ETV Bharat / science-and-technology

ജബ്രയുടെ പുതിയ ഹെഡ്സെറ്റ് 'ഇവോൾവ് 2 30' ഇന്ത്യൻ വിപണിയിലെത്തി - Jabra Evolve2 30 price india

10,922 രൂപയാണ് ഹെഡ്സെറ്റിന്‍റെ ഇന്ത്യയിലെ വില. മൈക്രോസോഫ്‌റ്റ് ടീമിനായി ഡെഡിക്കേറ്റഡ് കീയുമായാണ് ഇവോൾവ് 2 30' എത്തുന്നത്.

Jabra Evolve2 30 features  Jabra Evolve2 30 specifications  Jabra Evolve2 30 price india  ജബ്ര 'ഇവോൾവ് 2 30
ജബ്രയുടെ പുതിയ ഹെഡ്സെറ്റ് 'ഇവോൾവ് 2 30' ഇന്ത്യൻ വിപണിയിലെത്തി
author img

By

Published : Mar 6, 2021, 5:31 PM IST

ന്യൂഡൽഹി: ഡെൻമാർക്ക് ബ്രാൻഡായ ജബ്രയുടെ ഏറ്റവും പുതിയ ഹെഡ്സെറ്റ് 'ഇവോൾവ് 2 30' ഇന്ത്യൻ വിപണിയിലെത്തി. 10,922 രൂപയാണ് ഹെഡ്സെറ്റിന്‍റെ ഇന്ത്യയിലെ വില. ജോലി ചെയ്യുന്ന ആളുകളെ ലക്ഷ്യമിട്ടാണ് കമ്പനി പുതിയ ഹെഡ്സെറ്റ് പുറത്തിറക്കിയിരിക്കുന്നത്. ദിവസം മുഴുവൻ സൗകര്യപ്രദമായി ധരിക്കാവുന്ന രീതിയിലാണ് ഹെഡ്സെറ്റിന്‍റ രൂപകൽപന. എല്ലാവിധ പ്രീമിയം സൗകര്യങ്ങളോടെയും താങ്ങാവുന്ന വിലയിലാണ് ഇവോൾവ് 2 30' പുറത്തിറക്കിയിരിക്കുന്നതെന്ന് കമ്പനിയുടെ സൗത്ത് ഏഷ്യൻ മാനേജിങ്ങ് ഡയറക്‌ടർ പീറ്റർ ജയശീലൻ പറഞ്ഞു.

രണ്ട് മൈക്രോഫോൺ കോൾ സാങ്കേതികവിദ്യയിൽ പുറത്തിറങ്ങുന്ന ഇവോൾവ് 2 30യിൽ 28 എംഎം സ്പീക്കറുകളാണുള്ളത്. വ്യക്തമായ ശബ്‌ദം പ്രധാനം ചെയ്യുന്ന ഹെഡ്സെറ്റ് ദീർഘനേരം ഫോണ്‍ ചെയ്യാനും വീഡിയോ കോണ്‍ഫറൻസിങ്ങിനുമെല്ലാം അനുയോജ്യമാണ്. മൈക്രോസോഫ്‌റ്റ് ടീമിനായി ഡെഡിക്കേറ്റഡ് കീയുമായാണ് ഇവോൾവ് 2 30' എത്തുന്നത്. അതിനാൽ ഒരു ടെച്ച് കൊണ്ട് നിങ്ങൾക്ക് മൈക്രോസോഫ്‌റ്റ് ടീം മീറ്റിങ്ങുകളിലേക്ക് കടക്കാൻ സാധിക്കും. വളരെ വേഗം ശബ്ദം മ്യൂട്ട് ചെയ്യാനും അണ്‍-മ്യൂട്ട് ചെയ്യാനും സാധിക്കുന്ന ബൂം ആം (boom arm) സൗകര്യവും ഹെഡ്സെറ്റിൽ ഉണ്ട്. ഇംപ്രൂവ്‌ഡ് നോയിസ് ഐസലേഷൻ സാങ്കേതികവിദ്യയിൽ എത്തുന്ന ഹെഡ്സെറ്റിൽ സ്റ്റീൽ ഹെഡ്ബാൻഡും സ്ലൈഡറും ഉൾക്കൊള്ളിച്ചിട്ടുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.