ഒരു പെൺകുട്ടിയും ഒരു ആൺകുട്ടിയും ഒരു ടാക്‌സിയും പിന്നെ ഒരു വില്ലനും, ഓടാനും ഒളിക്കാനും ഇടമില്ല. ഇഷാന്‍ ഖട്ടറും അനന്യ പാണ്ഡെയും ജോഡിയായെത്തുന്ന ബോളിവുഡ് ചിത്രം 'ഖാലി പീലി'യുടെ ട്രെയിലർ പുറത്തുവിട്ടു. ടാക്‌സി ഡ്രൈവറായ നായകനും ഡാൻസറായ നായികയും ഒരുമിച്ചുള്ള ടാക്‌സി യാത്രയും അവർ നേരിടുന്ന സംഭവങ്ങളുമാണ് ഹാസ്യത്തിന്‍റെ മേമ്പൊടിയിൽ ചിത്രത്തിൽ അവതരിപ്പിക്കുന്നത്.
- " class="align-text-top noRightClick twitterSection" data="">
മഖ്ബൂല്‍ ഖാൻ സംവിധാനം ചെയ്യുന്ന ഹിന്ദി ചിത്രം നിർമിക്കുന്നത് അലി അബ്ബാസ് സഫറാണ്. സിമ അഗർവാൾ, യഷ് കേശ്വനി എന്നിവർ ചേർന്നാണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ആദിൽ അഫ്‌സറാണ് ഖാലി പീലിയുടെ ഛായാഗ്രഹണം. പശ്ചാത്തലസംഗീതം നൽകിയിരിക്കുന്നത് സഞ്ചിത് ബല്‍ഹാര, അങ്കിത് ബല്‍ഹാര എന്നിവരാണ്. രാമേശ്വർ എസ്. ഭഗത്താണ് എഡിറ്റർ. കുമാറും രാജ് ശേഖരും ചേർന്നാണ് ഖാലി പീലിയിലെ ഗാനരചന. ഒക്‌ടോബർ രണ്ട് മുതൽ ബോളിവുഡ് ചിത്രം സീ പ്ലക്‌സിൽ പ്രദർശനത്തിനെത്തും.