ETV Bharat / science-and-technology

4ജി ഫോണുകളുടെ ഉത്‌പാദനം നിര്‍ത്തുന്നു, ഇനി ഇറങ്ങുക 5ജി ഫോണുകള്‍ - ഇലക്‌ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി

10,000 രൂപയ്ക്ക് മുകളിൽ വിലയുള്ള 3ജി, 4ജി ഫോണുകളുടെ നിര്‍മാണം കമ്പനികള്‍ ക്രമേണ നിര്‍ത്തലാക്കുമെന്ന് മൊബൈല്‍ നിര്‍മാണ കമ്പനികളുടെ പ്രതിനിധികള്‍ അറിയിച്ചു. ടെലികമ്മ്യൂണിക്കേഷൻസ് വകുപ്പിലെയും ഇലക്‌ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയത്തിലെയും ഉന്നത ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചയിലാണ് കമ്പനികള്‍ തീരുമാനം അറിയിച്ചത്

production of 4G phones  4G phones and will shift to 5G technology  5G technology  4G phones  4G  5G  4ജി ഫോണുകളുടെ ഉത്‌പാദനം നിര്‍ത്തുന്നു  5ജി ഫോണുകള്‍  4ജി  5ജി  3ജി  ഇലക്‌ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി  ടെലികമ്മ്യൂണിക്കേഷൻസ്
4ജി ഫോണുകളുടെ ഉത്‌പാദനം നിര്‍ത്തുന്നു, ഇനി ഇറങ്ങുക 5ജി ഫോണുകള്‍
author img

By

Published : Oct 12, 2022, 6:32 PM IST

Updated : Oct 12, 2022, 7:24 PM IST

ന്യൂഡല്‍ഹി: 5ജി സേവനങ്ങള്‍ രാജ്യത്ത് ഔദ്യോഗികമായി പ്രഖ്യാപിച്ചതിന് പിന്നാലെ മൊബൈൽ ഫോൺ നിർമാണ കമ്പനികളുമായി ചര്‍ച്ച നടത്തി ടെലികമ്മ്യൂണിക്കേഷൻസ് വകുപ്പിലെയും (DoT) ഇലക്‌ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയത്തിലെയും (MeitY) ഉന്നത ഉദ്യോഗസ്ഥര്‍. 10,000 രൂപയും അതിനുമുകളിലും വിലയുള്ള 4ജി ഫോണുകളുടെ ഉത്പാദനം ക്രമേണ നിർത്തുമെന്നും 5ജി സാങ്കേതികവിദ്യയിലേക്ക് മാറുമെന്നും മൊബൈല്‍ നിര്‍മാണ കമ്പനികളുടെ പ്രതിനിധികള്‍ ചര്‍ച്ചയില്‍ അറിയിച്ചു.

ഇന്ത്യയിൽ ഏകദേശം 750 ദശലക്ഷം മൊബൈൽ ഫോൺ ഉപയോക്താക്കളാണുള്ളത്. 100 ​​ദശലക്ഷം വരിക്കാർക്ക് 5ജി ഫോണുകളുണ്ട്, എന്നാൽ 350 ദശലക്ഷത്തിലധികം ഉപയോക്താക്കൾ 3ജി, 4ജി എന്നിവക്ക് അനുയോജ്യമായ ഫോൺ ആണ് ഉപയോഗിക്കുന്നത്. 10,000 രൂപയ്ക്ക് മുകളിൽ വിലയുള്ള 3ജി, 4ജി ഫോണുകള്‍ കമ്പനി ക്രമേണ നിർത്തലാക്കുമെന്ന് മന്ത്രാലയത്തെ അറിയിച്ചതായി മൊബൈല്‍ നിര്‍മാണ കമ്പനിയുടെ പ്രതിനിധികള്‍ പറഞ്ഞു.

ഒരു മണിക്കൂറിലധികം നീണ്ടുനിന്ന കൂടിക്കാഴ്‌ചയില്‍ ആപ്പിൾ, സാംസങ് ഉൾപ്പെടെയുള്ള സ്‌മാർട്ട്‌ഫോൺ നിർമാണ കമ്പനികളുടെ ഉന്നത ഉദ്യോഗസ്ഥരും ടെലികോം ഓപ്പറേറ്റർമാരുടെ പ്രതിനിധികളും പങ്കെടുത്തു. ടെലികോം സേവനദാതാക്കൾ 5ജി നെറ്റ്‌വർക്കുകളിൽ ആരംഭിച്ച 5ജി സേവനങ്ങൾക്കായി ഉപഭോക്താക്കളുടെ ഹാൻഡ്‌സെറ്റുകളെ പ്രാപ്‌തമാക്കുന്നതിനെക്കുറിച്ചുള്ള ചർച്ചയാണ് യോഗത്തിന്‍റെ അജണ്ടയിൽ പ്രധാനമായും ഉൾപ്പെടുത്തിയത്. എല്ലാ 5ജി ഹാൻഡ്‌സെറ്റുകൾക്കും സോഫ്റ്റ്‌വെയർ അപ്‌ഗ്രേഡുകൾ പുറത്തിറക്കാൻ ഹാൻഡ്‌സെറ്റ് നിർമാതാക്കളുടെയും ടെലികോം സേവന ദാതാക്കളുടെയും ഇടപെടലും യോഗത്തിൽ ചർച്ച ചെയ്‌തു.

ഇന്ത്യയിൽ 5ജി സ്വീകരിക്കുന്നതിന് സോഫ്റ്റ്‌വെയർ നവീകരണത്തിന് മുൻഗണന നൽകാനും യോഗം തീരുമാനിച്ചു. 5ജി സേവനങ്ങൾ നൽകുന്ന ടെലികോം ഓപ്പറേറ്റർമാരുമായി ചേര്‍ന്ന് പരീക്ഷണം നടത്താന്‍ സ്‌മാർട്ട്‌ഫോണ്‍ നിർമാതാക്കൾ സമ്മതിച്ചിട്ടുണ്ട്. ഇന്ത്യയിൽ 100 ​​ദശലക്ഷത്തിലധികം വരിക്കാർക്ക് 5ജി റെഡി ഫോണുകളുണ്ടെന്നും എന്നാൽ ആപ്പിൾ ഉൾപ്പെടെയുള്ള 5ജി സേവനങ്ങള്‍ ലഭ്യമല്ലാത്ത പല മൊബൈല്‍ ഫോണുകളും ഉപയോഗത്തിലുണ്ടെന്നുമാണ് മൊബൈല്‍ നിര്‍മാതാക്കളുടെ സംഘം നല്‍കുന്ന വിവരം.

ടെസ്റ്റിങ് ആരംഭിച്ചു കഴിഞ്ഞാല്‍ നിലവില്‍ 5ജി ഫോൺ ഉള്ള ഉപയോക്താക്കൾ നേരിടുന്ന പ്രശ്‌നം കണ്ടെത്താന്‍ സാധിക്കുമെന്നും ടെലികമ്മ്യൂണിക്കേഷൻസ് വകുപ്പിലെയും ഇലക്‌ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയത്തിലെയും ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഡൽഹി, മുംബൈ, ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ്, സിലിഗുരി, നാഗ്‌പൂർ, വാരണാസി എന്നീ എട്ട് നഗരങ്ങളിൽ ഭാരതി എയർടെൽ 5ജി സേവനങ്ങള്‍ നല്‍കി തുടങ്ങി. ഡൽഹി, മുംബൈ, കൊൽക്കത്ത, വാരണസി എന്നിവിടങ്ങളിൽ ജിയോയും പരീക്ഷണാടിസ്ഥാനത്തില്‍ 5ജി സേവനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.

Also Read: 5ജി വിസ്മയം, അതിവേഗം: 6 ജിബി ഡൗണ്‍ലോഡ് ചെയ്യാൻ വെറും ഒരു മിനിട്ട് 25 സെക്കൻഡ്! കൂടുതലറിയാം

Last Updated : Oct 12, 2022, 7:24 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.