ETV Bharat / international

'സ്വതന്ത്ര പലസ്തീൻ' മാത്രമാണ് സംഘര്‍ഷത്തിന് പരിഹാരം: യുഎൻ രക്ഷാസമിതിയില്‍ മധ്യേഷ്യൻ പ്രതിനിധി

ഇസ്രായേലിനെ ലക്ഷ്യമാക്കി ഹമാസ് നടത്തിയ പ്രത്യാക്രമണത്തെ അപലപിച്ച് മധ്യേഷ്യൻ പ്രതിനിധി വെന്നസ്ലാന്‍ഡ്. എന്നാല്‍ പലസ്തീനെ ആദ്യം ആക്രമിച്ച ഇസ്രായേലിന്‍റെ നടപടിയെ വെന്നസ്ലാന്‍ഡ് വിമര്‍ശിച്ചിട്ടില്ല. ഇസ്രായേല്‍ ആക്രമണത്തില്‍ 46 പേരാണ് കൊല്ലപ്പെട്ടത്

UN envoy peace Israel Palestinian violence  Tor Wennesland viable two state solution  ഇസ്രായേൽ പലസ്‌തീൻ പ്രശ്‌നം  ഇസ്രായേൽ പലസ്‌തീൻ പുതിയ വിവരം  ഇസ്രായേൽ പലസ്‌തീൻ വാർത്ത  latest news about israel palestine conflict  യുഎൻ മിഡ്ഈസ്‌റ്റ് പ്രതിനിധി ഇസ്രായേൽ പലസ്‌തീൻ പ്രശ്‌നം  ടോർ വെന്നസ്ലാൻഡ്
ഇസ്രായേൽ പലസ്‌തീൻ പ്രശ്‌നം: സമാധാനത്തിലൂടെ മാത്രമേ പരിഹാരം കണ്ടെത്താനാകൂവെന്ന് യുഎൻ മിഡ്ഈസ്‌റ്റ് പ്രതിനിധി
author img

By

Published : Aug 9, 2022, 8:52 AM IST

ഗസ്സ: പലസ്തീൻ - ഇസ്രായേല്‍ പ്രശ്നപരിഹാരത്തിന് നിര്‍ദേശം മുന്നോട്ട് വച്ച് യുഎൻ പ്രതിനിധി. സ്വതന്ത്ര പലസ്തീൻ രാഷ്ട്രം നിലവലില്‍ വരിക മാത്രമാണ് സംഘര്‍ഷങ്ങള്‍ക്കുള്ള ശാശ്വത പരിഹാരമെന്ന് യുഎൻ മധ്യേഷ്യൻ പ്രതിനിധി ടോർ വെന്നസ്ലാന്‍ഡ് പറഞ്ഞു. യുഎൻ രക്ഷാസമിതിയുടെ അടിയന്തര യോഗത്തിലാണ് ഇക്കാര്യം അദ്ദേഹം പ്രസ്താവിച്ചത്.

മൂന്ന് ദിവസം നീണ്ടുനിന്ന വെടിവയ്‌പ്പിനും വ്യോമാക്രമണങ്ങൾക്കും ശേഷം ഇസ്രായേലിനും പലസ്‌തീനും ഇടയിൽ കഴിഞ്ഞ ദിവസമാണ് വെടിനിർത്തൽ കരാര്‍ നിലവിൽ വന്നത്. വ്യോമാക്രമണം നിർത്തണമെന്ന ഈജിപ്‌തിന്‍റെ നിർദേശത്തെ തുടർന്നാണ് ഇസ്രായേൽ ആക്രമണം അവസാനിപ്പിച്ചത്. ഗസ്സയിലെ റഫയിലും ജബലിയയിലുമാണ് പ്രധാനമായി ആക്രമണം നടന്നത്. മുന്ന് ദിവസം നീണ്ടുനിന്ന വെടിവയ്പ്പിൽ 15 കുട്ടികളും 4 സ്‌ത്രികളുമുൾപ്പടെ 46 പലസ്‌തീനികൾ കൊല്ലപ്പെട്ടു. 70 ഇസ്രായേൽ പൗരന്മാർക്കും പരിക്കേറ്റു.

2021 മെയില്‍ ഗസ്സയില്‍ 11 ദിവസം നീണ്ടുനിന്ന ഇസ്രായേല്‍ ആക്രമണത്തിന് ശേഷമുണ്ടായ ഏറ്റവും വലിയ സംഘർഷമാണിത്. ഗസ്സ ആക്രമണത്തിന് പിന്നാലെ ഇസ്രായേലിന് നേരെ ഹമാസിന്‍റെ പ്രത്യാക്രമണമുണ്ടായി. രാത്രിയിൽ നിരവധി റോക്കറ്റുകളാണ് ഇസ്രായേലിനെ ലക്ഷ്യമാക്കി പതിച്ചത്.

More Read:- ഈജിപ്ത് ഇടപെട്ടു: ഗസ്സയില്‍ വെടിനിര്‍ത്തലിന് തയ്യാറായി ഇസ്രായേല്‍

രണ്ടു റോക്കറ്റുകൾ തലസ്ഥാനമായ തെൽ അവീവിന് നേർക്കുമെത്തി. ഹമാസ് നടത്തിയ ആക്രമണത്തെ വെന്നസ്ലാന്‍ഡ് അപലപിച്ചു. എന്നാല്‍ ഇസ്രായേല്‍ ആക്രമണത്തില്‍ 44 പലസ്തീനികളാണ് കൊല്ലപ്പെട്ടത്. ഇതില്‍ സ്ത്രീകളും കുഞ്ഞുങ്ങളുമടക്കമുണ്ട്. ഇസ്രായേലിന്‍റെ ആക്രമണത്തെ വെന്നസ്ലാന്‍ഡ് അപലപിച്ചിട്ടില്ല. പലസ്‌തീനില്‍ പുതുതായി രൂപം കൊണ്ട പലസ്‌തീൻ ഇസ്‌ലാമിക് ജിഹാദ് (പിഐജെ) എന്ന പ്രതിരോധ സംഘത്തിന് നേർക്കായിരുന്നു തങ്ങളുടെ ആക്രമണമെന്നാണ് ഇസ്രായേൽ സൈന്യത്തിന്‍റെ അവകാശ വാദം.

യുഎന്നിന്‍റെ അടിയന്തര യോഗത്തില്‍ ഇസ്രായേല്‍ നടപടിയെ പലസ്‌തീൻ യുഎൻ അംബാസിഡർ റിയാദ് മൻസൂർ ശക്തമായി വിമര്‍ശിച്ചു. പലസ്‌തീൻ ജനതയുടെ ജീവൻ അപകടത്തിലാണ്, അവരുടെ സുരക്ഷ ഉറപ്പാക്കാൻ യിഎൻ രക്ഷാസമിതി നടപടിയെടുക്കണമെന്ന് മൻസൂർ ആവശ്യപ്പെട്ടു. ആക്രമത്തെ പ്രതിരോധിക്കുക മാത്രമാണ് സൈന്യം ചെയ്‌തത്. രാജ്യത്തെയും പൗരന്മാരുടെയും ജീവൻ സംരക്ഷിക്കുക മാത്രമാണ് ലക്ഷ്യമെന്നും ഇസ്രായേൽ യുഎൻ അംബാസഡർ ഗിലാഡ് എർദാൻ തിരിച്ചടിച്ചു.

Also Read:- പശ്ചിമേഷ്യ സംഘര്‍ഷഭരിതം: ഇസ്രായേൽ ആക്രമണത്തില്‍ ആറ് കുഞ്ഞുങ്ങളടക്കം 29 പേര്‍ കൊല്ലപ്പെട്ടു

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.