ഡീര്‍ എല്‍ബലാഹ് (ഗാസ മുനമ്പ്): ഹമാസിന്‍റെ സായുധ അട്ടിമറിക്കുപിന്നാലെ ഇസ്രയേൽ ആക്രമണവും ഉപരോധവും കടുപ്പിച്ചതോടെ ഗാസയിലെ 2.3 ദശലക്ഷം ആളുകൾ ദുരിതക്കയത്തിൽ (Gaza Suffering Without Essentials- Israel Opened Safe Corridor). ഹമാസ് തീവ്രവാദികള്‍ ഇസ്രയേലില്‍ കടന്നുകയറി ആക്രമണമഴിച്ചുവിട്ട് 9 ദിവസം കഴിയുമ്പോള്‍ അതിന്‍റെ തിക്ത ഫലങ്ങള്‍ അനുഭവിക്കേണ്ടിവരുന്നത് ഗാസയിലെ 2.3 ദശലക്ഷത്തോളം വരുന്ന സാധാരണക്കാരാണ്. ഗാസയിലേക്കുള്ള വൈദ്യുതിയും ഇന്ധനവും കുടിവെള്ളവുമെല്ലാം ഇസ്രയേലില്‍ നിന്നാണ് വരുന്നത്. അതിനാല്‍ 16 വർഷത്തിനിടെ ഇസ്രയേല്‍ ഏര്‍പ്പെടുത്തുന്ന ഏറ്റവും വലിയ സമ്പൂർണ ഉപരോധത്തിൽ ഭക്ഷണവും വെള്ളവും വൈദ്യുതിയുമില്ലാതെ നെട്ടോട്ടമോടുകയാണ് ഗാസയിലെ സാധാരണക്കാരായ ജനങ്ങൾ.
യുദ്ധം തുടങ്ങി ഏഴാം ദിനം തന്നെ ഗാസയിലെ ജനങ്ങൾക്ക് ഇസ്രയേൽ സൈന്യം (Israel Army) ഒഴിപ്പിക്കൽ മുന്നറിയിപ്പ് നൽകിയിരുന്നു. ഇനി ഒരു അറിയിപ്പുണ്ടാകുന്നതു വരെ ഗാസയിലേക്ക് തിരിച്ചു വരരുതെന്നാണ് ആകാശമാർഗം അടക്കം വിതരണം ചെയ്‌ത ലഘുലേഖകളിലൂടെ ഇസ്രയേൽ സൈന്യം ആവശ്യപ്പെടുന്നത്. ഇതിന് പിന്നാലെ നിരവധിയാളുകള്‍ ഗാസയിൽ നിന്ന് പലായനം ചെയ്യാൻ ആരംഭിച്ചു. കയ്യിൽ കിട്ടിയതെടുത്ത് ജനങ്ങൾ കൂട്ടത്തോടെ ഗാസ സിറ്റിയും വടക്കൻ ഗാസയും ഒഴിഞ്ഞു പോവുകയാണ്.
പലായനം ചെയ്യുന്നവര്‍ക്ക് കടൽത്തീരത്തിന്‍റെ തെക്കൻ ഭാഗത്തേക്ക് പോകാൻ ഇസ്രായേൽ സൈന്യം വടക്കൻ ഗാസയിൽ ഒരു സുരക്ഷിത ഇടനാഴി തുറന്നിട്ടുണ്ട്. രാവിലെ 10 മണി മുതല്‍ ഉച്ചക്ക് 1 മണി വരെയുള്ള മൂന്ന് മണിക്കൂര്‍ ജനങ്ങള്‍ക്ക് ഈ ഇടനാഴിയിലൂടെ സഞ്ചരിക്കാം. ഈ സമയം മേഖലയില്‍ ആക്രമണം നടത്തില്ലെന്നും അതിനാല്‍ സാഹചര്യം ഉപയോഗപ്പെടുത്തി ജനങ്ങള്‍ പെട്ടെന്ന് വടക്കന്‍ ഗാസയിലേക്ക് മാറണമെന്നും ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്‌സ് (Israel Defense Forces) എക്‌സിലൂടെ അറിയിച്ചു.
"ഗാസ സിറ്റിയിലെയും വടക്കൻ ഗാസയിലെയും നിവാസികളേ, കഴിഞ്ഞ ദിവസങ്ങളിൽ നിങ്ങളുടെ സുരക്ഷയ്ക്കായി തെക്കൻ പ്രദേശത്തേക്ക് മാറാൻ ഞങ്ങൾ അഭ്യർഥിച്ചിരുന്നു. രാത്രി 10 മുതൽ ഈ വഴിയില്‍ ഐഡിഎഫ് ഒരു പ്രവർത്തനവും നടത്തില്ലെന്ന് നിങ്ങളെ അറിയിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. വടക്കൻ ഗാസയിൽ നിന്ന് തെക്കോട്ട് നീങ്ങാന്‍ അവസരം ഉപയോഗിക്കുക. നിങ്ങളുടെയും നിങ്ങളുടെ കുടുംബങ്ങളുടെയും സുരക്ഷയാണ് പ്രധാനം. ദയവായി ഞങ്ങളുടെ നിർദേശങ്ങൾ പാലിച്ച് തെക്കോട്ട് പോകുക. ഹമാസ് നേതാക്കൾ അവരുടെയും അവരുടെ കുടുംബങ്ങളുടെയും സുരക്ഷ ഉറപ്പാക്കിയിട്ടുണ്ട്." ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്‌സ് ഔദ്യോഗിക എക്‌സ് പേജില്‍ വ്യക്തമാക്കി.
-
Residents of Gaza City and northern Gaza, in the past days, we've urged you to relocate to the southern area for your safety. We want to inform you that the IDF will not carry out any operations along this route from 10 AM to 1 PM. During this window, please take the opportunity… pic.twitter.com/JUkcGOg0yv
— Israel Defense Forces (@IDF) October 15, 2023 " class="align-text-top noRightClick twitterSection" data="
">Residents of Gaza City and northern Gaza, in the past days, we've urged you to relocate to the southern area for your safety. We want to inform you that the IDF will not carry out any operations along this route from 10 AM to 1 PM. During this window, please take the opportunity… pic.twitter.com/JUkcGOg0yv
— Israel Defense Forces (@IDF) October 15, 2023Residents of Gaza City and northern Gaza, in the past days, we've urged you to relocate to the southern area for your safety. We want to inform you that the IDF will not carry out any operations along this route from 10 AM to 1 PM. During this window, please take the opportunity… pic.twitter.com/JUkcGOg0yv
— Israel Defense Forces (@IDF) October 15, 2023
അതേസമയം ജനങ്ങള്‍ തെക്കൻ ഗാസയിലേക്ക് പലായനം ചെയ്യുന്നത് ഹമാസ് സംഘം തടയുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ഇത് സാധൂകരിക്കുന്ന ഫോട്ടോകളും വീഡിയോകളും ഇന്ന് രാവിലെ ഇസ്രയേൽ സൈന്യം പുറത്തുവിട്ടിരുന്നു. ജനങ്ങളെ പലായനം ചെയ്യാന്‍ അനുവദിക്കാതെ അവരെ ഹമാസ് മനുഷ്യകവചമായി ഉപയോഗിക്കുന്നതായാണ് ഇസ്രയേൽ സൈന്യത്തിന്‍റെ ആരോപണം.
-
LIVE UPDATE with @jconricus: Hamas is blocking the evacuation of civilians. https://t.co/N7Y08WP8gM
— Israel Defense Forces (@IDF) October 15, 2023 " class="align-text-top noRightClick twitterSection" data="
">LIVE UPDATE with @jconricus: Hamas is blocking the evacuation of civilians. https://t.co/N7Y08WP8gM
— Israel Defense Forces (@IDF) October 15, 2023LIVE UPDATE with @jconricus: Hamas is blocking the evacuation of civilians. https://t.co/N7Y08WP8gM
— Israel Defense Forces (@IDF) October 15, 2023
യുദ്ധം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം 2,329 പാലസ്‌തീനികൾ കൊല്ലപ്പെട്ടതായി ഗാസ ആരോഗ്യ മന്ത്രാലയം അറിയിച്ചു, ഇത് ഇന്നോളം ഇസ്രയേലുമായി നടന്നിട്ടുള്ള അഞ്ച് യുദ്ധങ്ങളിൽ ഏറ്റവും ഭീകരമാണ്. യുഎൻ കണക്കുകൾ പ്രകാരം 2014 ല്‍ നടന്ന മൂന്നാം യുദ്ധത്തില്‍ 1,462 സാധാരണക്കാര്‍ ഉൾപ്പെടെ 2,251 പാലസ്‌തീനികൾ കൊല്ലപ്പെട്ടിരുന്നു. ആ യുദ്ധം ആറാഴ്‌ചയോളം നീണ്ടുനിന്നു. അന്ന് ആറ് സിവിലിയന്മാർ ഉൾപ്പെടെ 74 പേർ ഇസ്രായേൽ ഭാഗത്ത് കൊല്ലപ്പെട്ടു.