ETV Bharat / sitara

കാര്‍ത്തിക്‌ ആര്യന്‍ വീണ്ടും പ്രണയത്തിലാണ്... പേര്‌ കടോരി

Karthik Aaryan is in love again: കാര്‍ത്തിക്‌ ആര്യന്‍ വീണ്ടും പ്രണയത്തിലാണ്... രോമമുള്ള ഒരു സുഹൃത്തുമായാണ് താരം പ്രണയത്തിലായത്‌. സോഷ്യല്‍ മീഡിയയിലൂടെ പ്രണയിതാവിന്‍റെ ചിത്രം പങ്കുവച്ച്‌ കൊണ്ട്‌ കാര്‍ത്തിക്‌ ആര്യന്‍ രംഗത്തെത്തിയിരിക്കുകയാണ്.

Karthik Aaryan is in love again  കാര്‍ത്തിക്‌ ആര്യന്‍ വീണ്ടും പ്രണയത്തിലാണ്  Karthik Aaryan with cute Katori  Karthik Aaryan latest movies
കാര്‍ത്തിക്‌ ആര്യന്‍ വീണ്ടും പ്രണയത്തിലാണ്... പേര്‌ കടോരി
author img

By

Published : Feb 2, 2022, 7:12 AM IST

ബോളിവുഡ്‌ ലോകത്ത്‌ ഏറ്റവും കൂടുതല്‍ ആരാധകരുള്ള താരമാണ് കാര്‍ത്തിക്‌ ആര്യന്‍. ആരാധകരുടെ പ്രിയ താരം എല്ലായിപ്പോഴും വാര്‍ത്തകളില്‍ ഇടംപിടിക്കാറുണ്ട്‌. പ്രണയവുമായി ബന്ധപ്പെട്ട്‌ താരം വീണ്ടും വാര്‍ത്തകളിള്‍ ഇടംപിടിച്ചിരിക്കുകയാണ്.

Karthik Aaryan is in love again: നടിയുമായോ മറ്റ്‌ പെണ്‍സുഹൃത്തുക്കളുമായോ അല്ല താരം പ്രണയത്തിലായത്‌. രോമമുള്ള ഒരു സുഹൃത്തുമായാണ് താരം പ്രണയത്തിലായത്‌. സോഷ്യല്‍ മീഡിയയിലൂടെ പ്രണയിതാവിന്‍റെ ചിത്രം പങ്കുവച്ച്‌ കൊണ്ട്‌ കാര്‍ത്തിക്‌ ആര്യന്‍ രംഗത്തെത്തിയിരിക്കുകയാണ്.

Karthik Aaryan with cute Katori: നായ്‌ക്കുട്ടിയാണ് താരത്തിന്‍റെ പുതിയ സുഹൃത്ത്‌. അവള്‍ക്കൊരു പേരും താരം കണ്ടുപിടിച്ചിട്ടുണ്ട്‌. കടോരി ആര്യന്‍ എന്നാണ് നായ്‌ക്കുട്ടിയുടെ പേര്‌. കടോരി ആര്യന്‍ മനോഹരമായ പേരാണെന്നാണ് പല താരങ്ങളും കമന്‍റ്‌ ചെയ്‌തിരിക്കുന്നത്‌.

ഞാന്‍ വീണ്ടും പ്രണയത്തിലാണെന്ന അടിക്കുറിപ്പോടെയാണ് കാര്‍ത്തിക്‌ ആര്യന്‍ കടോരിയുടെ ചിത്രം തന്‍റെ ഇന്‍സ്‌റ്റഗ്രാം പേജില്‍ പങ്കുവച്ചത്‌. കാര്‍ത്തിക്കിന്‍റെ ഈ അടിക്കുറിപ്പ്‌ കണ്ടതോടെ, താരം പ്രണയത്തിലാണെന്ന്‌ പലരും തെറ്റിദ്ധരിച്ചു. 'കടോരി, ഞാന്‍ വീണ്ടും പ്രണയത്തിലാണ്.' -ഇപ്രകാരമാണ്‌ കാര്‍ത്തിക്‌ കടോരിയുടെ ചിത്രം പങ്കുവച്ച്‌ കൊണ്ട്‌ കുറിച്ചത്‌. കാര്‍ത്തിക്കിന്‍റെ ഈ പോസ്‌റ്റിന്‌ താഴെ നിരവധി പേര്‍ രസകരമായ കമന്‍റുകളുമായി രംഗത്തെത്തിയിട്ടുണ്ട്‌.

കടോരി ആര്യന്‍റെ പേരില്‍ സ്വന്തമായൊരു ഇന്‍സ്‌റ്റഗ്രാം അക്കൗണ്ടും താരം തുടങ്ങിയിട്ടുണ്ട്‌. ഇതുവരെ രണ്ട്‌ പോസ്‌റ്റുകളാണ് ഈ പേജില്‍ താരം പങ്കുവച്ചിരിക്കുന്നത്‌. 7,663 പേരാണ് ഈ പേജിനെ ഫോളോ ചെയ്യുന്നത്‌.

Karthik Aaryan latest movies: നെറ്റ്ഫ്ലിക്‌സ്‌ റിലീസായെത്തിയ 'ധമാക്ക' ആണ് താരത്തിന്‍റെ ഏറ്റവും ഒടുവിലായി പ്രദര്‍ശനത്തിനെത്തിയ ചിത്രം. നിരവധി ചിത്രങ്ങളാണ് താരത്തിന്‍റേതായി വരാനിരിക്കുന്നത്‌. തബു, കിയാര അദ്വാനി എന്നിവര്‍ക്കൊപ്പമുള്ള 'ഭൂൽ ഭുലയ്യ'യുടെ രണ്ടാം ഭാഗത്തിലാണ്‌ കാർത്തിക്‌ അടുത്തതായി അഭിനയിക്കുന്നത്.

അല്ലു അർജുന്‍റെ 'അല വൈകുണ്‌ഠപുരംലൂ' ഹിന്ദി റീമേക്കിലും താരം അഭിനയിക്കും. 'ഷെഹ്‌സാദ' എന്നാണ് ഹിന്ദി റീമേക്കിന് പേരിട്ടിരിക്കുന്നത്.

'ഫ്രെഡി', 'ക്യാപ്റ്റൻ ഇന്ത്യ', സാജിദ് നദിയാദ്‌വാലയുടെ പേരിടാത്ത ചിത്രം തുടങ്ങിയവയാണ് അദ്ദേഹത്തിന്‍റെ വരാനിരിക്കുന്ന ചിത്രങ്ങള്‍. അദ്ദേഹത്തിന്‍റെ പ്രധാന ചിത്രങ്ങളിലൊന്നായിരുന്നു 'ദോസ്‌താന 2'. എന്നാല്‍ ചില അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന്‌ താരം ചിത്രത്തില്‍ നിന്നും പിന്‍മാറി.

Also Read: എക്‌താ കപൂറിന്‍റെ പുതിയ ഷോയിൽ അവതാരികയായി കങ്കണ റണാവത്ത്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.