ഖൈബർ പഖ്‌തൂൺഖ്വ (പാകിസ്ഥാൻ): പാകിസ്ഥാനിലെ ഖൈബർ പഖ്‌തൂൺഖ്വ പ്രവിശ്യയിൽ കഴിഞ്ഞ 15 വർഷത്തിനിടെ കൊല്ലപ്പെട്ടത് 1,072 പാക് സൈനികർ. പാകിസ്ഥാനിലെ കലുഷിതമായ മേഖലകളിൽ ഒന്നാണ് ഖൈബർ പഖ്‌തൂൺഖ്വ പ്രവിശ്യ. സുരക്ഷ സേനയും തീവ്രവാദികളും തമ്മിലുള്ള ഏറ്റുമുട്ടൽ ഇവിടെ പതിവാണ്.
ഖൈബർ പഖ്‌തൂൺഖ്വ പ്രവിശ്യയിൽ വിന്യസിച്ചിരുന്ന 1,480 സൈനികരിൽ 408 സൈനികർ മാത്രമാണ് നിലവിൽ ജീവനോടെയുള്ളത്. 1072 സൈനികർ കഴിഞ്ഞ 15 വർഷത്തിനിടെ കൊല്ലപ്പെട്ടതായി പാകിസ്ഥാനിലെ പ്രമുഖ ഇംഗ്ലീഷ് ദിനപത്രമായ ദി ന്യൂസ് ഇന്‍റർനാഷണൽ റിപ്പോർട്ട് ചെയ്‌തു.
1970 മുതൽ 2006 വരെയുള്ള കാലയളവിൽ പ്രവിശ്യയിൽ 389 പാകിസ്ഥാൻ സൈനികരാണ് കൊല്ലപ്പെട്ടത്. പാക് സേനയുടെ ഔദ്യോഗിക കണക്കനുസരിച്ച് 2007 മുതലുള്ള വിവിധ ആക്രമണങ്ങളിൽ 32 ഇൻസ്‌പെക്‌ടർമാർ, 109 സബ് ഇൻസ്‌പെക്‌ടർമാർ, 88 എഎസ്‌ഐമാർ, 155 ഹെഡ് കോൺസ്‌റ്റബിൾമാർ, 1072 കോൺസ്‌റ്റബിൾമാര്‍ ഉള്‍പ്പെടെയുളളവരുടെ ജീവൻ നഷ്‌ടപ്പെട്ടു.
2014 ന് ശേഷം മേഖലയിൽ സമാധാന അന്തരീക്ഷമായിരുന്നെങ്കിലും കഴിഞ്ഞ വർഷം അവസാനത്തോടെ പ്രവിശ്യയിൽ ഭീകരാക്രമണം വീണ്ടും ശക്തമായി.