ETV Bharat / science-and-technology

Meta Quest 3: ടെക് ലോകത്ത് തരംഗമാകാന്‍ മെറ്റയുടെ ക്വസ്റ്റ് 3; വില അടക്കം അറിയേണ്ടതെല്ലാം...!

Meta first mainstream mixed reality headset: മെറ്റ ക്വസ്റ്റ് 2നെ അപേക്ഷിച്ച് നിരവധി സൗകര്യങ്ങളാണ് ക്വസ്റ്റ് 3ല്‍ സജ്ജീകരിച്ചിരിക്കുന്നത്.

Meta Unveils Game Changing Meta Quest 3 with Enhanced Features and Performance  quest 3  all about quest 3  price of quest 3  features of quest 3  how is quest 3 different from quest 2  meta quest 3  meta connect 2023  connect 2023  new features of quest 3  features of Meta Quest 3  മെറ്റ ക്വസ്റ്റ് 2  മാര്‍ക്ക് സക്കര്‍ബര്‍ഗ്  മെറ്റയുടെ ക്വസ്റ്റ് 3  മിക്‌സഡ് റിയാലിറ്റി ഹെഡ്‌സെറ്റ്  മെറ്റ ക്വസ്റ്റ് 3
Meta Quest 3
author img

By ETV Bharat Kerala Team

Published : Sep 29, 2023, 3:16 PM IST

കാലിഫോര്‍ണിയ : ടെക് പ്രേമികള്‍ ഏറെ ആവേശത്തോടെ കാത്തിരുന്ന മെറ്റയുടെ ആദ്യ മെയിന്‍സ്‌ട്രീം മിക്‌സഡ് റിയാലിറ്റി ഹെഡ്‌സെറ്റ് മെറ്റ ക്വസ്റ്റ് 3 പുറത്തിറക്കി (Meta Quest 3). ഏകദേശം 41,500 രൂപ (499.99 യുഎസ് ഡോളര്‍) വിലവരുന്ന ഹെഡ്‌സെറ്റ് തങ്ങളുടെ ഏറ്റവും മികച്ച ഹെഡ്‌സെറ്റാണെന്നാണ് കമ്പനി അവകാശപ്പെടുന്നത്. മറ്റ്‌ ഹെഡ്‌സെറ്റുകളെ അപേക്ഷിച്ച് 40 ശതമാനം കനം കുറഞ്ഞതും സൗകര്യപ്രദവുമാണ് മെറ്റ ക്വസ്റ്റ് 3. രണ്ട് മടങ്ങ് ഗ്രാഫിക്‌സ് പെര്‍ഫോമന്‍സും ഈ ഹെഡ്‌സെറ്റിന്‍റെ പ്രത്യേകതയായി കമ്പനി ചൂണ്ടിക്കാട്ടുന്നു. മെറ്റ ക്വസ്റ്റ് 3 മികച്ച വിര്‍ച്വല്‍ അനുഭവം നല്‍കുന്നു. മെറ്റ സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ് (Mark Zuckerberg) മെറ്റ ക്വസ്റ്റ് 3യെ (mixed reality headset) പരിചയപ്പെടുത്തിക്കൊണ്ട് രംഗത്തെത്തിയിരുന്നു.

വാങ്ങാനാഗ്രഹിക്കുന്നവര്‍ ശ്രദ്ധിക്കുക:

  • പ്രീ- ഇന്‍സ്റ്റാള്‍ ചെയ്‌ത സ്റ്റാന്‍ഡേര്‍ഡ് ഫേഷ്യല്‍ ഇന്‍റര്‍ഫേസുള്ള മെറ്റ ക്വസ്റ്റ് 3 ഹെഡ്‌സെറ്റ്
  • റിസ്റ്റ് സ്‌ട്രാപ്പുകളും 2AA ബാറ്ററികളും ഉള്ള ടച്ച് പ്ലസ് കണ്‍ട്രോളറുകള്‍
  • ചാര്‍ജിങ് കേബിളും പവര്‍ അഡാപ്‌റ്ററും

മെറ്റ ക്വസ്റ്റ് 3യുടെ സവിശേഷതകള്‍ (features of Meta Quest 3):

മിക്‌സ്‌ഡ് റിയാലിറ്റി ഫീച്ചറുകള്‍ : വിര്‍ച്വല്‍ ലോകവും യഥാര്‍ഥ ചുറ്റുപാടും തമ്മില്‍ സംയോജിപ്പിക്കുന്നതിന് മെറ്റ ക്വസ്റ്റ് 3ന് കഴിവുണ്ട്. ഫിസിക്കല്‍, ഡിജിറ്റല്‍ തലങ്ങള്‍ ഒരുമിച്ച് നില്‍ക്കുകയും സംവദിക്കാന്‍ സാഹചര്യം ഒരുക്കുകയും ചെയ്യും. ചുരുക്കി പറഞ്ഞാല്‍ ഓഗ്‌മെന്‍റഡ് റിയാലിറ്റിയുടെയും വിര്‍ച്വല്‍ റിയാലിറ്റിയുടെയും മിക്‌സാണ് ഇത്. എന്‍ബിഎ ഗെയിമുകളില്‍ ഇത് വളരെ പ്രയോജനപ്പെടും.

മെച്ചപ്പെട്ട പാസ്‌ത്രൂ : ഹെഡ്‌സെറ്റിലെ ഡ്യുവല്‍ ഫ്രണ്ട് കാമറകള്‍ ചുറ്റുപാടിനെ കുറിച്ച് വ്യക്തമായ വ്യൂ നല്‍കുന്നു. ക്വസ്റ്റ് 2ന്‍റെ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ഡിസ്‌പ്ലേയെക്കാള്‍ മുന്നിലാണ് ഇത്. കളര്‍ കാമറയാണ് പുതിയ ഹെഡ്‌സെറ്റില്‍ പാസ്‌ത്രൂവിന് ഉപയോഗിച്ചിരിക്കുന്നത്.

വിര്‍ച്വല്‍ റിയാലിറ്റിയില്‍ നിന്നും ഓഗ്‌മെന്‍റഡ് റിയാലിറ്റിയിലേക്കുള്ള തടസമില്ലാത്ത യാത്ര : സിംപിളായ ഡബിള്‍ ടാപ്പിലൂടെ വിര്‍ച്വല്‍ റിയാലിറ്റിയില്‍ നിന്ന് ഓഗ്‌മെന്‍റഡ് റിയാലിറ്റിയിലേക്ക് മാറാന്‍ പുള്‍ കളര്‍ പാസ്‌ത്രൂ സഹായിക്കുന്നു.

മെച്ചപ്പെട്ട പെര്‍ഫോമന്‍സ് : സ്‌നാപ്ഡ്രാഗണ്‍ XR2 Gen 2 ന് തുടക്കമിട്ടുകൊണ്ടാണ് മെറ്റ ക്വസ്റ്റ് 3ന്‍റെ കടന്നുവരവ്. മെറ്റ ക്വസ്റ്റ് 2നെ അപേക്ഷിച്ച് ഗ്രാഫിക്‌സ് പ്രൊസസിങ് പവര്‍ രണ്ട് മടങ്ങാണ് വര്‍ധിപ്പിച്ചിട്ടുള്ളത്. ക്ലാരിറ്റിയുള്ള ദൃശ്യങ്ങളും വേഗത്തിലുള്ള ലോഡിങ് സമയവും ഉറപ്പാക്കുന്നു.

വിപുലമായ ഗെയിമിങ് ലൈബ്രറി : ഈ വര്‍ഷം അവസാനത്തോടു കൂടി മെറ്റ ക്വസ്റ്റ് 3, നൂറില്‍ അധികം സെഗ്‌മന്‍റുകളില്‍ അപ്‌ഗ്രേഡ് ചെയ്യുമെന്നാണ് വിവരം. അങ്ങനെയെങ്കില്‍ ഉപയോക്താക്കള്‍ക്ക് മികച്ച ഗ്രാഫിക്‌സ് അനുഭവത്തിലുള്ള ഗെയിമുകള്‍ തടസമില്ലാതെ ആസ്വദിക്കാനാകും

സ്‌മാര്‍ട്ട് മാപ്പിങ് : മെറ്റ ക്വസ്റ്റ് 3 ഉപയോക്താവിന്‍റെ ചുറ്റുപാടുകള്‍ മാപ്പ് ചെയ്യും. അടുത്തുള്ള മതിലുകള്‍, ഫര്‍ണിച്ചറുകള്‍ എന്നിവ തിരിച്ചറിയും. ഇതിലൂടെ വിര്‍ച്വല്‍ ലോകവുമായിട്ടുള്ള ഇടപെടലുകള്‍ മെച്ചപ്പെടുത്തുന്നു.

ഡിജിറ്റല്‍ ഒബ്‌ജക്‌ടുകള്‍ : ഭൗതിക പരിസ്ഥിതിയെ തിരിച്ചറിയാന്‍ സാധിക്കുന്ന ഇന്‍ററാക്‌ടീവ് ഡിജിറ്റല്‍ ഒബ്‌ജക്‌ടുകള്‍, ഫിസിക്കല്‍-വിര്‍ച്വല്‍ അനുഭവം കൂടുതല്‍ സുഗമമാക്കുന്നു.

മെച്ചപ്പെട്ട ഡിസ്‌പ്ലേ : മെറ്റ ക്വസ്റ്റ് 2നെക്കാള്‍ 30 ശതമാനം റസലൂഷന്‍ വര്‍ധിപ്പിച്ചാണ് മെറ്റ ക്വസ്റ്റ് 3 പുറത്തിറക്കുന്നത്. 4K+ ഇന്‍ഫിനിറ്റ് ഡിസ്‌പ്ലേ ആണ് ക്വസ്റ്റ് 3 വാഗ്‌ദാനം ചെയ്യുന്നത്. മികച്ച ദൃശ്യാനുഭവം ഉറപ്പുനല്‍കുന്നു.

ഡിസൈന്‍ : മുന്‍ഗാമിയേക്കാള്‍ 40 ശതമാനം കനംകുറഞ്ഞതാണ് ക്വസ്റ്റ് 3. കൈകാര്യം ചെയ്യുന്നതിന് എളുപ്പമാകും.

സോഷ്യല്‍ മീഡിയ : ഹെഡ്‌സെറ്റ് ഉപയോഗിക്കുമ്പോള്‍ തന്നെ ഉപയോക്താക്കള്‍ക്ക് അവരുടെ സോഷ്യല്‍ മീഡിയ ആപ്പുകളുമായി ബന്ധപ്പെടാന്‍ കഴിയും. അതായത്, ഹെഡ്‌സെറ്റിലായിരിക്കുമ്പോള്‍ ഉപയോക്താക്കള്‍ക്ക് അവരുടെ ഗോ ടു പ്ലാറ്റ്‌ഫോമുകളിലേക്കുള്ള ആക്‌സസ് ഉപയോഗിച്ച് പ്ലഗ് ഇന്‍ ചെയ്യാനാകും.

വിര്‍ച്വല്‍ റിയാലിറ്റി സാങ്കേതിക വിദ്യയുടെ മുന്‍നിരയില്‍ തന്നെയാണ് മെറ്റ ക്വസ്റ്റ് 3ന്‍റെ സ്ഥാനം എന്ന് ടെക് നിരീക്ഷകര്‍ പറയുന്നു. ഇത് ഡിജിറ്റല്‍ മേഖലയില്‍ വിപ്ളവം സൃഷ്‌ടിക്കുമെന്നാണ് സൂചന.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.