ETV Bharat / international

ഓസ്‌കർ 2023: എവിടെ കാണണം, എന്ത് പ്രതീക്ഷിക്കണം, ആരൊക്കെ ഉണ്ടാകും?

ലോസ്‌ ഏഞ്ചല്‍സില്‍ ഇന്ന് രാത്രി 8 മണിക്കും ഇന്ത്യയില്‍ മാര്‍ച്ച് 13ന് രാവിലെ 5.30നുമാണ് ഓസ്‌കര്‍ അവാര്‍ഡ് പ്രഖ്യാപനം ആരംഭിക്കുക.

Oscars 2023 Live streaming  Oscars 2023  ഓസ്‌കർ 2023  ഓസ്‌കർ  ഓസ്‌കര്‍ അവാര്‍ഡ് ദാനം  ഓസ്‌കര്‍ അവാര്‍ഡ് പ്രഖ്യാപനം  95ാമത് അക്കാമദി അവാര്‍ഡ് പ്രഖ്യാപന ചടങ്ങുകള്‍  95ാമത് അക്കാമദി അവാര്‍ഡ്  ഓസ്‌കർ അവതാരകന്‍  ഓസ്‌കര്‍ സമ്മാനിക്കുക  ഓസ്‌കറില്‍ പെര്‍ഫോം ചെയ്യുക  ഓസ്‌കറില്‍ ചരിത്രമാകാന്‍ 3 ഇന്ത്യന്‍ സിനിമകള്‍  ലോസ്‌ ഏഞ്ചല്‍സ് ഒരുങ്ങിക്കഴിഞ്ഞു  ലോസ്‌ ഏഞ്ചല്‍സ്
ഓസ്‌കര്‍ അവാര്‍ഡിനൊരുങ്ങി ലോസ് ഏഞ്ചല്‍സ്
author img

By

Published : Mar 12, 2023, 2:50 PM IST

95th Academy Awards: ഒടുവിൽ ഓസ്‌കറിന്‍റെ സമയം എത്തിയിരിക്കുകയാണ്. 95-ാമത് ഓസ്‌കര്‍ അവാര്‍ഡ് ദാന ചടങ്ങിനായി ലോസ്‌ ഏഞ്ചല്‍സ് ഒരുങ്ങിക്കഴിഞ്ഞു. ആ പ്രഖ്യാപനങ്ങള്‍ എത്താന്‍ ഇനി ഏതാനും മണിക്കൂറുകള്‍ മാത്രം. നെഞ്ചിടിപ്പോടെ ഓസ്‌കര്‍ അവാര്‍ഡിനെ ഉറ്റുനോക്കുകയാണ് സിനിമ ലോകം. ആകാംഷയില്‍ സിനിമാസ്വാദകരും.

മാർച്ച് 12ന് രാത്രി എട്ട് മണിക്ക് (ഇന്ത്യയില്‍ മാര്‍ച്ച് 13ന് രാവിലെ 5.30ന്) ലോസ് ഏഞ്ചൽസിലെ ഡോൾബി തിയേറ്ററിലാണ് 95-ാമത് അക്കാമദി അവാര്‍ഡ് പ്രഖ്യാപന ചടങ്ങുകള്‍ക്ക് തുടക്കം കുറിക്കുക. ചടങ്ങിന് മുന്നോടിയായി ഒരു മണിക്കൂർ നീണ്ടു നിൽക്കുന്ന റെഡ് കാർപെറ്റ് ചടങ്ങ് നടക്കും. ഓസ്‌കര്‍ 2023 അവാര്‍ഡ് ചടങ്ങിന്‍റെ തത്സമയം മാര്‍ച്ച് 13ന് അതിരാവിലെ എബിസിയില്‍ സംപ്രേക്ഷണം ചെയ്യും.

ആരാണ് ഓസ്‌കർ അവതാരകന്‍? പീപ്പിൾ മാഗസിൻ പറയുന്നതനുസരിച്ച്, ജിമ്മി കിമ്മൽ ആണ് ഈ വർഷത്തെ ഓസ്‌കര്‍ അവാര്‍ഡ് ചടങ്ങിലെ അവതാരകന്‍. ഇത് മൂന്നാം തവണയാണ് ജിമ്മി കിമ്മല്‍ ഓസ്‌കറില്‍ അവതാരകനായി എത്തുന്നത്. ഇതിന് മുമ്പ് 2017ലും 2018ലുമാണ് ജിമ്മി കിമ്മല്‍ ഓസ്‌കര്‍ അവാര്‍ഡ് ചടങ്ങ് അവതരിപ്പിച്ചത്. ആമി ഷുമര്‍, വാന്‍ഡ സ്‌കൈസ്, റെജീന ഹാള്‍ എന്നിവരാണ് കഴിഞ്ഞ വര്‍ഷത്തെ ആതിഥേയര്‍.

ആരൊക്കെയാണ് ഓസ്‌കര്‍ സമ്മാനിക്കുക? 2023ലെ ഓസ്‌കര്‍ അവാര്‍ഡിലൂടെ ബോളിവുഡ് താരം ദീപിക പദുക്കോണ്‍ രാജ്യത്തിന് അഭിമാനമാവുകയാണ്. ഇക്കുറി ഓസ്‌കര്‍ അവാര്‍ഡുകള്‍ സമ്മാനിക്കുന്നവരുടെ പട്ടികയില്‍ ദീപിക പദുക്കോണുമുണ്ട്. ഡ്വെയ്ൻ ജോൺസൺ, എമിലി ബ്ലണ്ട്, സോ സാൽഡാന, ഗ്ലെൻ ക്ലോസ്, സാമുവൽ എൽ ജാക്‌സൺ, മൈക്കൽ ബി ജോർദാൻ, ജെന്നിഫർ കോനെല്ലി, മെലിസ മെക്കാർത്തി, ജാനെല്ലെ മോനെ, അരിയാന ഡീബോസ്, റിസ് അഹമ്മദ്, ജൊനാത്തന്‍ മേജേഴ്‌സ്‌, ക്വസ്‌റ്റ്‌ലൗ, ഡോനി യെന്‍, ട്രോയ് കോട്‌സുര്‍ എന്നിവരാണ് ദീപികയെ കൂടാതെ ഇക്കുറി ഓസ്‌കര്‍ അവാര്‍ഡുകള്‍ നല്‍കുന്നവര്‍.

ആരൊക്കെയാണ് ഓസ്‌കറില്‍ പെര്‍ഫോം ചെയ്യുക? ലേഡി ഗാഗ ഒഴികെ, ഈ വർഷത്തെ ഏറ്റവും മികച്ച ഒറിജിനൽ ഗാനത്തിനുള്ള ഓസ്‌കർ നോമിനികളെല്ലാം ചടങ്ങില്‍ പെര്‍ഫോം ചെയ്യും. നാമനിർദേശം ചെയ്യപ്പെട്ട എല്ലാ ഗാനങ്ങളും ഓസ്‌കർ ചടങ്ങിൽ ആലപിക്കും. റിഹാന (ലിഫ്റ്റ് മി അപ്പ്), സോഫിയ കാർസണ്‍, ഡയാനെ വാറന്‍ (അപ്ലൗസ്), സ്‌റ്റെഫാനി ഹ്സു, ഡേവിഡ് ബൈറിന്‍, സണ്‍ ലക്‌സ്‌ (ദിസ് ഈസ് എ ലൈഫ്), രാഹുൽ സിപ്ലിഗഞ്ച്, കാല ഭൈരവ (നാട്ടു നാട്ടു) എന്നിവരാണ് ഈ വർഷം ഓസ്‌കറില്‍ പെര്‍ഫോം ചെയ്യുക.

ഓസ്‌കറില്‍ ചരിത്രമാകാന്‍ 3 ഇന്ത്യന്‍ സിനിമകള്‍: ഓസ്‌കറിൽ ഇന്ത്യയ്ക്ക് ഇതൊരു പ്രത്യേക വർഷമാണ്. ഇക്കുറി ഒന്നല്ല, മൂന്ന് പ്രധാനപ്പെട്ട ഇന്ത്യൻ സിനിമകളാണ് 2023ലെ ഓസ്‌കർ അവാർഡുകള്‍ക്കായി മത്സരിക്കുന്നത്. മികച്ച ഒറിജിനല്‍ സോംഗ് വിഭാഗത്തില്‍ ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരം നേടിയ 'നാട്ടു നാട്ടു' എന്ന ഗാനം ഇതേ വിഭാഗത്തില്‍ മികച്ച ഒറിജിനല്‍ ഗാനത്തിനുള്ള ഷോര്‍ട്ട് ലിസ്‌റ്റിലുണ്ട്.

ഷൗനക് സെന്നിന്‍റെ 'ഓള്‍ ദാറ്റ് ബ്രീത്ത്' മികച്ച ഡോക്യുമെന്‍റി ഫീച്ചര്‍ ചിത്രമായും ഗുനീത് മോംഗയുടെ 'ദി എലിഫന്‍റ്‌ വിസ്‌പേഴ്‌സ്‌' മികച്ച ഹ്രസ്വ ഡോക്യുമെന്‍ററിയായും നോമിനേറ്റ് ചെയ്യപ്പെട്ടിട്ടുണ്ട്.

Also Read: ഇന്ത്യയ്‌ക്ക് അഭിമാന നിമിഷം; ക്ലാപ്പടിച്ച് രണ്‍വീര്‍; ഓസ്‌കറില്‍ അവതാരകയായി ദീപിക പദുക്കോണ്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.