ജെനീവ : യുക്രൈനിലെ റഷ്യന്‍ ആക്രമണം ഒരാഴ്‌ച പിന്നിടുമ്പോള്‍, രാജ്യത്ത് നിന്ന് പലായനം ചെയ്‌തത് 10 ലക്ഷം പേരെന്ന് യുഎന്‍. മുന്‍കാലങ്ങളില്‍ കാണാത്ത അത്ര വേഗതയിലാണ് യുക്രൈനില്‍ നിന്നുള്ള പലായനമെന്നാണ് യുഎന്‍ പറയുന്നത്. യുഎൻഎച്ച്സിആര്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം, യുക്രൈനിലെ ആകെ ജനസംഖ്യയുടെ (4.4 കോടി) രണ്ട് ശതമാനത്തോളം ഇതുവരെ രാജ്യത്തിന്‍റെ അതിർത്തി കടന്നിട്ടുണ്ട്. 40 ലക്ഷം യുക്രൈന്‍ പൗരര്‍ രാജ്യം വിടുമെന്നാണ് യുഎന്നിന്‍റെ പ്രവചനം.
-
In just seven days we have witnessed the exodus of one million refugees from Ukraine to neighbouring countries.
— Filippo Grandi (@FilippoGrandi) March 2, 2022 " class="align-text-top noRightClick twitterSection" data="
For many millions more, inside Ukraine, it’s time for guns to fall silent, so that life-saving humanitarian assistance can be provided.
">In just seven days we have witnessed the exodus of one million refugees from Ukraine to neighbouring countries.
— Filippo Grandi (@FilippoGrandi) March 2, 2022
For many millions more, inside Ukraine, it’s time for guns to fall silent, so that life-saving humanitarian assistance can be provided.In just seven days we have witnessed the exodus of one million refugees from Ukraine to neighbouring countries.
— Filippo Grandi (@FilippoGrandi) March 2, 2022
For many millions more, inside Ukraine, it’s time for guns to fall silent, so that life-saving humanitarian assistance can be provided.
'വെറും ഏഴ് ദിവസങ്ങൾക്കുള്ളിൽ യുക്രൈനില്‍ നിന്ന് അയൽരാജ്യങ്ങളിലേക്ക് ഒരു ദശലക്ഷം (10 ലക്ഷം) അഭയാർഥികൾ പലായനം ചെയ്യുന്നത് ഞങ്ങൾ കണ്ടു' - യുഎൻ ഹൈക്കമ്മിഷണർ ഫിലിപ്പോ ഗ്രാൻഡി ട്വിറ്ററിൽ കുറിച്ചു. യുക്രൈനില്‍ വെടിനിര്‍ത്തല്‍ നടപ്പിലാക്കണമെന്നും എന്നാല്‍ മാത്രമേ ദശലക്ഷക്കണക്കിന് ആളുകൾക്ക് മാനുഷിക സഹായം എത്തിക്കാൻ കഴിയുകയുള്ളൂവെന്നും ഗ്രാന്‍ഡി വ്യക്തമാക്കി.
Also read: യുദ്ധത്തിന്‍റെ ദുരിതക്കാഴ്ച: ജനിച്ച നാടും വീടും വിട്ടോടുന്ന യുക്രൈൻ ജനത
2011ൽ ആഭ്യന്തരയുദ്ധം പൊട്ടിപ്പുറപ്പെട്ട സിറിയയിലാണ് ഇതുവരെ ഏറ്റവും കൂടുതല്‍ അഭയാര്‍ഥി ഒഴുക്ക് ഉണ്ടായത്. യുഎന്‍എച്ച്സിആറിന്‍റെ കണക്കുകൾ പ്രകാരം, 5.7 ദശലക്ഷം ആളുകളാണ് സിറിയയില്‍ നിന്ന് മറ്റ് രാജ്യങ്ങളിലേക്ക് പലായനം ചെയ്‌തത്. 2013 ന്‍റെ തുടക്കത്തിൽ, മൂന്ന് മാസത്തിനിടെയാണ് പത്ത് ലക്ഷം അഭയാര്‍ഥികള്‍ സിറിയ വിട്ടത്.
-
Nearly 1 million people have fled Ukraine since Russia’s invasion began, U.N. refugee agency reports https://t.co/WfRFea8GsZ
— The Washington Post (@washingtonpost) March 3, 2022 " class="align-text-top noRightClick twitterSection" data="
">Nearly 1 million people have fled Ukraine since Russia’s invasion began, U.N. refugee agency reports https://t.co/WfRFea8GsZ
— The Washington Post (@washingtonpost) March 3, 2022Nearly 1 million people have fled Ukraine since Russia’s invasion began, U.N. refugee agency reports https://t.co/WfRFea8GsZ
— The Washington Post (@washingtonpost) March 3, 2022
യൂറോപ്പിലെ ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ അഭയാർഥി പ്രതിസന്ധിയുടെ ഉറവിടമായി യുക്രൈന്‍ മാറുമെന്ന് യുഎൻഎച്ച്സിആർ വക്താവ് ഷാബിയ മാന്‍റൂ പറയുന്നു. യുഎന്‍എച്ച്സിആറിന്‍റെ ഓൺലൈൻ ഡാറ്റാ പോർട്ടലിലെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, വ്യാഴാഴ്‌ച പുലർച്ചെ 934,000 പേരാണ് യുക്രൈന്‍ വിട്ടത്.
അഭയാർഥികളില്‍ 505,000-ത്തിലേറെ പേര്‍ അയൽരാജ്യമായ പോളണ്ടിലും 116,000ത്തിലധികം പേർ ഹംഗറിയിലുമാണ് അഭയം തേടിയിരിക്കുന്നത്. മാൾഡോവ 79,000 ത്തിലധികം യുക്രൈന്‍ പൗരരെ സ്വീകരിച്ചപ്പോള്‍ 71,200 പേർ സ്ലൊവാക്യയിലേക്ക് പലായനം ചെയ്‌തു.