ആഗ്ര (ഉത്തർപ്രദേശ്): താജ്‌മഹലിന് സമീപമുള്ള മെഹ്താബ് ബാഗില്‍ ഡ്രോൺ പറത്തിയ അഞ്ച് റഷ്യൻ വിനോദ സഞ്ചാരികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ബുധനാഴ്‌ച വൈകിട്ടാണ് സംഭവം. ഡ്രോണ്‍ പറക്കുന്നത് ശ്രദ്ധയില്‍പ്പെട്ട സുരക്ഷാ ജീവനക്കാര്‍ പരിശോധന നടത്തിയപ്പോഴാണ് റഷ്യന്‍ സഞ്ചാരികളെ കണ്ടത്. തുടര്‍ന്ന് പൊലീസെത്തി ഇവരെ കസ്‌റ്റഡിയിലെടുക്കുകയായിരുന്നു.
ചോദ്യം ചെയ്യലിൽ മേഖല ഡോണ്‍ നിരോധിത പ്രദേശമാണെന്ന് അറിയില്ലായിരുന്നുവെന്നാണ് സഞ്ചാരികള്‍ പറഞ്ഞതെന്ന് പൊലീസ് സൂപ്രണ്ട് ബിആർ പ്രസാദ് പറഞ്ഞു.
ഇതിന് പിന്നാലെ താജ് മഹലും പരിസര പ്രദേശങ്ങളും ഡ്രോണുകൾ പറപ്പിക്കുന്നതിന് നിരോധനമുള്ള മേഖലയാണെന്ന് വിശദമാക്കുന്ന ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചതായും എസ്‌പി പറഞ്ഞു. വിദേശ ഭാഷയടക്കം ആറ് ഭാഷകളില്‍ ബോര്‍ഡ് സ്ഥാപിക്കുമെന്ന് പൊലീസ് സൂപ്രണ്ട് ബിആർ പ്രസാദ് അറിയിച്ചു.