ന്യൂഡല്‍ഹി: സംഘർഷ സമയങ്ങളിലെ സേന വിന്യാസവുമായി ബന്ധപ്പെട്ട വിഷയങ്ങളുടെ പ്രാധാന്യം വ്യക്തമാക്കി കരസേന മേധാവി ജനറൽ മനോജ് പാണ്ഡെ. റഷ്യ-യുക്രൈന്‍ യുദ്ധം ഉദാഹരണം ചൂണ്ടിക്കാട്ടിയാണ് സംഘര്‍ഷങ്ങളുടെയും യുദ്ധങ്ങളുടെയും പശ്ചാത്തലത്തില്‍ സൈനിക സേവനങ്ങളും ഉപകരണങ്ങളും എത്തിച്ചുകൊടുക്കുന്ന പ്രക്രിയയുടെ പ്രാധാന്യത്തെക്കുറിച്ച് ജനറൽ മനോജ് പാണ്ഡെ വിവരിച്ചത്. റഷ്യ-യുക്രൈന്‍ യുദ്ധം അവസാനിക്കുന്നതിന്‍റെ ചെറിയ സൂചനകൾ കാണിക്കുന്നുണ്ടെന്നറിയിച്ച അദ്ദേഹം അതിലെല്ലാം തന്നെ ദേശസുരക്ഷയുമായി ബന്ധപ്പെട്ടവർക്ക് സുപ്രധാന പാഠങ്ങളുണ്ടെന്നും വ്യക്തമാക്കി.
"സൈനികർ തമ്മിൽ മാത്രമായി യുദ്ധങ്ങൾ നടക്കുന്നില്ല. ഒരു രാഷ്‌ട്രത്തിന്‍റെ മുഴുവൻ പരിശ്രമത്തിനായാണ് തുടരുന്നത്. യുദ്ധങ്ങൾ രാഷ്‌ട്രത്തിന്‍റെ പൂര്‍വസ്ഥിതിയിലേക്ക് തിരിച്ചുവരാനുള്ള കഴിവിനെയും രാജ്യത്തിന്‍റെ വിഭവങ്ങളും ശേഷിയും പരീക്ഷിക്കുകയും ചെയ്യുന്നു," കരസേന മേധാവി പറഞ്ഞു. സൈനിക ലോജിസ്‌റ്റിക്‌സ് അല്ലെങ്കില്‍ ആർമി ലോജിസ്‌റ്റിക്‌സ് എന്നത് മുൻ പദ്ധതികൾക്കും നടപടിക്രമങ്ങൾക്കും അനുസൃതമായി സേനയുടെ ചലനവും പരിപാലനവും ആസൂത്രണം ചെയ്യുകയും സ്ഥിരീകരിക്കുകയും ചെയ്യുന്ന പ്രക്രിയയെ സൂചിപ്പിക്കുന്നു. സേനാംഗങ്ങളുടെയും ഉപകരണങ്ങളുടെയും സംഭരണം, പരിപാലനം, വിതരണം, മാറ്റിസ്ഥാപിക്കൽ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.
ദൈനംദിന ജോലിക്ക് വേണ്ട ഭക്ഷണം പോലെ സൈനിക വിജയത്തിന് ലോജിസ്‌റ്റിക്‌സ് അത്യന്താപേക്ഷിതമാണെന്നത് ഒരു വസ്‌തുതയാണെന്നും യുദ്ധങ്ങള്‍ വിജയിക്കുകയോ തോൽക്കുകയോ ചെയ്യുന്നത് പോലും പ്രാഥമികമായി ലോജിസ്‌റ്റിക്‌സ് കാരണമാണെന്ന് തെളിയിക്കുന്ന നിരവധി ഉദാഹരണങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു. സായുധ സേനയുടെ അടിയന്തരവും നിർദിഷ്‌ടവും അടിസ്ഥാനവുമായ സൗകര്യങ്ങൾ നിറവേറ്റുന്നത് തുടരും. അതേസമയം, ഇന്ത്യൻ വ്യവസായങ്ങളുടെ പിന്തുണയോടെയുള്ള സിവിൽ മിലിട്ടറി സംയോജനമാണ് ഭാവിയിലുള്ള പ്രവർത്തനങ്ങളുടെ നിർവ്വഹണത്തിനും ഉപജീവനത്തിനും സംരക്ഷണം നൽകുന്നതെന്നും ജനറല്‍ പാണ്ഡെ അറിയിച്ചു.
തങ്ങളുടെ പിടിയിലുള്ള കീവില്‍ അതിവേഗ ആക്രമണത്തിലൂടെ കിഴക്കിന്‍റെ ഭാഗങ്ങളിൽ വലിയ പ്രഹരം ഏൽപ്പിച്ചതിന് ശേഷം റഷ്യയും ആറ് മാസത്തെ അധിനിവേശത്തിന് ശേഷം തന്ത്രപ്രധാന നഗരമായ ഇസിയത്തിലേക്ക് യുകൈന്‍ സൈന്യവും പ്രവേശിക്കുന്നത് കണ്ടതോടെ യുദ്ധം ഒരു പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചു. ഇതിന് പിന്നില്‍ സൈന്യവിന്യാസ പിന്തുണയാണെന്ന് കണക്കാക്കേണ്ടതുണ്ട്. കാരണം, ആയുധങ്ങൾ മാത്രമാണ് വസന്തകാലം മുതല്‍ തങ്ങളുടെ മനസിലുണ്ടായിരുന്നതെന്നും തങ്ങളുടെ വിളിക്ക് ഉത്തരം നല്‍കിയ പങ്കാളികളോട് നന്ദിയറിയിച്ച് യുക്രൈന്‍ വിദേശകാര്യ മന്ത്രി ദിമിട്രോ കുലേബ ട്വീറ്റ് ചെയ്‌തതും ഇതിന്‍റെ ഫലമായാണ് വിലയിരുത്തുന്നത്. അതേസമയം യുഎസ്, യുകെ, റഷ്യ എന്നിവരോടൊപ്പം അടുത്തിടെ ചൈനയും സംയുക്ത സൈനിക-സിവിൽ ഘടനകൾ കാര്യക്ഷമമായി നടപ്പാക്കുന്നതിൽ സ്വീകരിച്ച ദ്രുത നടപടികളാണ് വിഷയം വേഗത്തിലാക്കാന്‍ കാരണമായതെന്നാണ് ലഭിക്കുന്ന വിവരം.