ടെഹ്റാന്‍: ഇറാനും സൗദി അറേബ്യയും തമ്മിലുള്ള സംഘർഷം ലഘൂകരിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ഞായറാഴ്ച ഇറാൻ പ്രസിഡന്‍റ് ഹസന്‍ റൂഹാനിയുമായി കൂടിക്കാഴ്‌ച നടത്തി. മേഖലയിലെ സമാധാനവും സുരക്ഷയും ഉറപ്പുവരുത്താനായാണ് യാത്രയെന്ന് പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. ഇറാന്‍റെ സുപ്രീം ലീഡര്‍ ആയത്തുല്ല അലി ഖമേനിയുമായും അദ്ദേഹം ചര്‍ച്ച നടത്തി.
ഇമ്രാന്‍ ഖാന്‍ ടെഹ്റാനിലേക്ക് ഈ വര്‍ഷം നടത്തുന്ന രണ്ടാമത്തെ യാത്രയാണിത്. കഴിഞ്ഞ മാസം യുഎന്നില്‍ നടന്ന ഉച്ചകോടിക്കിടെ അദ്ദേഹം റുഹാനിയെ സന്ദര്‍ശിച്ചിരുന്നു. ഇറാന്‍ നേതാക്കളുമായി ചര്‍ച്ച നടത്തിയ ശേഷം അദ്ദേഹം റിയാദിലേക്ക് പോകും. പാകിസ്ഥാന് സൗദി അറേബ്യയുമായി അടുത്ത ബന്ധമാണെങ്കിലും നിലവിലെ യാത്രകള്‍ നയതന്ത്രകാര്യങ്ങള്‍ക്കായാണെന്നാണ് പാക് വൃത്തങ്ങള്‍ നല്‍കുന്ന വിവരം.