ETV Bharat / international

ബ്രിട്ടീഷ്‌ പ്രധാനമന്ത്രി തെരഞ്ഞെടുപ്പ് : സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ച് ഋഷി സുനക് - ബ്രട്ടനിലെ സാമ്പത്തിക രംഗം

ബ്രിട്ടന്‍റെ സാമ്പത്തിക രംഗം താളംതെറ്റിയതോടെയാണ് ലിസ് ട്രസ് പ്രധാനമന്ത്രി പദത്തില്‍ നിന്നും രാജിവച്ചത്. തുടര്‍ന്നാണ്, ഇന്ത്യന്‍ വംശജനും കണ്‍സര്‍വേറ്റീവ് പാര്‍ട്ടി അംഗവുമായ ഋഷി സുനക് തന്‍റെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചത്

British Prime Minister Election news  UK PM race  Rishi Sunak announced his candidacy  UK PM race Rishi Sunak declares his candidacy  ബ്രിട്ടീഷ്‌ പ്രധാനമന്ത്രി തെരഞ്ഞെടുപ്പ്  സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ച് ഋഷി സുനക്  ഋഷി സുനക്  ബ്രട്ടനിലെ സാമ്പത്തിക രംഗം  The economic situation in Britain
ബ്രിട്ടീഷ്‌ പ്രധാനമന്ത്രി തെരഞ്ഞെടുപ്പ്: സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ച് ഋഷി സുനക്
author img

By

Published : Oct 23, 2022, 8:42 PM IST

ലണ്ടൻ : ബ്രിട്ടന്‍റെ പ്രധാനമന്ത്രി പദത്തിലേക്കുള്ള സ്ഥാനാർഥിത്വം പ്രഖ്യാപിച്ച് ഇന്ത്യൻ വംശജനായ ഋഷി സുനക്. സാമ്പത്തിക രംഗം താളംതെറ്റിയതോടെ പ്രധാനമന്ത്രി ലിസ് ട്രസ് രാജിവച്ച സാഹചര്യത്തിലാണ് ഋഷി എത്തുന്നത്. ഏറ്റവും ദുഷ്‌കരമായ സമയത്ത് രാജ്യത്തിന്‍റെ സമ്പദ്‌വ്യവസ്ഥയെ മുന്നോട്ടുനയിക്കാൻ താന്‍ ആഗ്രഹിക്കുന്നുവെന്ന് അദ്ദേഹം സ്ഥാനാര്‍ഥിത്വം പ്രഖ്യാപിക്കവെ ഞായറാഴ്‌ച പറഞ്ഞു.

രാജ്യത്തിന്‍റെ അടുത്ത പ്രധാനമന്ത്രിയും കൺസർവേറ്റീവ് പാർട്ടിയുടെ നേതാവുമാകാന്‍ താന്‍ ആഗ്രഹിക്കുന്നു. സമ്പദ്‌വ്യവസ്ഥയെ മെച്ചപ്പെടുത്താനും പാർട്ടിയെ ഒന്നിപ്പിക്കാനും വേണ്ടി ഇടപെടുമെന്നും സുനക് പ്രസ്‌താവനയിൽ വ്യക്തമാക്കി. ഇന്ത്യന്‍ വംശജനായ ഋഷി സുനക് മുന്‍ധനമന്ത്രിയാണ്. ലിസ് ട്രസുമായി നടന്ന മത്സരത്തില്‍ അദ്ദേഹം 43 ശതമാനം വോട്ടാണ് നേടിയത്.

ALSO READ | ഇറ്റാലിയൻ പ്രധാനമന്ത്രിയായി തീവ്രവലതുപക്ഷ നേതാവ് ജോര്‍ജിയ മെലോനി അധികാരമേറ്റു

കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ നിയമമനുസരിച്ച് പ്രധാനമന്ത്രി സ്ഥാനത്തേക്ക് മത്സരിക്കാന്‍ 100 എംപിമാരെങ്കിലും നാമനിര്‍ദേശം ചെയ്യണമെന്നിരിക്കെ അദ്ദേഹത്തിന് നിബന്ധനകളിലും അധികം പിന്തുണയുണ്ട്. അതേസമയം, മുന്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണും സ്ഥാനാര്‍ഥിത്വം പ്രഖ്യാപിക്കുമെന്ന് വാര്‍ത്തകളുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.