ETV Bharat / international

Morocco Earthquake Death Updates മൊറോക്കോ ഭൂചലനം; മരണസംഖ്യ 1000 കടന്നു, നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു - ക്ഷാപ്രവര്‍ത്തകര്‍

Chance to rise death : രക്ഷാപ്രവര്‍ത്തകര്‍ക്ക് വിദൂര പ്രദേശങ്ങളിലേക്ക് കടന്നുചെല്ലുന്നതില്‍ തടസം നേരിടുന്നതിനാല്‍ മരണപ്പെട്ടവരുടെ എണ്ണം ഉയര്‍ന്നേക്കുമെന്നാണ് സൂചന.

morocco earthquake  death updates  morocco  Chance to rise death  മൊറോക്കോ ഭൂചനം  മൊറോക്കോ  മരണസംഖ്യ  നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു  ക്ഷാപ്രവര്‍ത്തകര്‍  യുനെസ്‌കോ
Morocco Earthquake
author img

By ETV Bharat Kerala Team

Published : Sep 9, 2023, 8:35 PM IST

മൊറോക്കോ: മൊറോക്കോയില്‍ (Morocco) വെള്ളിയാഴ്‌ച (08.09.2023) രാത്രിയുണ്ടായ ശക്തമായ ഭൂചലനത്തില്‍ (Earthquake) മരിച്ചവരുടെ എണ്ണം 1000 കടന്നു. നിരവധി കെട്ടിടങ്ങള്‍ക്ക് നാശനഷ്‌ടം സംഭവിച്ചു. രക്ഷാപ്രവര്‍ത്തകര്‍ക്ക് വിദൂര പ്രദേശങ്ങളിലേക്ക് കടന്നുചെല്ലുന്നതില്‍ തടസം നേരിടുന്നതിനാല്‍ മരണപ്പെട്ടവരുടെ എണ്ണം ഉയര്‍ന്നേക്കുമെന്നാണ് സൂചന.

1204 ആളുകള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അതില്‍ 721 പേരുടെ നില ഗുരുതരമാണ്. കഴിഞ്ഞ 120 വര്‍ഷത്തിനിടയില്‍ മൊറോക്കോയിലുണ്ടായ ശക്തമായ ഭൂചലനമാണ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്. 6.8 തീവ്രത രേഖപ്പെടുത്തിയ അതിശക്തമായ ഭൂചലനമാണ് ഉണ്ടായത്.

യുനെസ്‌കോയുടെ (UNESCO) ലോക പൈതൃക സൈറ്റായ മരാക്കേയിലെ പ്രസിദ്ധമായ ചുവന്ന മതിലുകളുടെ ഭാഗങ്ങളും കെട്ടിടങ്ങളും തകര്‍ന്നതിന്‍റെ ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. മരാക്കേയുടെ സമീപം അറ്റ്‌ലസ് പര്‍വതനിരകളിലാണ് ഭൂചലനത്തിന്‍റെ പ്രഭവകേന്ദ്രം.

കെട്ടിടാവശിഷ്‌ടങ്ങള്‍ക്കിടയില്‍പെട്ടവരെ രക്ഷിക്കുന്നതിനായുള്ള പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. പ്രധാന വിനോദ സഞ്ചാര കേന്ദ്രമായതിനാല്‍ നഗരത്തിലെ റെസ്‌റ്റോറന്‍റുകളിലടക്കം നിരവധി വിനോദസഞ്ചാരികള്‍ ഉണ്ടായിരുന്നു. ഭൂചലനം അനുഭവപ്പെട്ടതോടെ ജനങ്ങള്‍ പരിഭ്രാന്തിയിലായി. പലരും വീടുകളില്‍ നിന്നും ഇറങ്ങി ഓടുകയും തെരുവുകളില്‍ തമ്പടിക്കുകയും ചെയ്‌തു.

നിരവധി വീടുകള്‍ പൂര്‍ണമായും ഭാഗികമായും തകര്‍ന്നിട്ടുണ്ട്. തകര്‍ന്ന കെട്ടിടങ്ങള്‍ക്കിടയില്‍ നിരവധി പേര്‍ കുടുങ്ങി കിടക്കുന്നതായാണ് വിവരം. കെട്ടിടങ്ങളുടെ അവശിഷ്‌ടങ്ങള്‍ക്കിടയില്‍പ്പെട്ട് നിരവധി വാഹനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.

രാത്രി 11 മണിയോടെ ഉണ്ടായ ഭൂചലനത്തിന്‍റെ തീവ്രത 6.8 ആയിരുന്നു എന്ന് യുഎസ്‌ ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു. അതേസമയം, മൊറോക്കോ നാഷണല്‍ സീസ്‌മിക് മോണിറ്റിങ്ങും അലര്‍ട്ട് നെറ്റ്‌വര്‍ക്കും ഭൂചലനത്തിന്‍റെ തീവ്രത 7 ആയിരുന്നതായും റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്. തുടക്കത്തില്‍ തീവ്രത കുറഞ്ഞ ഭൂചലനമാകാം അനുഭവപ്പെട്ടതെന്നാണ് നിരീക്ഷകര്‍ നല്‍കുന്ന വിവരം.

മൊറോക്കന്‍ ചരിത്രത്തിലെ ഏറ്റവും ശക്തമായ ഭൂചലനങ്ങളില്‍ ഒന്നായാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്‌ത ഭൂചലനത്തെ അടയാളപ്പെടുത്തുന്നത്. വടക്കേ ആഫ്രിക്കയില്‍ ഭൂകമ്പങ്ങള്‍ താരതമ്യേന അപൂര്‍വമാണെങ്കിലും 1860ല്‍ അഗാദിറില്‍ റിപ്പോര്‍ട്ട് ചെയ്‌ത ഭൂചലനം ഏറെ നാശനഷ്‌ടങ്ങള്‍ വരുത്തിയിരുന്നു. റിക്‌ടര്‍ സ്‌കെയിലില്‍ 5.8 തീവ്രത രേഖപ്പെടുത്തിയ അന്നത്തെ ഭൂചലനത്തില്‍ ആയിരക്കണക്കിന് ആളുകളാണ് മരിച്ചത്.

മരാക്കേയില്‍ നിന്ന് ഏകദേശം 70 കിലോമീറ്റര്‍ തെക്ക് സ്ഥിതിചെയ്യുന്ന അറ്റ്‌ലസ് പര്‍വതനിരകളിലാണ് ഇന്നലെ ഉണ്ടായ ഭൂചലനത്തിന്‍റെ പ്രഭവകേന്ദ്രം. വടക്കേ ആഫ്രിക്കയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ തൗബ്‌കലിനും പ്രസിദ്ധമായ മൊറോക്കന്‍ സ്‌കി റിസോര്‍ട്ട് ആയ ഒകൈമെഡനും സമീപമാണിത്. പര്‍വത മേഖലകളിലേക്കുള്ള റോഡുകളില്‍ പാറകള്‍ വന്നടിഞ്ഞ് ഗതാഗതം തടസപ്പെട്ടത് രക്ഷാപ്രവര്‍ത്തകര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കി.

നിരവധി ലോക നേതാക്കള്‍ മൊറോക്കോയില്‍ ഉണ്ടായ ഭൂചലനത്തില്‍ ദുഃഖം രേഖപ്പെടുത്തി രംഗത്ത് വന്നിരുന്നു. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ജി20 ഉച്ചകോടിയില്‍ മൊറോക്കയെ കുറിച്ച് സംസാരിച്ചിരുന്നു. മൊറോക്കോ പ്രയാസം അഭിമുഖീകരിക്കുന്ന ഈ സാഹചര്യത്തില്‍ ആവശ്യമായ എല്ലാ സഹായവും നല്‍കാന്‍ ഇന്ത്യ തയ്യാറാണെന്ന് നരേന്ദ്ര മോദി എക്‌സില്‍ കുറിച്ചു. ജര്‍മന്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സും എക്‌സില്‍ അനുശോചനം രേഖപ്പെടുത്തി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.