ETV Bharat / international

തുർക്കിയിൽ വീണ്ടും ഭൂചലനം; 7.5 തീവ്രത - 12 മണിക്കൂറിനിടെ

ആദ്യ ഭൂചലനം നടന്ന് 12 മണിക്കൂറിനിടെയാണ് റിക്‌ടർ സ്കെയിലിൽ 7.5 തീവ്രത രേഖപ്പെടുത്തിയ രണ്ടാം ഭൂചലനമുണ്ടായത്.

അങ്കാറ  തുർക്കി  second massive earthquake turkey  syria  second large earthquake turkey and syria  Turkey latest news  turkey earthquake update  റിക്‌ടർ സ്കെയിൽ  12 മണിക്കൂറിനിടെ  ആദ്യ ഭൂചലനം
തുർക്കി ഭൂചലനം
author img

By

Published : Feb 6, 2023, 6:56 PM IST

അങ്കാറ (തുർക്കി): 1500ലധികം പേരുടെ ജീവനെടുത്ത ഭൂചലനത്തിന് പിന്നാലെ തുർക്കിയിൽ വീണ്ടും ഭൂചലനം. തുർക്കിയുടെ തെക്ക് കിഴക്കൻ ഭാഗത്തും സിറിയയിലെ ദമാസ്‌കസിലുമാണ് ശക്തമായ തുടർ ഭൂചലനം ഉണ്ടായത്. പ്രാദേശിക സമയം ഉച്ചക്ക് 1.24 ഓടെയാണ് രണ്ടാം ഭൂചലനമുണ്ടായത്.

റിക്‌ടർ സ്കെയിലിൽ 7.5 തീവ്രത രേഖപ്പെടുത്തി. ആദ്യ ഭൂചലനം നടന്ന് 12 മണിക്കൂറിനിടെയാണ് ശക്തമായ രണ്ടാം ഭൂചലനം അനുഭവപ്പെട്ടത്. രക്ഷപ്രവർത്തനങ്ങൾ പുരോഗമിക്കുന്നതിനിടെയാണ് ഇവിടെ വീണ്ടും ഭൂചലനമുണ്ടായത്. ആദ്യ ഭൂചലനത്തിന് ഇതുമായി ബന്ധമില്ല, എന്നാൽ തുടർചലനങ്ങൾ ഇനിയും ഉണ്ടാകാമെന്ന് തുർക്കിഷ് ദുരന്ത നിവാരണ ഏജൻസി അറിയിച്ചു.

ഇന്ന് പുലർച്ചെ തുർക്കി സിറിയൻ അതിർത്തിയിലുണ്ടായ ആദ്യ ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം 1500 ആയി ഉയർന്നു. ഇതുവരെയുള്ള കണക്കുകൾ പ്രകാരം തുർക്കിയിൽ 912 പേർ മരണപ്പെട്ടു. 5,383 പേര്‍ക്ക് പരിക്കേറ്റതായും പ്രസിഡന്‍റ് തയിപ് എർദോഗൻ അറിയിച്ചു.

സിറിയയിൽ 320 മരണവും വിമതരുടെ നിയന്ത്രണത്തിലുള്ള പ്രദേശത്ത് 221 മരണവും റിപ്പോർട്ട് ചെയ്‌തു. ഇവിടെ 739 പേർക്ക് പരിക്കേറ്റതായാണ് വിവരം. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത. നൂറുകണക്കിന് ആളുകളാണ് കെട്ടിടാവശിഷ്‌ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നത്.

ഭൂചലനത്തിൽ തകർന്ന തുർക്കിയിലെ ജനങ്ങൾക്കൊപ്പമാണ് ഇന്ത്യ. ഈ ദുരന്തത്തെ നേരിടാൻ എല്ലാ സഹായവും നൽകാൻ തയാറാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു. തുർക്കിയിലേക്ക് രക്ഷപ്രവർത്തകർ മെഡിക്കൽ ടീമുകൾ, ദുരിതാശ്വാസ സാമഗ്രികൾ എന്നിവ അയക്കാനാണ് സർക്കാർ തീരുമാനമെന്നും പ്രധാനമന്ത്രി അറിയിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.