ജോഹനാസ്ബര്‍ഗ്: പിങ്ക് നിറത്തിലുള്ള അപൂര്‍വ രത്‌നക്കല്ല് അംഗോളയില്‍ കണ്ടെത്തി. 300 വര്‍ഷത്തിനിടെ കണ്ടെത്തിയ ഏറ്റവും വലിയ പിങ്ക് ഡയമണ്ടാണിത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ലുലോ റോസ് എന്ന് അറിയപ്പെടുന്ന വജ്രം ലുലോ അലുവിയല്‍ ഡയമണ്ട് ഖനിയില്‍ നിന്നാണ് കണ്ടെത്തിയത്.
ഖനിയില്‍ നിന്ന് കണ്ടെത്തിയ രത്നം 170 കാരറ്റാണ്. 100 കാരറ്റുകളോ അതിൽ കൂടുതലോ ഉള്ള 27 വജ്രങ്ങൾ ഇതേ ഖനിയിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. അതില്‍ അഞ്ചാമത്തെ ഏറ്റവും വലിയ രത്നമാണ് ഇതെന്നാണ് കരുതപ്പെടുന്നത്.
ഇപ്പോള്‍ ലഭിച്ച പിങ്ക് ഡയമണ്ടിന്‍റെ മൂല്യം എത്രയെന്ന് സ്ഥിരീകരിച്ചിട്ടില്ല. മുറിച്ച് കഷണങ്ങള്‍ ആക്കി മാറ്റിയ ശേഷം മാത്രമേ ഇതിന്‍റെ വിലയെ കുറിച്ച് അറിയാന്‍ സാധിക്കുവെന്ന് വിദഗ്‌ദര്‍ അഭിപ്രായപ്പെട്ടു. അംഗോളൻ സ്റ്റേറ്റ് ഡയമണ്ട് മാർക്കറ്റിംഗ് കമ്പനിയായ സോഡിയം അന്താരാഷ്ട്ര ടെൻഡർ വഴിയാണ് പിങ്ക് ഡയമണ്ട് വിൽക്കുന്നത്.