ചണ്ഡിഗഡ് : ഖലിസ്ഥാന്‍ നേതാവ് എയര്‍ ഇന്ത്യയ്ക്ക് നേരെ ഉയര്‍ത്തിയ ഭീഷണിക്ക് പിന്നാലെ കാനഡ വിമാനത്താവളത്തില്‍ പത്ത് പേര്‍ പിടിയില്‍. കാനഡയില്‍ അഭയം തേടിയിട്ടുള്ള ഖലിസ്ഥാന്‍ നേതാവ് ഗുര്‍പത് വന്ത് പന്നു(gurpathwanth pannu) ഇന്ത്യാവിരുദ്ധ പോസ്റ്റുമായി കഴിഞ്ഞ ദിവസമാണ് വീണ്ടും രംഗത്ത് എത്തിയത്. പലപ്പോഴും ഇന്ത്യയില്‍ ആക്രമണങ്ങള്‍ക്ക് പദ്ധതിയിടുന്ന വ്യക്തി കൂടിയാണ് ഇയാള്‍.
ഇന്ത്യയിലും പുറത്തുമുള്ള എയര്‍ ഇന്ത്യ വിമാനങ്ങള്‍ക്ക് ഭീഷണി ഉയര്‍ത്തിക്കൊണ്ടുള്ള വീഡിയോയാണ് ഇയാള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തത്. ഇതേ തുടര്‍ന്ന് ഇന്ത്യയിലെയും കാനഡയിലെയും സുരക്ഷ ഏജന്‍സികള്‍ അതീവ ജാഗ്രതയിലാണ്.
ഇയാളുടെ ഭീഷണി പുറത്തുവന്നതിന് ശേഷം ടൊറന്‍റോ വിമാനത്താവളത്തില്‍ വിമാനം കയറാനെത്തിയ പത്ത് പേരെയാണ് സംശയം തോന്നി അധികൃതര്‍ തടഞ്ഞത്. ഇവരെ തടവിലാക്കുകയും ചെയ്തിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്ത് വരികയാണ്. അതേസമയം ഇവരില്‍ നിന്ന് എന്തെങ്കിലും കണ്ടെടുത്തിട്ടുണ്ടോ എന്ന് വ്യക്തമല്ല. കാനഡയില്‍ നിന്ന് എയര്‍ ഇന്ത്യ വിമാനത്തില്‍ കയറാനെത്തിയവരാണ് പിടിയിലായത്.
Also read;കാലിഫോർണിയ ഗുരുദ്വാരയിൽ സിഖ് പ്രാർഥനക്കിടെ രണ്ട് പേർക്ക് വെടിയേറ്റു
ഈ മാസം പത്തൊമ്പതിന് രാജ്യമെമ്പാടുമുള്ള എയര്‍ ഇന്ത്യ വിമാനങ്ങള്‍ പറക്കാന്‍ അനുവദിക്കില്ലെന്നായിരുന്നു പന്നുവിന്‍റെ ഭീഷണി. ലോകകപ്പ് ഫൈനല്‍(ICC World cup t20 Final) നിശ്ചയിച്ചിരിക്കുന്ന ദിവസമാണ് നവംബര്‍ 19. ഇന്ത്യ എപ്പോഴും സിഖുകാരെ ദ്രോഹിക്കുന്നുവെന്നാണ് പന്നു തന്‍റെ വീഡിയോയില്‍ ആരോപിക്കുന്നത്.