തമിഴ് വംശജരെ തെറ്റായി ചിത്രീകരിച്ചിരിക്കുന്നുവെന്ന് ആരോപിച്ച് ദി ഫാമിലി മാൻ സീസൺ 2വിനെതിരെ വീണ്ടും പ്രതിഷേധം. സീരീസ് നിരോധിക്കണമെന്നും ആമസോൺ പ്രൈം ബഹിഷ്കരിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടുള്ള ഹാഷ്‌ടാഗുകളോടെയാണ് ട്വിറ്ററിൽ വീണ്ടും പ്രതിഷേധങ്ങളും വിമർശനങ്ങളും സ്ഥാനം പിടിക്കുന്നത്. തമിഴർക്കെതിരെ ഫാമിലി മാൻ 2 എന്ന ഹാഷ്‌ടാഗുകളും ട്രെൻഡിങ്ങിലുണ്ട്.
-
Showing a Tamil Eelam soldier like a prostitute is highly atrocious!
— dev Bhandari (@devBhan95468832) June 6, 2021 " class="align-text-top noRightClick twitterSection" data="
And LTTE joining hands with ISI?
Anyone who is aware of the history of LTTE can see the faulty story and ill portrayal of the soldiers. #BoyCottAmazon#FamilyMan2_against_Tamils pic.twitter.com/fIX5QQ7UgS
">Showing a Tamil Eelam soldier like a prostitute is highly atrocious!
— dev Bhandari (@devBhan95468832) June 6, 2021
And LTTE joining hands with ISI?
Anyone who is aware of the history of LTTE can see the faulty story and ill portrayal of the soldiers. #BoyCottAmazon#FamilyMan2_against_Tamils pic.twitter.com/fIX5QQ7UgSShowing a Tamil Eelam soldier like a prostitute is highly atrocious!
— dev Bhandari (@devBhan95468832) June 6, 2021
And LTTE joining hands with ISI?
Anyone who is aware of the history of LTTE can see the faulty story and ill portrayal of the soldiers. #BoyCottAmazon#FamilyMan2_against_Tamils pic.twitter.com/fIX5QQ7UgS
ഈഴം വംശജരും തമിഴ് പുലികളും യുദ്ധപ്രേമികളാണെന്ന രീതിയിലാണ് ഫാമിലിമാൻ 2വിൽ അവതരിപ്പിക്കുന്നത്. യഥാർഥത്തിൽ അവർ ആവശ്യപ്പെട്ടിട്ടുള്ളത് സമാധാനമായിരുന്നു. അതിനായി പലപ്പോഴും എൽടിടിഇ വെടിനിർത്തൽ പോലും ഉപാധികളായി മുന്നോട്ട് വച്ചിരുന്നു. തമിഴ് പുലികൾ തീവ്രവാദികൾ ആയിരുന്നില്ലെന്നും സ്വന്തം നാടിന് വേണ്ടി ത്യാഗം ചെയ്‌ത് പോരാടിയ രക്ഷകരാണെന്നും പ്രതിഷേധ ട്വീറ്റുകൾ പറയുന്നു.
More Read: രാജി പോരാട്ടങ്ങളിൽ മരണമടഞ്ഞവർക്കുള്ള സമർപ്പണം, പ്രശംസാ കുറിപ്പുകളിൽ ഹൃദയം നിറഞ്ഞു: സാമന്ത
സീരീസ് തെറ്റായ ആശയമാണ് കാണിച്ചിട്ടുള്ളത്. എൽടിടിഇ ആളുകൾ ഒരിക്കലും മദ്യപിച്ചിരുന്നില്ല. അവർ ഐഎസുമായി ബന്ധം സ്ഥാപിച്ചിട്ടില്ല. മോശമായ രീതിയിൽ അവർ ഒരിക്കലും സംസാരിച്ചിട്ടുമില്ല. ലിബറേഷൻ ടൈഗേഴ്സ് ഓഫ് തമിഴ് ഈഴം എന്ന എൽടിടിഇയുടെ സ്ഥാപകൻ പ്രഭാകരൻ, ഒരിക്കലും സംഘടന വിട്ടുപോയിരുന്നില്ലെന്നും സീരീസിൽ അത് തെറ്റായി അവതരിപ്പിച്ചെന്നും ആരോപണമുണ്ട്.
തമിഴരെ അധിക്ഷേപിച്ച പോലെ ഇന്ദിരാ ഗാന്ധി കൊലപാതകത്തിൽ സിഖുകാർക്കെതിരെയും സീരീസുകൾ നിർമിക്കുമോ എന്നും പ്രതിഷേധക്കാർ ചോദിക്കുന്നു.