കമ്മ്യൂണിറ്റി ഷീൽഡ് കിരീടത്തിന്‍റെ ആത്മവിശ്വാസവുമായി ആഴ്‌സണൽ. കഴിഞ്ഞ സീസണിൽ ഹാട്രിക് കിരീടത്തിന്‍റെ പകിട്ടുമായെത്തിയ മാഞ്ചസ്റ്റർ സിറ്റിയെ തകർത്താണ് ആഴ്‌സണൽ പുതിയ സീസണിന് തുടക്കം കുറിക്കുന്നത്. അവസാന പ്രീമിയർ ലീഗ് സീസണിൽ ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ സിറ്റിക്ക് പിന്നിൽ രണ്ടാമതായി ഫിനിഷ് ചെയ്‌ത ആഴ്‌സണൽ ഇത്തവണ കിരീടത്തിൽ കുറഞ്ഞതൊന്നും പ്രതീക്ഷിക്കുന്നുണ്ടാകില്ലെന്ന് ഉറപ്പാണ്. സിറ്റിക്കെതിരായ മത്സരത്തിൽ നിന്ന് അക്കാര്യം വ്യക്തമായതുമാണ്.
മത്സരത്തിന്‍റെ തുടക്കത്തിൽ താളം കണ്ടെത്താൻ ബുദ്ധിമുട്ടിയെങ്കിലും അവസാന നിമിഷം വരെ പോരാടാനുള്ള ഉറച്ച തീരുമാനത്തോടെയാണ് ആഴ്‌സണൽ താരങ്ങൾ വെംബ്ലിയിൽ പന്ത് തട്ടിയത്. അതിന്‍റെ ഫലമാണ് ഫൈനൽ വിസിൽ മുഴങ്ങാൻ നിമിഷങ്ങൾ ബാക്കിനിൽക്കെ നേടിയ സമനില ഗോളും പെനാൽറ്റി ഷൂട്ടൗട്ടിലെ 4-1 ന്‍റെ വിജയവും. മത്സരഫലം അനുകൂലമാക്കാൻ ഒത്തിണക്കത്തോടെ കളിക്കുന്ന താരങ്ങളാണ് ആഴ്‌സണലിന്‍റെ കരുത്ത്.
-
Show some love for our newest Gunner ❤️
— Arsenal (@Arsenal) June 29, 2023 " class="align-text-top noRightClick twitterSection" data="
📲 Get following @KaiHavertz29 pic.twitter.com/78g0O947Ll
">Show some love for our newest Gunner ❤️
— Arsenal (@Arsenal) June 29, 2023
📲 Get following @KaiHavertz29 pic.twitter.com/78g0O947LlShow some love for our newest Gunner ❤️
— Arsenal (@Arsenal) June 29, 2023
📲 Get following @KaiHavertz29 pic.twitter.com/78g0O947Ll
കഴിഞ്ഞ സീസണിലെ കിരീടപ്പോരാട്ടത്തിൽ കുതിച്ച ആഴ്‌സണലിന് അവസാന മത്സരങ്ങളിലാണ് പിഴച്ചത്. 30 മത്സരങ്ങൾ വരെ ഒന്നാം സ്ഥാനത്ത് കുതിച്ച ആഴ്‌സണൽ തുടർച്ചയായ മൂന്ന് മത്സരങ്ങളിൽ സമനില വഴങ്ങിയതും സിറ്റിക്കെതിരെ ഇത്തിഹാദിൽ നടന്ന നിർണായക മത്സരത്തിൽ തോൽവി വഴങ്ങിയതും ഇഞ്ചോടിഞ്ച് പോരാട്ടത്തിൽനിന്നും പിന്നോട്ടുവലിച്ചു. ടീമിന്‍റെ ചില ദൗർബല്യങ്ങൾ തുറന്നുകാട്ടുന്നതായിരുന്നു ആ മത്സരങ്ങൾ.
2019 ൽ പ്രധാന പരിശീലകനായി എത്തിയ അർട്ടേറ്റയുടെ നാല് വർഷത്തെ പരിശ്രമത്തിന്‍റെ ഫലമാണ് ഇന്ന് നാം കാണുന്ന ആഴ്‌സണൽ ടീം. പ്രതിഭാധനരായ ഒരുപിടി യുവതാരങ്ങളാണ് ആഴ്‌സണലിനെ യൂറോപ്പിലെ ഏറ്റവും മികച്ച സ്ക്വാഡുകളിൽ ഒന്നാക്കി നിർത്തുന്നത്. പ്രതിരോധത്തിൽ നിർണായക താരമായിരുന്ന സാലിബ, മുന്നേറ്റത്തിൽ മികച്ച പ്രകടനം നടത്തിയിരുന്ന ഗബ്രിയേൽ ജിസ്യൂസ് അടക്കമുള്ള താരങ്ങൾ പരിക്കേറ്റ് ദീർഘകാലം ടീമിൽ നിന്ന് പുറത്തായിരുന്നു. ഇവർക്ക് കൃത്യമായ പകരക്കാരെ കണ്ടെത്താൻ കഴിയാതിരുന്നത് ഒരു പോരായ്മയായിരുന്നു. അതോടൊപ്പം പ്രീമിയർ ലീഗ് പോലെയൊരു മത്സരാധിഷ്‌ഠിത വേദിയിൽ സമ്മർദങ്ങൾക്ക് കീഴ്‌പ്പെടാതെ കളിക്കുക എന്നത് പ്രധാനമാണ്. ടീമിലെ പ്രധാന റോളുകൾ വഹിച്ചിരുന്ന യുവതാരങ്ങൾക്ക് നിർണായക ഘട്ടത്തിൽ സമ്മർദത്തെ മറികടക്കാനാകാഞ്ഞതും രണ്ട് പതിറ്റാണ്ടിന് ശേഷമുള്ള ആദ്യ ലീഗ് കിരീടം എന്ന സ്വപ്‌നം സാക്ഷാത്കരിക്കാനായില്ല.
-
Here to stay ❤️ pic.twitter.com/UiePhRzq76
— Arsenal (@Arsenal) July 7, 2023 " class="align-text-top noRightClick twitterSection" data="
">Here to stay ❤️ pic.twitter.com/UiePhRzq76
— Arsenal (@Arsenal) July 7, 2023Here to stay ❤️ pic.twitter.com/UiePhRzq76
— Arsenal (@Arsenal) July 7, 2023
അടിമുടി മാറ്റവുമായി പീരങ്കിപ്പട : എന്നാൽ ഈ പോരായ്‌മകൾ മറികടക്കുന്നതിനായി മികച്ച താരങ്ങളെ തന്നെയാണ് ആഴ്‌സണൽ ഇത്തവണ ടീമിലെത്തിച്ചിട്ടുള്ളത്. ചെൽസിയിൽ നിന്ന് കായ് ഹവേർട്‌സ്, വെസ്റ്റ്‌ഹാം യുണൈറ്റഡിന്‍റെ ഡെക്ലാൻ റൈസ്, അയാക്‌സിൽ നിന്ന് ജൂറിയൻ ടിംബർ, ബ്രന്‍റ്ഫോർഡ് ഗോൾകീപ്പർ ഡേവിഡ് റയ എന്നിവരെയാണ് ഗണ്ണേഴ്‌സ് ഈ ട്രാൻസ്‌ഫർ ജാലകത്തിൽ സ്വന്തമാക്കിയത്. മുന്നേറ്റത്തിന് കരുത്തുപകരുന്നതിനായാണ് കായ് ഹവേർട്‌സിനെ ചെൽസിയിൽ നിന്ന് സ്വന്തമാക്കിയത്. റയൽ മാഡ്രിഡ്, ലിവർപൂൾ അടക്കമുള്ള പല പ്രമുഖ ക്ലബ്ബുകളെ മറികടന്നാണ് 65 മില്യൺ പൗണ്ടിന് ജർമൻ താരവുമായി കരാറിലെത്തിയത്. മാർട്ടിനെല്ലിക്കും ജിസ്യൂസിനുമൊപ്പം ഹവേർട്‌സ് കൂടി ചേരുന്നതോടെ മുന്നേറ്റം കൂടുതൽ കരുത്താർജിക്കും.
ബ്രിട്ടീഷ് റെക്കോഡ് തുകയ്‌ക്കാണ് ഡെക്ലാൻ റൈസിനെ വെസ്റ്റ്ഹാമിൽ നിന്ന് സ്വന്തമാക്കിയത്. 105 മില്യൺ പൗണ്ടാണ് (1128 കോടി രൂപ) ഇംഗ്ലീഷ് മധ്യനിര താരത്തിനായി മുടക്കിയത്. റൈസ് എത്തുന്നതോടെ മാർട്ടിൻ ഒഡെഗാർഡും തോമസ് പാർടെയും അടങ്ങുന്ന മധ്യനിര കൂടുതൽ അപകടകാരികളാകും. ഡിഫൻസീവ് മിഡ്‌ഫീൽഡറായ റൈസ് എത്തുന്നത് പ്രതിരോധ നിരയ്‌ക്കും ആശ്വാസത്തിന് വകനൽകുന്നതാണ്.
-
Looking good in the famous red and white, Jurrien 🥰 pic.twitter.com/kpm2GZl3Hh
— Arsenal (@Arsenal) July 14, 2023 " class="align-text-top noRightClick twitterSection" data="
">Looking good in the famous red and white, Jurrien 🥰 pic.twitter.com/kpm2GZl3Hh
— Arsenal (@Arsenal) July 14, 2023Looking good in the famous red and white, Jurrien 🥰 pic.twitter.com/kpm2GZl3Hh
— Arsenal (@Arsenal) July 14, 2023
മാഞ്ചസ്റ്റർ യുണൈറ്റഡിന്‍റെ വെല്ലുവിളി അതിജീവിച്ചാണ് ആഴ്‌സണൽ 22-കാരനായ ജൂറിയൻ ടിംബറിനെ സ്വന്തമാക്കിയത്. ടിംബറിന് വ്യത്യസ്‌ത പൊസിഷനുകളിൽ ഒരുപോലെ കളിക്കാനാകും എന്നത് പ്രധാന സവിശേഷതയാണ്. സെന്‍റർ ബാക്ക് പൊസിഷനിൽ കളിക്കുന്ന യുവതാരം റൈറ്റ് ബാക്ക് പൊസിഷനിലും മോശമല്ലാത്ത കളി പുറത്തെടുക്കുന്നുണ്ട്. ഏകദേശം 35 മില്യൺ പൗണ്ട് മുടക്കിയാണ് യുവ ഡച്ച് താരത്തെ ആഴ്‌സണൽ ടീമിലെത്തിച്ചിട്ടുള്ളത്.
നിലവിൽ മികച്ച ഫോമിൽ ഗോൾവല കാക്കുന്ന റാംസെഡിലിന് പകരക്കാരനായിട്ടാണ് ബ്രന്‍റ്ഫോർഡിന്‍റെ ഒന്നാം നമ്പർ ഗോൾകീപ്പർ ഡേവിഡ് റയയെ ടീമിലെത്തിച്ചിട്ടുള്ളത്. 30 മില്യൺ പൗണ്ടാണ് സ്‌പാനിഷ് താരത്തിനായി ചെലവഴിച്ചിട്ടുള്ളത്. എന്നാൽ കഴിഞ്ഞ സീസണിൽ പ്രീമിയർ ലീഗിലെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്ത റയയെ ബെഞ്ചിലിരുത്തുന്നത് ആഴ്‌സണലിന് ഗുണം ചെയ്‌തേക്കില്ല. ഗണ്ണേഴ്‌സിന്‍റെ ഗോൾവലയ്‌ക്ക് മുന്നിൽ സ്ഥാനമുറപ്പിക്കണമെങ്കിൽ ഇരു താരങ്ങൾക്കും മികച്ച പ്രകടനം തന്നെ പുറത്തെടുക്കേണ്ടി വരും.
-
Finalising the paperwork ✍️ pic.twitter.com/LDeDc52Mnj
— Arsenal (@Arsenal) July 15, 2023 " class="align-text-top noRightClick twitterSection" data="
">Finalising the paperwork ✍️ pic.twitter.com/LDeDc52Mnj
— Arsenal (@Arsenal) July 15, 2023Finalising the paperwork ✍️ pic.twitter.com/LDeDc52Mnj
— Arsenal (@Arsenal) July 15, 2023
പ്രതീക്ഷ നൽകുന്ന പുതുമുഖങ്ങൾ :കമ്മ്യൂണിറ്റി ഷീൽഡ് മത്സരത്തിൽ പുതിയ താരങ്ങളായ ഡെക്ലാൻ റൈസും ജൂറിയൻ ടിംബറും മികച്ച പ്രകടനമാണ് നടത്തിയത്. മുന്നേറ്റത്തിൽ കായ ഹാവേർട്‌സിന് കാര്യമായ ചലനങ്ങൾ ഉണ്ടാക്കാനായില്ല. ഡിഫൻസീവ് റോളിൽ റൈസ് എത്തിയതോടെ മധ്യനിരയിൽ കൂടുതൽ സ്‌പെയ്‌സ് കണ്ടെത്തിയ ഒഡെഗാർഡ് ക്രിയാത്മകമായ മുന്നേറ്റങ്ങളാണ് നടത്തിയത്. സാലിബയ്‌ക്കൊപ്പം ടിംബറും ഒത്തുചേർന്നതോടെ കൂടുതൽ ശക്തിയാർജിച്ചു. സിറ്റിയുടെ ഗോളടിയന്ത്രമായ ഹാലണ്ടിനെ കൃത്യമായി പ്രതിരോധിക്കുന്നതിൽ വിജയിച്ച സഖ്യം ലീഗ് മത്സരങ്ങളിലും തിളങ്ങുമെന്നാണ് ആഴ്‌സണലിന്‍റെ പ്രതീക്ഷ.
ALSO READ : Manchester city | പ്രീമിയർ ലീഗിന് തുടക്കം: സിറ്റിക്ക് കിരീടം നിലനിർത്തണം, പക്ഷേ അത്ര ഈസിയല്ല കാര്യങ്ങൾ
പ്രീമിയർ ലീഗിലെ ആദ്യ മത്സരത്തിൽ നോട്ടിങ്‌ഹാം ഫോറസ്റ്റാണ് ആഴ്‌സണലിന്‍റെ എതിരാളികൾ. ഓഗസ്റ്റ് 12ന് ആഴ്‌സണലിന്‍റെ മൈതാനമായ എമിറേറ്റ്‌സ് സ്റ്റേഡിയത്തിലാണ് മത്സരം. പുതിയ താരങ്ങളെത്തിയതോടെ കൂടുതൽ കരുത്താർജിച്ച ഗണ്ണേഴ്‌സ് ജയത്തോടെ തുടക്കമിടാനാകും ലക്ഷ്യമിടുന്നത്. യുവതാരങ്ങളായ ബുകായോ സാകയും ലിയാണ്ട്രോട്രൊസാർഡും മാർട്ടിനെല്ലിയുമെല്ലാം മികച്ച പ്രകടനം തുടർന്നാൽ പീരങ്കിപ്പടയ്‌ക്ക് കാര്യങ്ങൾ കൂടുതൽ എളുപ്പമാകും.