ETV Bharat / international

സമാധാന നൊബേൽ മനുഷ്യാവകാശ പോരാട്ടങ്ങൾക്ക്: പുരസ്‌കാര പ്രഖ്യാപനം ആർക്കും എതിരല്ലെന്ന് നൊബേല്‍ സമിതി - international news

ബെലാറസ് മനുഷ്യാവകാശ പ്രവർത്തകനായ അലസ് ബിയാലിയാറ്റ്സ്‌കിക്കും റഷ്യൻ മനുഷ്യാവകാശ സംഘടന മെമ്മോറിയലിനും ഉക്രേനിയൻ മനുഷ്യാവകാശ സംഘടന സെന്‍റർ ഫോർ സിവിൽ ലിബർട്ടീസിനും സമാധാന നൊബേല്‍ പുരസ്‌കാരം.

nobel  nobel prize 2022  nobel prize for Peace  malayalam latest news  നൊബേൽ പുരസ്‌കാരം  സമാധാനത്തിനുള്ള നൊബേൽ പുരസ്‌കാരം  മലയാളം വാർത്തകൾ
സമാധാനത്തിനുള്ള നൊബേൽ പുരസ്‌കാരം പ്രഖ്യാപിച്ചു
author img

By

Published : Oct 7, 2022, 2:57 PM IST

Updated : Oct 7, 2022, 3:37 PM IST

സ്റ്റോക്ക്‌ ഹോം: സമാധാനത്തിനുള്ള നൊബേൽ പുരസ്‌കാരം പ്രഖ്യാപിച്ചു. ബെലാറസ് മനുഷ്യാവകാശ പ്രവർത്തകനായ അലസ് ബിയാലിയാറ്റ്സ്‌കിക്കും റഷ്യൻ മനുഷ്യാവകാശ സംഘടന മെമ്മോറിയലിനും ഉക്രേനിയൻ മനുഷ്യാവകാശ സംഘടന സെന്‍റർ ഫോർ സിവിൽ ലിബർട്ടീസിനുമാണ് ഇത്തവണത്തെ സമാധാന നൊബേല്‍. ഒരു വ്യക്തിക്കും രണ്ട് സംഘടനകൾക്കുമായി പ്രഖ്യാപിച്ച സമാധാന നൊബേല്‍ സമ്മാനം പൂർണമായും മനുഷ്യാവകാശ പോരാട്ടങ്ങൾക്ക് നേതൃത്വം നല്‍കിയവർക്കാണ് സമ്മാനിക്കുന്നത്.

  • BREAKING NEWS:
    The Norwegian Nobel Committee has decided to award the 2022 #NobelPeacePrize to human rights advocate Ales Bialiatski from Belarus, the Russian human rights organisation Memorial and the Ukrainian human rights organisation Center for Civil Liberties. #NobelPrize pic.twitter.com/9YBdkJpDLU

    — The Nobel Prize (@NobelPrize) October 7, 2022 " class="align-text-top noRightClick twitterSection" data=" ">

അധികാരത്തെ വിമർശിക്കാനും പൗരന്‍റെ മൗലികാവകാശങ്ങൾ സംരക്ഷിക്കാനും ഇവർ നൽകിയ പ്രോത്സാഹനം പരിഗണിച്ചാണ് പുരസ്‌കാരം നൽകിയതെന്ന് സ്വീഡിഷ് അക്കാദമി വിലയിരുത്തി. റഷ്യയുടെ യുദ്ധക്കുറ്റങ്ങൾ പുറത്തുകൊണ്ടുവന്ന സംഘടനകൾക്കും ഭരണകൂട വിമർശകനുമാണ് ഇത്തവണത്തെ സമാധാന നൊബേല്‍ എന്നതും ശ്രദ്ധേയമാണ്. എന്നാല്‍ സമാധാന നൊബേല്‍ പുരസ്‌കാര പ്രഖ്യാപനം ആർക്കും എതിരല്ലെന്ന് നൊബേല്‍ സമിതി അഭിപ്രായപ്പെട്ടു.

വെള്ളിയാഴ്‌ച ഓസ്ലോയിൽ നോർവീജിയൻ നൊബേൽ കമ്മിറ്റി അധ്യക്ഷൻ ബെറിറ്റ് റെയ്‌സ്‌-ആൻഡേഴ്‌സനാണ് വിജയികളെ പ്രഖ്യാപിച്ചത്. നിയാണ്ടർത്താൽ ഡിഎൻഎയുടെ രഹസ്യങ്ങൾ തുറന്നുകാട്ടിയ സ്വാന്‍റേ പാബൂവിന് വൈദ്യശാസ്‌ത്രത്തിനുള്ള പുരസ്‌കാരം നൽകികൊണ്ടാണ് ഒരാഴ്‌ചത്തെ നൊബേൽ സമ്മാന പ്രഖ്യാപനങ്ങൾക്ക് തുടക്കമായത്. വേർപിരിഞ്ഞാലും ചെറിയ കണങ്ങൾക്ക് പരസ്‌പരം ബന്ധം നിലനിർത്താൻ കഴിയുമെന്ന് കാണിച്ചതിന് മൂന്ന് ശാസ്‌ത്രജ്ഞർ സംയുക്തമായി ചൊവ്വാഴ്‌ച ഭൗതികശാസ്‌ത്രത്തിൽ നൊബേല്‍ സമ്മാനം നേടി.

തന്മാത്രകളെ ബന്ധിപ്പിക്കുന്നതിനുള്ള വഴികൾ വികസിപ്പിച്ച മൂന്ന് ശാസ്‌ത്രജ്ഞർക്ക് രസതന്ത്രത്തിനുള്ള സമ്മാനം ബുധനാഴ്‌ച ലഭിച്ചു. ഫ്രഞ്ച് എഴുത്തുകാരി ആനി എർണോയ്ക്കാണ് ഈ വർഷത്തെ സാഹിത്യ നൊബേൽ പുരസ്‌കാരം ലഭിച്ചത്. 2022ലെ സാമ്പത്തിക ശാസ്‌ത്രത്തിനുള്ള നൊബേൽ സമ്മാനം തിങ്കളാഴ്‌ച പ്രഖ്യാപിക്കും.

Last Updated : Oct 7, 2022, 3:37 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.