രാജ്യത്ത് പരീക്ഷകാലം വരുന്നു. കൊവിഡ് കുറഞ്ഞതോടെ രാജ്യത്ത് ഓണ്‍ലൈന്‍ ക്ലാസുകളും പരീക്ഷകളുമൊക്കെ ഓഫ്‌ലൈന്‍ ആയിരിക്കുകയാണ്. പല കുട്ടികളും പരീക്ഷ സമ്മര്‍ദം നേരിടുന്നവരാണ്.
പരീക്ഷ സമ്മര്‍ദം കേവലം വിദ്യാര്‍ഥികള്‍ മാത്രം അനുഭവിക്കുന്ന ഒന്നല്ല. അത് പലപ്പോഴും വിദ്യാര്‍ഥികളില്‍ നിന്ന് രക്ഷിതാക്കളിലേക്ക് വ്യാപിക്കുന്നതാണ്. പരീക്ഷ സമ്മര്‍ദം അതിജീവിക്കുന്നതിന് കുട്ടികളെ സഹായിക്കാന്‍ വലിയൊരളവോളം രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കും സാധിക്കും.
പരീക്ഷയ്ക്ക് മികച്ച രീതിയില്‍ തയ്യാറെടുക്കുക എന്നുള്ളതാണ് പരീക്ഷ സമ്മര്‍ദം കുറയ്ക്കാനുള്ള നല്ല വഴി. പരീക്ഷയ്ക്ക് മികച്ച രീതിയില്‍ തയ്യാറെടുക്കാനും സമ്മര്‍ദം കുറയ്ക്കാനും പ്രമുഖ സ്റ്റേഷനറി ബ്രാന്‍ഡായ ബിഐസിയുടെ സീനിയര്‍ യൂസര്‍ റിസര്‍ച്ച് മാനേജര്‍ ഇറിനി പെട്രാടു നല്‍കുന്ന ടിപ്സുകള്‍ താഴെ കൊടുക്കുന്നു.
നിങ്ങളുടേതായ ഒരു പഠന പദ്ധതി തയ്യാറാക്കുക:
ഏറ്റവും മികച്ച രീതിയില്‍ ഏകാഗ്രമായി പഠിക്കാന്‍ കഴിയുന്ന സമയം ഒരോരുത്തര്‍ക്കും വ്യത്യസ്തമായിരിക്കും. അതുപോലെതന്നെ ഒരോരുത്തര്‍ക്കും ഫലപ്രദമായ പഠന രീതികളും വ്യത്യസ്തമായിരിക്കും. അതുകൊണ്ടുതന്നെ നിങ്ങള്‍ക്ക് അനുസൃതമായ പഠന പദ്ധതി നിങ്ങള്‍ തെരഞ്ഞെടുക്കണം.
പഠനത്തില്‍ ഏര്‍പ്പെടുമ്പോള്‍ മറ്റ് ചിന്തകളിലും പ്രവര്‍ത്തനങ്ങളിലുമൊന്നും വ്യാപൃതരാവാതെ പഠനത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സാധിക്കണം. എത്രസമയം പഠിച്ചുവെന്നല്ല മറിച്ച് എത്രകാര്യങ്ങള്‍ നിങ്ങള്‍ പഠിച്ചുവെന്നതാണ് പ്രധാനം. പെന്‍സില്‍, പേന, സ്കെയില്‍, കോമ്പസ് തുടങ്ങിയ ആവശ്യമുള്ള പഠനസാമഗ്രികള്‍ കരുതാനും ശ്രദ്ധിക്കണം
എഴുതിക്കൊണ്ട് പഠിക്കുക:
എഴുതിക്കൊണ്ട് പഠിക്കുന്നതാണ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നതിന് ഏറ്റവും നല്ല മാര്‍ഗമെന്ന് തെളിയിക്കപ്പെട്ട കാര്യമാണ്. പഠിക്കുന്ന കാര്യങ്ങള്‍ ഓര്‍ത്തിരിക്കാന്‍ എഴുതിക്കൊണ്ടുള്ള പഠനം ഏറെ സഹായിക്കും. വിരലുകള്‍ക്ക് കൂടുതല്‍ ആയാസം ഉണ്ടാക്കാതെ ദീര്‍ഘ സമയം എഴുതാന്‍ സാധിക്കുന്ന പേനകള്‍ വിപണിയില്‍ ലഭ്യമാണ്. അത്തരം പേനകള്‍ ഉപയോഗിക്കാന്‍ ശ്രദ്ധിക്കണം.
ആരോഗ്യസംരക്ഷണം പഠനത്തിലും സഹായിക്കും:
ആരോഗ്യകരമായ ജീവിത രീതി പിന്തുടരുന്നത് പരീക്ഷ സമ്മര്‍ദം കുറയ്ക്കാനും ഫലപ്രദമായ പഠനം നടത്താനും നിങ്ങളെ സഹായിക്കുന്നു. മികച്ച ആരോഗ്യം നിങ്ങളുടെ തലച്ചോറിന്‍റെ പ്രവര്‍ത്തനത്തെ മികച്ചതാക്കുന്നു. അനാരോഗ്യകരമായ ജീവിത ശൈലി നിങ്ങളുടെ ഏകാഗ്രത കുറയ്ക്കുകയും മാനസിക സമ്മര്‍ദം വര്‍ധിപ്പിക്കുകയും ചെയ്യുന്നു.
പരീക്ഷസമയങ്ങളില്‍ പ്രത്യേകിച്ചും ആരോഗ്യദായകമായ ഭക്ഷണം കഴിക്കുകയും, ധാരളം വെള്ളം കുടിക്കുകയും, ദിവസേന വ്യായാമം ചെയ്യുകയും വേണം. കൈകള്‍ക്കുള്ള ചില യോഗാസനങ്ങള്‍ എഴുതാന്‍ ഉപയോഗിക്കുന്ന മസിലുകള്‍ ബലപ്പെടാന്‍ സഹായിക്കുന്നു.
ആവശ്യത്തിനുള്ള ഉറക്കം ഉറപ്പുവരുത്തുക:
ആവശ്യത്തിന് ഉറക്കം ലഭിക്കാത്ത അവസ്ഥ പല ആരോഗ്യ പ്രശ്ന്നങ്ങള്‍ക്കും കാരണമാകുന്നു. അത് ആത്യന്തികമായി നിങ്ങളുടെ പഠനത്തേയും ബാധിക്കുന്നു. ശരീരത്തനും തലച്ചോറിനും ആവശ്യത്തിനുള്ള വിശ്രമം ലഭിക്കണമെങ്കില്‍ എട്ട് മുതല്‍ ഒമ്പത് മണിക്കൂര്‍ വരെയുള്ള ഉറക്കം ആവശ്യമാണ്.
അതേപോലെ കൂടുതല്‍ സമയം മൊബൈല്‍ പോലെയുള്ള ഗാഡ്‌ജറ്റുകളില്‍ സമയം ചിലവഴിക്കുന്നത് നിങ്ങളുടെ ഉറക്കത്തെ ബാധിക്കുന്നു. ശരിയായ അളവില്‍ ഉറക്കം ലഭിച്ചില്ലെങ്കില്‍ ഓര്‍മ ശക്തിയെ പ്രതികൂലമായി ബാധിക്കും. ഉറങ്ങാനും ഉണരാനും ഒരു പ്രത്യേക സമയം നിശ്ചയിക്കുന്നത് നല്ലതാണ്. ഇതു തലച്ചോറിന്‍റെ പ്രവര്‍ത്തനത്തെ കൂടുതല്‍ ഊര്‍ജ സ്വലമാക്കുന്നു.
ശുഭാപ്‌തികരമായ ഒരു മാനസികാവസ്ഥ രൂപപ്പെടുത്തുക:
നമ്മള്‍ എന്ത് ചെയ്യുമ്പോഴും നമ്മുടെ മാനസിക നില വളരെ പ്രധാനമാണ്. ശുഭാപ്‌തികരമായ മാനസിക നില നിങ്ങള്‍ ചെയ്യുന്ന ജോലി മികച്ചതാക്കാന്‍ സഹായിക്കുന്നു. പരീക്ഷ തയ്യാറെടുപ്പുകള്‍ നടത്തുമ്പോള്‍ പ്രത്യേകിച്ചും ഇത്തരത്തിലുള്ള ഒരു മാനസികാവസ്ഥ ഉണ്ടാവേണ്ടത് ആവശ്യമാണ്. അത് നിങ്ങളുടെ ഏകാഗ്രത ഉയര്‍ത്തുകയും മികച്ച രീതിയില്‍ തയ്യാറെടുപ്പുകള്‍ നടത്താന്‍ സഹായിക്കുകയും ചെയ്യുന്നു.
പരീക്ഷകള്‍ പല തരത്തിലുള്ള നല്ല ശീലങ്ങളും കഴിവുകളും നിങ്ങളില്‍ ഉണ്ടാക്കുന്നു: കൂടുതല്‍ അച്ചടക്കമുള്ളവരാക്കുന്നു, തലച്ചോറിന്‍റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നു, ഓര്‍മ ശക്തി വര്‍ധിപ്പിക്കുന്നു,മത്സര ക്ഷമതയുള്ളവരാക്കി മാറ്റുന്നു. ഈ വര്‍ഷത്തെ പരീക്ഷകളും വളരെ ആത്മവിശ്വാസത്തോടെയും വളരെ ശാന്തമായും നേരിടാന്‍ തയ്യാറാവുക.
ALSO READ: പുതിയ സാമ്പത്തിക വർഷത്തിലേക്കുള്ള സാമ്പത്തിക ആസൂത്രണം എങ്ങനെ നടത്താം?