പാരീസ്: ഫ്രാൻസിലെ ലിയോൺ നഗരത്തിൽ ആയുധധാരിയുടെ കുത്തേറ്റ് രണ്ട് പേർ മരിച്ചു, ഏഴ് പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ ഒരാളുടെ നില അതീവഗുരുതരമെന്നും റിപ്പോർട്ടുകളുണ്ട്. കടയിൽ നിന്നും സാധനങ്ങൾ വാങ്ങി തിരിച്ചിറങ്ങിയവർക്കെതിരെ ആയിരുന്നു ആക്രമണം. ലോക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്ന ലിയോണിൽ ഇന്ന് രാവിലെ 11 മണിക്കാണ് സംഭവം നടന്നത്. അക്രമിയെ പൊലീസ് പിടികൂടി.
ഇത് തീവ്രവാദ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള ആക്രമണമാണോയെന്ന് അന്വേഷിച്ച് വരികയാണ്. അക്രമിയുടെ പക്കൽ നിന്നും യാതൊരു തിരിച്ചറിയൽ രേഖകളും കണ്ടെത്താൻ സാധിച്ചിട്ടില്ല. എന്നാൽ ഇയാള്‍ സുഡാൻ സ്വദേശിയാണെന്നും ആക്രമണം നടത്തുമ്പോൾ അല്ലാഹു അക്‌ബർ എന്ന് പറഞ്ഞിരുന്നുവെന്നും വാർത്തകൾ സൂചിപ്പിക്കുന്നുണ്ട്. ഈ മാസവും കഴിഞ്ഞ ജനുവരിയിലും ഫ്രാൻസിൽ സമാനമായ രീതിയിൽ അക്രമങ്ങൾ നടന്നിരുന്നു.