ETV Bharat / sitara

ഇന്ത്യന്‍ സിനിമയുടെ ഷെഹന്‍ഷയ്ക്ക് 78 -ാം പിറന്നാള്‍ മധുരം

മികച്ച നടനുള്ള ദേശീയ ചലച്ചിത്രപുരസ്‌കാരം മൂന്ന് തവണ ലഭിച്ചിട്ടുണ്ട്. 1991ൽ അഗ്നിപഥ്, 2006ൽ ബ്ലാക്ക്, 2010ൽ പാ എന്നീ ചിത്രങ്ങളാണ് അദ്ദേഹത്തിന് ദേശീയ പുരസ്‌കാരം നേടിക്കൊടുത്തത്. കൂടാതെ പത്മശ്രീ, പത്മഭൂഷണ്‍ എന്നിവ നല്‍കിയും രാജ്യം അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്.

author img

By

Published : Oct 11, 2020, 12:35 PM IST

amitabh bachchan turns 78  big b turns 78  big b upcoming films  amitabh bachchan upcoming films  ഇന്ത്യന്‍ സിനിമയുടെ ഷെഹന്‍ഷയ്ക്ക് 78 ആം പിറന്നാള്‍ മധുരം  അമിതാഭ് ബച്ചന്‍ പിറന്നാള്‍  അമിതാഭ് ബച്ചന്‍  അമിതാഭ് ബച്ചന്‍ സിനിമകള്‍
ഇന്ത്യന്‍ സിനിമയുടെ ഷെഹന്‍ഷയ്ക്ക് 78 ആം പിറന്നാള്‍ മധുരം

അമിതാഭ് ബച്ചൻ.... അഞ്ച് ദശാബ്‌ദങ്ങള്‍... ഇന്ത്യൻ ചലച്ചിത്ര രംഗത്തെ അഭിനയ ചക്രവർത്തി... ശബ്ദം കൊണ്ടും ആകാരം കൊണ്ടും കൈയടക്കമുള്ള വിഷയങ്ങളിലെ വൈവിധ്യം കൊണ്ടും സിനിമാസ്വാദകരെ ഇന്നും വിസ്‌മയിപ്പിച്ച് കൊണ്ടിരിക്കുന്ന പ്രതിഭ. ഇന്ത്യന്‍ സിനിമയുടെ എക്കാലത്തെയും ക്ഷുഭിത യൗവ്വനം ഇന്ന് എഴുപത്തിയെട്ടാം പിറന്നാള്‍ ആഘോഷിക്കുകയാണ്. ക​വി​ ​ഹ​രി​വം​ശ​ ​റാ​യ് ​ബ​ച്ച​ന്‍റെയും തേജി ബച്ചന്‍റെയും മകനായി 1942​ ​ഒ​ക്ടോ​ബ​ർ​ ​11ന് അ​ല​ഹ​ബാ​ദി​ലാ​ണ് ഇ​ൻ​ക്വി​ലാ​ബ് ​ശ്രീ​വാ​സ്തവ എന്ന ​ബ​ച്ച​ന്‍റെ​ ​ജ​ന​നം. ക​വി​ ​സു​മി​ത്രാ​ന​ന്ദ​ൻ​ ​പ​ന്തി​ന്‍റെ​ ​നി​ർ​ദേ​ശ​ ​പ്ര​കാ​ര​മാ​ണ് ​ഇ​ൻ​ക്വി​ലാ​ബ് ​ശ്രീ​വാ​സ്തവ എന്ന പേര് ​മാ​റ്റി​ ​അ​ദ്ദേ​ഹം​ ​അ​മി​താ​ഭ് ബ​ച്ച​ൻ​ ​എ​ന്ന​ ​പേ​ര് ​സ്വീ​ക​രി​ച്ച​ത്. ഡ​ൽ​ഹി​യി​ൽ​ ​നി​ന്ന് ​വി​ദ്യാ​ഭ്യാ​സം​ ​പൂ​ർ​ത്തി​യാ​ക്കി​യ​ ​ബ​ച്ച​ൻ​ ​ ​ഏഴ് വര്‍ഷത്തോളം കൊ​ൽ​ക്ക​ത്ത​യി​ലെ​​ ​ഷി​പ്പിങ് ​ക​മ്പ​നി​യി​ലാ​ണ് ​ആ​ദ്യം​ ​ജോ​ലി​ ​ചെയ്‌തിരുന്നത്.​ ​​പിന്നീട് മും​ബൈയി​ലേ​ക്കെ​ത്തി​യ​ ​അ​ദ്ദേ​ഹ​ത്തി​ന്‍റെ​ ​ഗാം​ഭീ​ര്യ​മു​ള്ള​ ​ശ​ബ്ദം​ ​ചി​ല​ ​സി​നി​മാ​പ്ര​വ​ർ​ത്ത​ക​രെ​ ​ആ​ക​ർ​ഷി​ച്ചു.​ ​അ​ഭി​ന​യം​ ​തു​ട​ങ്ങും​ ​മു​മ്പേ​ ​ബ​ച്ച​ന്‍റെ​ ​ഘ​ന​ഗം​ഭീ​ര​ ​ശ​ബ്ദം​ ​പ​ല​ ​സി​നി​മ​ക​ളി​ലും​ ​മു​ഴ​ങ്ങി​ക്കേ​ട്ടു.​ ​സ​ത്യ​ജി​ത്ത് ​റേ​യു​ടെ​ ​'ശ​ത്‌​ര​ജ് ​കേ​ ​ഖി​ലാ​ഡി' അ​തി​ലൊ​ന്ന് ​മാ​ത്രം.​ ​അതേസമയം റേ​ഡി​യോ​യ്ക്ക് ​അ​നു​യോ​ജ്യ​മ​ല്ലെ​ന്ന​ ​കാ​ര​ണ​ത്താ​ൽ​ ​ആ​ൾ​ ​ഇ​ന്ത്യാ​ ​റേ​ഡി​യോ​ ബച്ചനെ ​ഒ​രി​ക്ക​ൽ​ ​ഒ​ഴി​വാ​ക്കി​യിരുന്നു.

amitabh bachchan turns 78  big b turns 78  big b upcoming films  amitabh bachchan upcoming films  ഇന്ത്യന്‍ സിനിമയുടെ ഷെഹന്‍ഷയ്ക്ക് 78 ആം പിറന്നാള്‍ മധുരം  അമിതാഭ് ബച്ചന്‍ പിറന്നാള്‍  അമിതാഭ് ബച്ചന്‍  അമിതാഭ് ബച്ചന്‍ സിനിമകള്‍
ഗുലാബോ സിതാബോയില്‍ ആയുഷ്മാന്‍ ഖുറാനക്കൊപ്പം

1969ൽ ഖ്വാജാ അഹ്മദ് അബ്ബാസ്‌ സംവിധാനം ചെയ്‌ത സാത്ത് ഹിന്ദുസ്ഥാനി എന്ന ചിത്രത്തിലൂടെ ബച്ചന്‍ സിനിമാരംഗത്തെത്തി. ഈ ചിത്രത്തിലെ ഏഴ് നായകന്മാരിൽ ഒരാളായിട്ടായിരുന്നു തുടക്കം. മലയാളത്തിന്‍റെ പ്രിയ നടന്‍ മധുവും ചിത്രത്തില്‍ ബച്ചനെക്കാള്‍ പ്രാധാന്യമുള്ളൊരു വേഷം കൈകാര്യം ചെയ്‌തിരുന്നുവെന്നതും ചരിത്രം. 1971ല്‍ പുറത്തിറങ്ങിയ പർവാനയിൽ കൊലപാതകിയായി മാറുന്ന കാമുകന്‍റെ വേഷം ചെയ്‌തു. അതേവര്‍ഷം തന്നെ സുനിൽ ദത്ത് സംവിധാനം ചെയ്‌ത രേഷ്മ ഓർ ഷേറ എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ ബച്ചൻ ബോളിവുഡില്‍ ശ്രദ്ധേയനായി. 1971ൽ തന്നെ പുറത്തിറങ്ങിയ ഹൃഷികേശ് മുഖർജി ചിത്രം ആനന്ദിലെ ഡോക്ടറുടെ വേഷം ബച്ചന് ആ വർഷത്തെ മികച്ച സഹനടനുള്ള ഫിലിംഫെയർ പുരസ്കാരം നേടിക്കൊടുത്തു. 1973​ൽ​ ​പു​റ​ത്തി​റ​ങ്ങി​യ​ ​സ​ഞ്ജീ​റാ​ണ് അ​മി​താ​ഭി​നെ​ ​മെ​ഗാ​താ​ര​മാ​ക്കി​യ​ത്.​ ​ബോ​ളി​വു​ഡ് ​പു​തി​യ​ ​ക്ഷുഭിത യൗവനത്തെ​ ഇരുകൈയ്യും നീട്ടി സ്വീകരിച്ചു. അ​തു​വ​രെ​ ​പ്ര​ണ​യ​ നാ​യ​ക​ൻ​മാ​രെ​ ​മാ​ത്രം​ ​ക​ണ്ട് ​പ​രി​​​ച​യി​​​ച്ചി​​​രു​ന്ന​ ​ബോ​ളി​​​വു​ഡി​​​ന് ​ബ​ച്ച​ൻ​ ​ശരിക്കും ​ഹീ​റോ​യാ​യി​ മാറി.

ദാദാസാഹിബ് ഫാൽക്കെ പുരസ്‌കാരം രാഷ്ട്രപതി രാംനാഥ് കോവിന്ദില്‍ നിന്നും സ്വീകരിക്കുന്നു

1975ൽ കോമഡിക്ക് പ്രാധാന്യമുള്ള ചുപ്കെ ചുപ്കെ, ക്രൈം സിനിമ ഫറാർ, പ്രണയചിത്രം മിലി തുടങ്ങി നിരവധി ചിത്രങ്ങളില്‍ വിവിധ വേഷങ്ങളില്‍ ബച്ചന്‍ പ്രത്യക്ഷപ്പെട്ടു. ഹിന്ദി സിനിമാ ചരിത്രത്തിൽ ഏറെ പ്രാധാന്യമുള്ളതായി കരുതപ്പെടുന്ന രണ്ട് ചിത്രങ്ങളിൽ ബച്ചൻ അഭിനയിച്ച വർഷം കൂടിയാണ് 1975. ആദ്യത്തേത് യാഷ് ചോപ്ര സംവിധാനം ചെയ്‌ത ദിവാറായിരുന്നു. ഈ ചിത്രത്തിൽ ശശി കപൂർ, നിരുപ റോയ്, പർവീൺ ബാബി, നീതു സിംഗ് എന്നിവരോടൊപ്പം അഭിനയിക്കുകയും മികച്ച നടനുള്ള മറ്റൊരു ഫിലിം ഫെയർ നോമിനേഷൻ ബച്ചന്‍ നേടുകയും ചെയ്തു. ബോക്സോഫീസിൽ ചിത്രം വലിയ നേട്ടം കൊയ്‌തു. തീര്‍ച്ചയായും കണ്ടിരിക്കേണ്ട ബോളിവുഡിലെ 25 സിനിമകളിൽ ഒന്നായി ഇൻഡ്യ ടൈംസ് മൂവീസ് ദിവാറിനെ വിലയിരുത്തി. മറ്റൊന്ന് അടിയന്തരാവസ്ഥകാലത്ത് പുറത്തിറങ്ങിയ ഷോലെയായിരുന്നു അക്കാലത്ത് ഇന്ത്യയിൽ ഏറ്റവും കൂടുതൽ കലക്ഷൻ നേടിയ ചിത്രം കൂടിയാണ് ഷോലെ. ജയ്ദേവ് എന്ന കഥാപാത്രത്തെ മികച്ച രീതിയിൽ ബച്ചൻ ചിത്രത്തില്‍ അവതരിപ്പിച്ചു. ഷോലെ ഇന്ത്യ കീഴടക്കിയതോടെ സൂപ്പര്‍താര പദവിയിലേക്ക് ബച്ചന്‍ ഉയര്‍ന്നു. 1999ൽ ബി‌ബി‌സി ഇന്ത്യ ഷോലെയെ 'സഹസ്രാബ്ദത്തിന്‍റെ ചിത്രം' ആയി പ്രഖ്യാപിച്ചു. കൂടാതെ അമ്പതാം ഫിലിംഫെയർ അവാർഡിലെ വിധികർത്താക്കൾ 50 വർഷങ്ങളിലെ മികച്ച ഫിലിംഫെയർ ചിത്രമെന്ന പ്രത്യേക അവാർഡും ഇതിന് നല്‍കി.

പികു ചിത്രത്തില്‍ ദീപിക പദുകോണിനും ഇര്‍ഫാന്‍ഖാനുമൊപ്പം

1982 ജൂലൈ 26 ന് കൂലി എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ സഹ നടനുമൊത്തുള്ള സംഘട്ടന രംഗം ചിത്രീകരണത്തിനിടെ ബച്ചന് ആന്തരാവയവത്തിൽ മാരകമായി പരിക്കേറ്റിരുന്നു. ഡ്യൂപ്പിനെ ഉപയോഗിക്കാതെയായിരുന്നു ബച്ചന്‍ സംഘട്ടനങ്ങള്‍ ചെയ്‌തിരുന്നത്. ഉടന്‍ തന്നെ അദ്ദേഹത്തെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. പിന്നീട് മാസങ്ങളോളം മരണത്തെ മുഖാമുഖം കണ്ട് ആശുപത്രിയിലായിരുന്നു ബച്ചന്‍. പ്രിയ താരത്തിന്‍റെ തിരിച്ചുവരവിനായി ആരാധകര്‍ പ്രാര്‍ഥനകളുമായി കഴിഞ്ഞത് വലിയ വാര്‍ത്തയായിരുന്നു. സുഖം പ്രാപിച്ച് ആശുപത്രി വിട്ടിറങ്ങുന്ന ബച്ചനെ കാണാന്‍ വലിയൊരു ആരാധക വൃന്ദം തന്നെ ആശുപത്രി പരിസരത്ത് തടിച്ച് കൂടിയിരുന്നു.

പാ എന്ന ചിത്രത്തില്‍ മകന്‍ അഭിഷേക് ബച്ചനൊപ്പം

ഏറെ നാള്‍ കൂലി ഷൂട്ടിങ് ബച്ചന്‍റെ പരിക്കിനെ തുടര്‍ന്ന് നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു. പിന്നീട് അദ്ദേഹം തിരിച്ചെത്തിയപ്പോള്‍ ഷൂട്ടിങ് പുനരാരംഭിച്ചു. ബച്ചന് സംഭവിച്ച അപകടം വലിയ വാര്‍ത്തയായിരുന്നതിനാല്‍ ബോക്‌സ് ഓഫീസില്‍ കൂലി വലിയ വിജയമായിരുന്നു. പ്രതീക്ഷക്കും അപ്പുറം ചിത്രം കലക്ഷന്‍ നേടി. ഏറെ നാളുകള്‍ക്ക് ശേഷം പിന്നീട് അദ്ദേഹത്തിന് മയസ്തീനിയ ഗ്രാവിസ് എന്ന രോഗം കണ്ടെത്തി. അസുഖം അദ്ദേഹത്തെ മാനസികമായും ശാരീരികമായും ദുർബലനാക്കുകയും സിനിമ ഉപേക്ഷിച്ച് രാഷ്ട്രീയത്തിലേക്ക് കടക്കാനുള്ള തീരുമാനത്തിലേക്ക് അദ്ദേഹത്തെ എത്തിക്കുകയും ചെയ്‌തിരുന്നു. രാ​ജീ​വ് ​ഗാ​ന്ധി​യു​മാ​യു​ള്ള​ ​സൗ​ഹൃ​ദമാണ് ​ ​രാ​ഷ്ട്രീ​യ​ത്തി​ലി​റ​ങ്ങാ​ൻ​ ​പ്രേ​രി​പ്പി​ച്ച മറ്റൊരു ഘടകം. എങ്കിലും അ​വി​ടെ​യും​ ​പ​രാ​ജ​യ​മാ​യി​രു​ന്നു​ ​ഫ​ലം.​ ​തി​രി​ച്ച​ടി​ക​ൾ​ ​ബ​ച്ച​നെ​ ​പു​തി​യൊ​രു​ ​തീ​രു​മാ​ന​മെ​ടു​ക്കാ​ൻ​ ​പ്രേ​രി​പ്പി​ച്ചു.​ ​അ​മി​താ​ഭ് ​ബ​ച്ച​ൻ​ ​കോ​ർ​പ്പ​റേ​ഷ​ൻ​ ​ലി​മി​റ്റ​ഡ് ​ ​എ​ന്ന​ ​പു​തി​യ​ ​നി​ർ​മാ​ണ​ക്ക​മ്പ​നി​ അദ്ദേഹം പിന്നീട് ​തു​ട​ങ്ങി.​ ​മൃ​ത്യു​ദാ​ദ​ ​ഉ​ൾ​പ്പെ​ടെ​ ​നി​ർ​മി​ച്ച​ ​ചി​ത്ര​ങ്ങ​ൾ​ ​പ​ക്ഷേ​ ​വേ​ണ്ട​ത്ര​ ​നേ​ട്ടം​ ​കൊ​യ്‌തില്ല.​ ​മി​സ് വേ​ൾ​ഡ് ​മ​ത്സ​ര​ത്തി​ന്‍റെ​ ​സം​ഘാ​ട​ക​രാ​യി​ ​രം​ഗ​ത്ത് ​വ​ന്ന​പ്പോ​ഴും​ ​കമ്പനിക്ക് പ​രാ​ജ​യ​മാ​യി​രു​ന്നു​ ​ഫ​ലം.​ ​അ​തോ​ടെ​ ​ക​മ്പ​നി​ ​ക​ട​ബാ​ദ്ധ്യ​ത​യി​ലാ​യി.​

ശശി കപൂറിനൊപ്പം

​'കോ​ൻ​ ​ബ​നേ​ഗാ​ ​ക്രോ​ർ​പ​തി​' ​എ​ന്ന​ ​ടി​വി​ ​ഷോ​യി​ലെ​ ​അ​വ​താ​ര​കന്‍റെ​ ​വേ​ഷം​ ​ബ​ച്ച​ന് വീ​ണ്ടും​ ​പു​ന​ർ​ജ​ന്മം​ ​ന​ൽ​കി.​ ​ആ​ദി​ത്യ​ ​ചോ​പ്ര​ ​ഒ​രു​ക്കി​യ​ ​മൊ​ഹ​ബ​ത്തേം,​ ​ക​ര​ൺ​ ​ജോ​ഹ​റി​ന്‍റെ​ ​ക​ദി​ ​ഖു​ശി​ ​ക​ഭി​ ​ഗം​ ​എ​ന്നീ​ ​ചി​ത്ര​ങ്ങ​ളി​ലൂ​ടെ​ ​ബോ​ളി​വു​ഡി​ന്‍റെ​ ​'​ഷ​ഹ​ൻ​ ​ഷാ​'​ ​വീണ്ടും നേട്ടങ്ങള്‍ കൊയ്‌ത് തുടങ്ങി. സഞ്ജയ് ലീല ബൻസാലിയുടെ ബ്ലാക്കായിരുന്നു ബച്ചനെ അദ്ദേഹത്തിന്‍റെ തിരിച്ചുവരവിൽ ഏറെ സഹായിച്ച മറ്റൊരു സിനിമ. ബധിരയും അന്ധയുമായ ഒരു പെൺകുട്ടിയുടെ ജീവിതത്തിലൂടെ കടന്നുപോകുന്ന വൃദ്ധനായ അധ്യാപകനായി ബച്ചൻ ഈ ചിത്രത്തിൽ അഭിനയിച്ച് വിസ്മയിപ്പിച്ചു. മകന്‍ അഭിഷേക് ബച്ചന്‍റെ പ്രൊജീരിയ ബാധിച്ച 13 വയസുള്ള മകനായി 'പാ' എന്ന ചിത്രത്തിലൂടെ ബച്ചന്‍ വീണ്ടും പ്രതിഭ തെളിയിച്ചു. 2009ന്‍റെ അവസാനത്തോടെ പുറത്തിറങ്ങിയ ചിത്രം ബോക്‌സ് ഓഫീസ് വിജയമാകുകയും കൂടാതെ മികച്ച നടനുള്ള മൂന്നാമത്തെ ദേശീയ പുരസ്കാരം ബച്ചന് നേടി കൊടുക്കുകയും ചെയ്‌തു. 2010ൽ മേജർ രവി സംവിധാനം ചെയ്‌ത് മോഹൻലാൽ നായകനായ കാണ്ഡഹാറിലൂടെ അദ്ദേഹം മലയാള സിനിമയിലും സാന്നിധ്യമറിയിച്ചു. ഈ ചിത്രത്തിലെ അഭിനയത്തിന് അദ്ദേഹം പ്രതിഫലം സ്വീകരിച്ചിരുന്നില്ല. 2013ൽ ഹോളിവുഡിൽ അരങ്ങേറ്റം കുറിച്ച ബച്ചൻ 'ദി ഗ്രേറ്റ് ഗാറ്റ്സ്ബി' എന്ന ചിത്രത്തിലൂടെ ലിയോനാർഡോ ഡികാപ്രിയോയ്ക്കും ടോബി മഗ്വെയറിനുമൊപ്പം അഭിനയിച്ചു. ലണ്ടനിലെ മാഡം തുസാഡ്‌സ് വാക്‌സ് മ്യൂസിയത്തിൽ മെഴുക് പ്രതിമ സ്ഥാപിക്കപ്പെട്ടിട്ടുള്ള ആദ്യ ഏഷ്യാക്കാരന്‍ കൂടിയാണ് ബച്ചന്‍.

ഭാര്യ ജയ ബാധുരിക്കൊപ്പം

മികച്ച നടനുള്ള ദേശീയ ചലച്ചിത്രപുരസ്‌കാരം മൂന്ന് തവണ ലഭിച്ചിട്ടുണ്ട്. 1991ൽ അഗ്നിപഥ്, 2006ൽ ബ്ലാക്ക്, 2010ൽ പാ എന്നീ ചിത്രങ്ങളാണ് അദ്ദേഹത്തിന് ദേശീയ പുരസ്‌കാരം നേടിക്കൊടുത്തത്. കൂടാതെ പത്മശ്രീ, പത്മഭൂഷണ്‍ എന്നിവ നല്‍കിയും രാജ്യം അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്. 2019ല്‍ ഇന്ത്യൻ ചലച്ചിത്ര മേഖലയ്ക്ക് നൽകിയ ആജീവനാന്ത സംഭാവനകളെ പരിഗണിച്ച് അദ്ദേഹത്തിന് ദാദാസാഹിബ് ഫാൽക്കെ പുരസ്കാരവും ലഭിച്ചു. ഇന്ത്യന്‍ സിനിമയുടെ ബിഗ് ബിക്ക് ഇടിവി ഭാരതിന്‍റെ പിറന്നാള്‍ ആശംസകള്‍......

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.