നാഷ്‌വില്ലെ (യു.എസ്): അമേരിക്കയിലെ നാഷ്‌വില്ലെയിലെ സ്വകാര്യ ക്രിസ്‌ത്യന്‍ ഗ്രേഡ് സ്‌കൂളില്‍ തിങ്കളാഴ്‌ചയുണ്ടായ വെടിവയ്‌പ്പില്‍ മൂന്ന് കുട്ടികൾ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. പ്രീ സ്‌കൂൾ മുതൽ ആറാം ക്ലാസ് വരെ 200 ഓളം വിദ്യാർഥികൾ പഠിക്കുന്ന പ്രസ്‌ബിറ്റേറിയൻ സ്‌കൂളായ ദി കോവനന്‍റ് സ്‌കൂളിലാണ് വെടിവയ്‌പ്പുണ്ടായത്. അതേസമയം കുറ്റവാളി പൊലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടുവെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.
വെടിവയ്‌പ്പില്‍ പരിക്കേറ്റ വിദ്യാര്‍ഥികളെ ഉടനെ തന്നെ മൺറോ കരേൽ ജൂനിയർ ചിൽഡ്രൻസ് ഹോസ്പിറ്റലിൽ എത്തിക്കാന്‍ ശ്രമിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. എന്നാല്‍ സംഭവത്തില്‍ എത്രപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട് എന്നത് വ്യക്തമല്ല.