ടെഹ്‌റാൻ: ഇന്ത്യൻ മഹാസമുദ്രത്തിൽ സ്ഥിരമായ താവളം സ്ഥാപിക്കാനൊരുങ്ങി ഇറാൻ. ഇറാനിലെ ഇസ്ലാമിക് റെവല്യൂഷൻ ഗാർഡ്‌സ് കോർപ്‌സിന്‍റെ (ഐആർജിസി) സാന്നിധ്യം വിപുലീകരിക്കുകയാണ് ലക്ഷ്യം. ഇറാനിലെ പരമോന്നത നേതാവ് അയത്തൊല്ല അലി ഖമേനിയുടെ നിർദേശപ്രകാരമാണ് നീക്കമെന്ന് ഐആർജിസി നാവികസേന കമാൻഡർ റിയർ അഡ്‌മിറൽ അലിറെസ തങ്‌സിരി പറഞ്ഞു. 2021 മാർച്ച് അവസാനത്തോടെ ശ്രമങ്ങൾ ആരംഭിക്കാനാണ് തീരുമാനമെന്ന് തങ്‌സിരി അറിയിച്ചു. ഒമാൻ കടലിലും ഇന്ത്യൻ മഹാസമുദ്രത്തിലും സ്ഥാപിക്കുന്ന ശക്തമായ സാന്നിധ്യത്തിലൂടെ കടൽക്കൊള്ളക്കാരെയും വിദേശക്കപ്പലുകളുടെ നിയമലംഘനങ്ങളും തടയുമെന്ന് ഐആർജിസി പറഞ്ഞു.
ഇന്ത്യൻ മഹാസമുദ്രത്തിൽ സ്ഥിരമായ താവളം ഉറപ്പിക്കാനൊരുങ്ങി ഇറാൻ
ഒമാൻ കടലിലും ഇന്ത്യൻ മഹാസമുദ്രത്തിലും സ്ഥാപിക്കുന്ന ശക്തമായ സാന്നിധ്യത്തിലൂടെ കടൽക്കൊള്ളക്കാരെയും വിദേശകപ്പലുകളുടെ നിയമലംഘനങ്ങളും തടയുമെന്ന് ഇറാനിലെ ഇസ്ലാമിക് റെവല്യൂഷൻ ഗാർഡ്‌സ് കോർപ്‌സ് അറിയിച്ചു