ETV Bharat / sitara

ആമിറിന്‍റെയും കിരണിന്‍റെയും വിവാഹ മോചനം; ചർച്ചയായി ഇറ ഖാന്‍റെ പോസ്റ്റ് - ഇറ ഖാൻ

ആമിറും കിരണും വിവാഹ മോചനം നേടിയ ശേഷം ആദ്യമായി ഇറ പോസ്റ്റ് ചെയ്ത വീഡിയോ ചീസ് കേക്കിന്‍റെ റിവ്യു ആണ്.

ira khan  aamir khan  kiran rao  ira khan's first post after aamir khan and kiran rao's divorce announcement  aamir khan and kiran rao's divorce announcement  ആമിർ ഖാൻ  കിരൺ റാവു  ഇറ ഖാൻ  ഇൻസ്റ്റഗ്രാം സ്റ്റോറി
ആമിറിന്‍റെയും കിരണിന്‍റെയും വിവാഹ മോചനം; ചർച്ചയായി ഇറ ഖാന്‍റെ പോസ്റ്റ്
author img

By

Published : Jul 5, 2021, 5:51 PM IST

ആമിർ ഖാന്‍റെയും കിരൺ റാവുവിന്‍റെയും വിവാഹമോചന വാർത്ത ബോളിവുഡിൽ കോളിളക്കം സൃഷ്ടിച്ചതിനു പിന്നാലെ ആമിർ ഖാന്‍റെ മകൾ ഇറ ഖാന്‍റെ പ്രതികരണം ശ്രദ്ധ നേടുന്നു. ഇറ പങ്കുവച്ച ഇൻസ്റ്റഗ്രാം സ്റ്റോറിയാണ് ചർച്ചയാകുന്നത്.

ആമിറും കിരണും വിവാഹമോചന വാർത്ത പരസ്യപ്പെടുത്തിയതിന് ശേഷം ഇറ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ആദ്യ വീഡിയോ ഭക്ഷണത്തിന്‍റെ റിവ്യു ആണ്. ചീസ് കേക്കിന്‍റെ റിവ്യു ആണ് ഇറ പങ്കുവച്ചിരിക്കുന്നത്. പോസ്റ്റ് ചെയ്യുന്നതിന് മുൻപ് അടുത്ത റിവ്യു നാളെ.. അത് എന്താവും എന്ന് എഴുതിയ സ്റ്റോറിയും പങ്കുവച്ചിരുന്നു. എന്നാൽ വിവാഹമോചനത്തെ കുറിച്ച് ഇറ ഇതുവരെ പ്രതികരിച്ചിട്ടില്ല. എന്നാൽ പുതിയ പോസ്റ്റിനു താഴെ ഇറയുടെ പ്രതികരണം ചോദിച്ചുകൊണ്ടുള്ള കമന്‍റുകളുടെ പ്രവാഹമാണ്.

Also Read: 'ഒരു കുടുംബമായി തുടരും' ; പുതിയ സിനിമകൾക്കായും ഒന്നിച്ചുണ്ടാകുമെന്ന് ആമിറും കിരണും

2005ൽ ആരംഭിച്ച ആമിർഖാന്‍റെയും കിരൺ റാവുവിന്‍റെയും വിവാഹജീവിതം നീണ്ട 15 വർഷങ്ങൾക്ക് ശേഷമാണ് ഇരുവരും വേർപെടുത്താൻ തീരുമാനിച്ചത്. ഇരുവരും സംയുക്തമായെടുത്തതാണെങ്കിലും വാർത്തയുടെ ഞെട്ടലിലാണ് ബോളിവുഡ്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.