ലണ്ടൻ : റഷ്യയുടെ യുക്രൈൻ അധിനിവേശത്തിനെതിരെ പ്രതികരിച്ച് റഷ്യയുടെ ഒന്നാം നമ്പർ ടെന്നിസ് താരവും ലോക 14-ാം നമ്പർ താരവുമായ അനസ്‌താസിയ പാവ്‌ല്യുചെൻകോവ. വ്യക്തിപരമായ അഭിലാഷങ്ങൾക്കോ രാഷ്ട്രീയ ലക്ഷ്യങ്ങൾക്കോവേണ്ടി ഇത്തരം അക്രമങ്ങളെ ന്യായീകരിക്കാനാകില്ലെന്നും യുദ്ധം നമ്മെക്കാൾ നമ്മുടെ കുട്ടികളുടെ ഭാവിയാണ് കവർന്നെടുക്കുന്നതെന്നും അനസ്‌താസിയ ട്വിറ്ററിൽ കുറിച്ചു.
ഞാൻ കുട്ടിക്കാലം മുതൽ ടെന്നിസ് കളിക്കുന്നുണ്ട്. എന്‍റെ ജീവിതകാലം മുഴുവൻ റഷ്യയെയാണ് പ്രതിനിധീകരിക്കുന്നത്. ഇതാണ് എന്‍റെ വീടും രാജ്യവും. എന്നാൽ ഇപ്പോൾ എന്‍റെ സുഹൃത്തുക്കളെപ്പോലെയും കുടുംബാംഗങ്ങളെപ്പോലെയും ഞാനും ഭയത്തിലാണ്. അനസ്‌താസിയ കുറിച്ചു.
- — Anastasia Pavlyuchenkova (@NastiaPav) February 28, 2022 " class="align-text-top noRightClick twitterSection" data="
— Anastasia Pavlyuchenkova (@NastiaPav) February 28, 2022
">— Anastasia Pavlyuchenkova (@NastiaPav) February 28, 2022
എന്‍റെ നിലപാട് വ്യക്തമാക്കാൻ ഞാൻ ഭയപ്പെടുന്നില്ല. ഞാൻ യുദ്ധത്തിനും അക്രമത്തിനും എതിരാണ്. യുദ്ധം നമ്മെക്കാൾ നമ്മുടെ കുട്ടികളുടെ ഭാവി കവർന്നെടുക്കുന്നു. ഈ സാഹചര്യത്തിൽ എന്ത് ചെയ്യണമെന്നോ എങ്ങനെ സഹായിക്കണമെന്നോ ഉള്ള കാര്യത്തിൽ ഞാൻ ആശയക്കുഴപ്പത്തിലാണ് - അനസ്‌താസിയ പറഞ്ഞു.
ഞാൻ ഒരു രാഷ്‌ട്രീയ പ്രവർത്തകയോ പൊതുപ്രവർത്തകയോ അല്ല. ടെന്നിസ് താരം മാത്രമാണ്. എന്നാൽ ഇപ്പോൾ റഷ്യയുടെ നിലപാടിനോട് പരസ്യമായി വിയോജിക്കാനും അതിനെതിരെ തുറന്ന് സംസാരിക്കാനും ഞാൻ ആഗ്രഹിക്കുന്നു, യുദ്ധം അവസാനിപ്പിക്കണം. അനസ്‌താസിയ കൂട്ടിച്ചേർത്തു.
ALSO READ: റഷ്യയ്‌ക്കെതിരെ കളിക്കാനില്ല; ഫിഫയുടെ നിലപാട് അംഗീകരിക്കില്ലെന്നും സ്വീഡിഷ് ഫെഡറേഷന്‍
ടോക്കിയോ ഒളിമ്പിക്‌സിൽ വനിത സിംഗിൾസിൽ സ്വർണം നേടിയ അനസ്‌താസിയ ഡബ്ല്യുടിഎ ടൂറിൽ 12 സിംഗിൾസ് ടൈറ്റിലുകളും ഐടിഎഫ് സർക്യൂട്ടിൽ അഞ്ച് സിംഗിൾസ് ടൈറ്റിലുകളും സ്വന്തമാക്കിയിട്ടുണ്ട്.
അതേസമയം യുക്രൈനിലെ റഷ്യയുടെ സൈനിക നടപടിക്കെതിരെ കായികലോകം ഒന്നടങ്കം രംഗത്തെത്തിയിട്ടുണ്ട്. ഡാനിൽ മെദ്‌വദേവ്, ആൻഡ്രി റുബ്ലെവ് തുടങ്ങിയ ടെന്നിസ് താരങ്ങളും നേരത്തെ റഷ്യയുടെ നടപടിക്കെതിരെ നിലപാട് വ്യക്‌തമാക്കിയിരുന്നു.