കഴിഞ്ഞ കുറച്ചുദിവസങ്ങളിലായി കൂടുതല്‍ ഉപയോക്തൃ സൗഹൃദ വാര്‍ത്തകളാണ് മെറ്റയുടെ വാട്സ്ആപ്പില്‍ നിന്നും വരുന്നത്. അപ്‌ലോഡ് ചെയ്യാവുന്ന ഫയല്‍ സൈസ് 2ജിബി ആക്കിയതിനും ഗ്രൂപ്പ് അംഗങ്ങളുടെ അംഗസംഖ്യ 512 ആക്കിയതിനും പിന്നാലെ, അഡ്മിൻമാര്‍ക്ക് അംഗങ്ങളുടെ സന്ദേശം നിയന്ത്രിക്കാനുള്ള അവകാശവും നല്‍കി. ഗ്രൂപ്പില്‍ നിന്നും പുറത്താക്കിയവരുടെയും സ്വയം വിട്ടുപോയവരുടെയും പട്ടിക ഒറ്റ നോട്ടത്തില്‍ ലഭ്യമാവുന്ന സംവിധാനമാണ് പുതുതായി വാട്സ്ആപ്പ് അവതരിപ്പിച്ചിരിക്കുന്നത്.
ഐഫോൺ ബീറ്റ പതിപ്പ് 22.16.0.75 പതിപ്പില്‍ മാത്രമാണ് ഇതിപ്പോള്‍ ലഭ്യമാവുന്നത്. ആൻഡ്രോയ്ഡ് ബീറ്റയില്‍ പുതിയ സംവിധാനം വന്നിട്ടില്ല. ഉടൻ തന്നെ ആൻഡ്രോയിഡിലും ഡെസ്ക്ടോപ്പിലും ഇത് വരുമെന്നാണ് wabetainfo.com റിപ്പോര്‍ട്ട് ചെയ്യുന്നത്
അഡ്മിന്മാര്‍ക്കും ഗ്രൂപ്പ് അംഗങ്ങള്‍ക്കും ഈ പട്ടിക ലഭ്യമാവും. ഇതോടൊപ്പം ആരെങ്കിലും ഗ്രൂപ്പ് വിട്ടുപോയാല്‍ അപ്പപ്പോള്‍ ഗ്രൂപ്പില്‍ കാണുന്ന സംവിധാനം അപ്രത്യക്ഷമാവും. ഗ്രൂപ്പ് ഇൻഫർമേഷൻ (Group information) എന്ന ഓപ്‌ഷനിൽ ക്ലിക്ക് ചെയ്‌ത് സീ പാസ്റ്റ് പാർട്ടിസിപന്‍റ്സ് (See Past Participants) എന്ന ഓപ്‌ഷനിൽ ക്ലിക്ക് ചെയ്‌താൽ ഈ വിവരങ്ങൾ ലഭ്യമാകും. കഴിഞ്ഞ 60 ദിവസത്തെ പട്ടികയാണ് ഇങ്ങനെ ലഭ്യമാവുക.
ഗ്രൂപ്പിൽ നിന്ന് റിമൂവ് ചെയ്‌ത നിരോധിത ഉപയോക്താക്കളുടെ പട്ടിക ലഭ്യമാകുന്നതിനായി പ്രത്യേക സെർച്ച് ബോക്‌സും ഉണ്ട്. ഗ്രൂപ്പിൽ ഉള്ളയാൾ ഗ്രൂപ്പിൽ നിന്ന് ലെഫ്റ്റാകുമ്പോൾ ഗ്രൂപ്പിലുള്ള എല്ലാവർക്കും നോട്ടിഫിക്കേഷൻ വരുന്ന സംവിധാനവും ഇനി ഇല്ല. മറിച്ച് അഡ്‌മിൻമാർക്ക് മാത്രമേ ഇനി നോട്ടിഫിക്കേഷൻ ലഭിക്കൂ. ലെഫ്റ്റായ ഗ്രൂപ്പ് അംഗങ്ങള്‍ ആരെന്ന് അറിയാൻ പാസ്റ്റ് പാർട്ടിസിപന്‍റ്സ് എന്ന ഓപ്‌ഷനിലൂടെ മാത്രമേ സാധിക്കൂ.
Also read: 5 ജി ഉപയോഗിക്കാൻ ഇന്ത്യൻ സൈന്യം: യുദ്ധഭൂമിയിൽ ആശയവിനിമയം കൂടുതൽ സുഗമമാകും