ETV Bharat / opinion

എല്ലാ സ്‌ത്രീകളും 'സൂപ്പര്‍ വുമണ്‍' ആണ്, ആദ്യം സ്വയം അംഗീകരിക്കുക ; മാനസികാരോഗ്യ വെല്ലുവിളികള്‍ എങ്ങനെ നേരിടാം

author img

By

Published : May 18, 2023, 7:07 PM IST

തൊഴിലിടങ്ങളിലെ വെല്ലുവിളികള്‍ക്ക് പുറമെ മറ്റുള്ളവരുടെ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാന്‍ ശ്രമിക്കുന്നതും മാനസിക സമ്മര്‍ദത്തിലാക്കുന്ന കാര്യമാണ്. ആദ്യം സ്വയം സ്‌നേഹിക്കുകയും പരിപാലിക്കുകയും ചെയ്യാന്‍ ശീലിക്കുക. നോ പറയേണ്ടിടത്ത് നോ പറയാന്‍ ശീലിക്കണമെന്നും വിദഗ്‌ധര്‍ പറയുന്നു

Mental health  Mental health challenges faced by women  working women  mental health decline  unrealistic expectations on women  anxiety  depression  സ്‌ത്രീകള്‍ നേരിടുന്ന മാനസികാരോഗ്യ വെല്ലുവിളികള്‍  മാനസികാരോഗ്യ വെല്ലുവിളികള്‍  സൂപ്പര്‍ വുമണ്‍  തൊഴിലിടങ്ങളിലെ വെല്ലുവിളികള്‍  തൊഴിലിടങ്ങളിലെ സ്‌ത്രീ  ഉത്‌കണ്‌ഠ  വിഷാദം  Depression  Anxiety
സ്‌ത്രീകള്‍ നേരിടുന്ന മാനസികാരോഗ്യ വെല്ലുവിളികള്‍

ന്യൂഡല്‍ഹി : എല്ലാ കാര്യങ്ങളിലും തികഞ്ഞവരായിരിക്കാനുള്ള നിരന്തരമായ സമ്മര്‍ദമാണ് ആളുകള്‍, പ്രത്യേകിച്ച് സ്‌ത്രീകള്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളില്‍ ഒന്ന്. ഒരു സൂപ്പര്‍ വുമണ്‍ ആകാന്‍ സ്‌ത്രീകള്‍ പല വേഷങ്ങളും എല്ലാം തികഞ്ഞ രീതിയില്‍ (സമൂഹം കല്‍പ്പിച്ച് നല്‍കുന്ന അലിഖിതമായ ചില കാര്യങ്ങള്‍ മാത്രമാണ് ഇവ) ചെയ്‌ത് ഫലിപ്പിക്കേണ്ടതുണ്ട്. തികഞ്ഞ ഒരമ്മ, ഭാര്യ, മകള്‍, സുഹൃത്ത് എന്നിങ്ങനെ നീളുന്നു അത്. ഇതിനെല്ലാം പുറമെ ജോലി ചെയ്യുന്ന (വീട്ടിലെ ജോലിയ്‌ക്ക് പുറമെ സാമ്പത്തിക ഭദ്രതയ്‌ക്കായി ചെയ്യുന്ന ജോലി) സ്‌ത്രീയാണെങ്കില്‍ കരിയര്‍ കൂടി നല്ല രീതിയില്‍ മുന്നോട്ട് കൊണ്ടുപോകേണ്ടതുണ്ട്.

സ്വന്തം ഇഷ്‌ടത്തിനും താത്‌പര്യത്തിനും പുറമെ മറ്റുള്ളവരെ കൂടി സന്തോഷിപ്പിക്കാനും അവരുടെ പ്രതീക്ഷകള്‍ നിറവേറ്റാനും ശ്രമിക്കുക എന്നത് ഏതൊരു വ്യക്തിയെ സംബന്ധിച്ചും ഏറെ സമ്മര്‍ദം ഉണ്ടാക്കുന്ന കാര്യമാണ്. കാലക്രമേണ ഇത്തരം സമ്മര്‍ദം ഉത്‌കണ്‌ഠ (Anxiety), വിഷാദം (Depression) തുടങ്ങിയ രോഗാവസ്ഥയിലേക്ക് നയിക്കും. മറ്റുള്ളവരുടെ ആവശ്യങ്ങള്‍ക്കും താത്‌പര്യങ്ങള്‍ക്കും പ്രഥമ സ്ഥാനം നല്‍കുമ്പോള്‍ സ്വയം പരിപാലിക്കാന്‍ സമയം കണ്ടെത്താന്‍ പലര്‍ക്കും സാധിക്കാറില്ല.

തൊഴിലിടങ്ങളിലെ സ്‌ത്രീ : ജോലി സ്ഥലത്തെ പിന്തുണയുടെയും ധാരണയുടെയും അഭാവമാണ് മറ്റൊരു വെല്ലുവിളി. തൊഴിലിടങ്ങളില്‍ ലിംഗം, നിറം, കുടുംബ പാരമ്പര്യം തുടങ്ങിയ കാര്യങ്ങളില്‍ വിവേചനം നേരിടുന്നവരാണ് ഏറെ സ്‌ത്രീകളും. ഇത്തരം വിവേചനം അവരുടെ കരിയറിനെ മുന്നോട്ട് കൊണ്ടുപോകുന്നതിനും മികച്ച സ്ഥാനങ്ങളിലേക്ക് ഉയരുന്നതിനും വിലങ്ങുതടിയാകാറുണ്ട്. വിവേചനം ഏതൊരു വ്യക്തിയേയും ലിംഗ വ്യത്യാസമില്ലാതെ ഒറ്റപ്പെടുന്നതിലേക്കും അതുവഴി സങ്കീര്‍ണമായ മാനസിക പ്രശ്‌നങ്ങളിലേക്കും നയിക്കുമെന്ന് വിദഗ്‌ധര്‍ പറയുന്നു.

സിംഗിള്‍ പാരന്‍റ് എന്ന നിലയില്‍ പല സ്‌ത്രീകളും മാനസികാരോഗ്യത്തെ ബാധിക്കുന്ന രീതിയിലുള്ള നിരവധി പ്രശ്‌നങ്ങള്‍ നേരിടുന്നവരാണ്. അമിതമായ ഉത്‌കണ്‌ഠ, ഏകാന്തത എന്നിവയാണ് ഇത്തരം അമ്മമാര്‍ നേരിടുന്ന പ്രധാന പ്രശ്‌നങ്ങള്‍. ഇത്തരം സാഹചര്യങ്ങളില്‍ സ്വയം പരിചരിക്കാന്‍ സമയം കണ്ടെത്താനും സമ്മര്‍ദം നിയന്ത്രിക്കാനും മാനസിക ആരോഗ്യത്തിന് പ്രാധാന്യം നല്‍കാനും സ്‌ത്രീകള്‍ പഠിക്കേണ്ടതുണ്ട്.

ചുറ്റും നോക്കൂ, ആരും ഒറ്റയ്‌ക്കല്ല : നാം ഒറ്റയ്ക്ക‌ല്ല എന്ന് തിരിച്ചറിയുകയാണ് മാനസിക ആരോഗ്യം നിലനിര്‍ത്താനുള്ള ഏറ്റവും പ്രധാനമായ കാര്യം. സമാന ബുദ്ധിമുട്ടുകളിലൂടെ കടന്ന് പോകുന്നവരുണ്ട് എന്ന് മനസിലാക്കുകയും അവരുമായി ആശയവിനിമയം നടത്തുകയും ചെയ്യുന്നത് ആശ്വാസകരമാണെന്ന് വിദഗ്‌ധര്‍ പറയുന്നു.

'നോ' പറയേണ്ടിടത്ത് 'നോ' പറയാം: ഓരോ കാര്യങ്ങള്‍ക്കും അതിരുകള്‍ നിശ്ചയിക്കാനും പറ്റാത്ത കാര്യങ്ങള്‍ക്ക് 'നോ' പറയാനും എല്ലാ സ്‌ത്രീകളും പ്രാപ്‌തരാകണം. ഒരേസമയം ഒന്നിലധികം കാര്യങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കാന്‍ നിര്‍ബന്ധിതരാകുമ്പോള്‍ സ്വന്തം ആവശ്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കുക എന്നത് വെല്ലുവിളിയാകും. ഇത്തരം സന്ദര്‍ഭങ്ങളില്‍ അതിരുകള്‍ നിശ്ചയിക്കാനും നോ പറയാനും ശീലിച്ചാല്‍ ജീവിതത്തിന്‍റെ നിയന്ത്രണം ഏറ്റെടുക്കാന്‍ ഓരോരുത്തരും പ്രാപ്‌തരാകും.

മാനസിക ആരോഗ്യം പരിപാലിക്കുക എന്നത് സ്വയം അനുകമ്പ തോന്നേണ്ടതും പിന്തുണയ്‌ക്കേ ണ്ടതുമായ ഒരു കാര്യമാണ്. നമ്മെ നാം തന്നെ സ്‌നേഹിക്കുകയും ബഹുമാനിക്കുകയും പരിപാലിക്കുകയും ചെയ്‌തില്ലെങ്കില്‍ മറ്റാര് ചെയ്യും എന്ന ചോദ്യം എപ്പോഴും മനസില്‍ സൂക്ഷിക്കുക.

'എനിക്ക് ഞാന്‍ ആയാല്‍ മതി' എന്ന് തീരുമാനിക്കുക : ജോലി ചെയ്യുന്ന ഒരു സ്‌ത്രീ ആണെങ്കില്‍ സ്വന്തം മാനസിക ആരോഗ്യത്തെ കുറിച്ച് സംസാരിക്കുകയും മാറ്റത്തിന് വേണ്ടി ശബ്‌ദം ഉയര്‍ത്തുകയും ചെയ്യേണ്ടത് ആവശ്യമാണെന്ന് മനസിലാക്കുക. ഒപ്പം മാനസികാരോഗ്യത്തെ ബാധിക്കുന്ന കാര്യങ്ങള്‍ സംഭവിക്കാത്ത തൊഴിലിടങ്ങള്‍ സൃഷ്‌ടിക്കുകയും വേണം. എല്ലാ നിലയ്‌ക്കും തികഞ്ഞവരാകാനുള്ള തിടുക്കം ഒഴിവാക്കണം. ആരെയും ബോധ്യപ്പെടുത്താനുള്ളതല്ല സ്വന്തം ജീവിതം എന്ന തിരിച്ചറിവാണ് ഏറ്റവും പ്രധാനമായി വേണ്ടത് എന്ന് മാനസിക ആരോഗ്യ വിദഗ്‌ധര്‍ പോലും പറയുന്നു.

ഇവയ്‌ക്കെല്ലാം പുറമെ മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ ബലഹീനതയായി കാണരുത്. മനുഷ്യന്‍റെ അനുഭവത്തിന്‍റെ സ്വാഭാവിക ഭാഗം മാത്രമാണ് ഇവയെന്ന് തിരിച്ചറിയണം. മാനസിക ആരോഗ്യത്തെ ചുറ്റിപ്പറ്റിയുള്ള തെറ്റിദ്ധാരണകള്‍ മാറ്റിവച്ച് പരസ്‌പരം അനുകമ്പയും പിന്തുണയും നല്‍കുന്ന സമൂഹമാണ് നമുക്ക് ആവശ്യം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.