ETV Bharat / sitara

ഹർഷദ് മേത്തയായി അഭിഷേക് ബച്ചൻ; 'ദി ബിഗ് ബുൾ' ടീസർ പുറത്തിറങ്ങി - scam 1992 film news

ബോളിവുഡ് നടനും നിർമാതാവുമായ അജയ് ദേവ്ഗണും ആനന്ദ് പണ്ഡിറ്റും ചേർന്നാണ് ദി ബിഗ് ബുൾ നിർമിക്കുന്നത്.

അഭിഷേക് ബച്ചന്‍ ഹർഷദ് മേത്ത വാർത്ത  അഭിഷേക് ബച്ചന്‍ ദി ബിഗ് ബുൾ സിനിമ വാർത്ത  ഹർഷദ് മേത്ത ദി ബിഗ് ബുൾ ടീസർ പുതിയ വാർത്ത  കൂകി ഗുലാതി ദി ബിഗ് ബുൾ വാർത്ത  അജയ് ദേവ്ഗൺ ദി ബിഗ് ബുൾ വാർത്ത  abhishek bachchan the big bull news  the big bull teaser latest news  ajay devgn shares the big bull teaser news  scam 1992 film news  harshad mehta the big bull news latest
ഹർഷദ് മേത്തയായ് അഭിഷേക് ബച്ചൻ ദി ബിഗ് ബുൾ ടീസർ പുറത്തിറങ്ങി
author img

By

Published : Mar 16, 2021, 5:36 PM IST

അഭിഷേക് ബച്ചന്‍ ഹർഷദ് മേത്തയായ് വേഷമിടുന്ന ദി ബിഗ് ബുള്ളിന്‍റെ ടീസര്‍ പുറത്തുവിട്ടു. കഴിഞ്ഞ വർഷമായിരുന്നു കൂകി ഗുലാതി സംവിധാനം ചെയ്യുന്ന ചിത്രം പ്രഖ്യാപിച്ചത്. "ദി ബിഗ് ബുള്ളിനെ പരിചയപ്പെടുത്തുന്നു. അഴിമതികളുടെ അമ്മ. ട്രെയിലർ മാർച്ച് 19ന് പുറത്തിറങ്ങും. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ ചിത്രം ഏപ്രിൽ എട്ടിന് റിലീസ് ചെയ്യും," എന്ന് കുറിച്ചുകൊണ്ടാണ് ദി ബിഗ് ബുള്ളിന്‍റെ ടീസർ അണിയറപ്രവർത്തകർ പങ്കുവെച്ചത്.

ബോളിവുഡ് നടനും നിർമാതാവുമായ അജയ് ദേവ്ഗണും ആനന്ദ് പണ്ഡിറ്റും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ഇലിയാന ഡിക്രൂസ, നിഖിത ദത്ത, സോഹം ഷാ, രാം കപൂർ, സുപ്രിയ പഥക്, സൗരഭ് ശുക്ല എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. എൺപത്- തൊണ്ണൂറുകളിൽ ഇന്ത്യൻ ഫിനാൻഷ്യൽ മാർക്കറ്റിൽ കുപ്രസിദ്ധി നേടിയ സ്റ്റോക് ബ്രോക്കര്‍ ഹർഷദ് മേത്തയുടെ ജീവിതത്തിലൂടെ സഞ്ചരിക്കുന്ന ദി ബിഗ് ബുൾ ഒരു ബിഗ് ബജറ്റ് ചിത്രം കൂടിയാണ്.

ഹൻസൽ മേത്തയുടെ സംവിധാനത്തിൽ ഹർഷദ് മേത്തയുടെ കഥ പറഞ്ഞ ഹിന്ദി ക്രൈം ഡ്രാമ വെബ് സീരിസാണ് സ്കാം 1992. കഴിഞ്ഞ വർഷം പ്രദർശനത്തിനെത്തിയ സീരീസിൽ മേത്തയായി വേഷമിട്ടത് പ്രതീക് ഗാന്ധിയാണ്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.