ഹെല്‍സിങ്കി: ഫിന്‍ലാന്‍ഡില്‍ ആദ്യ കൊവിഡ്-19 മരണം റിപ്പോര്‍ട് ചെയ്തു. കൂടുതല്‍ ഗുരുതരമായ ഘട്ടത്തിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നതെന്നാണ് നിഗമനം. എന്നാല്‍ മരിച്ചയാളെ കുറിച്ചുള്ള വിവരങ്ങള്‍ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹെൽത്ത് ആൻഡ് വെൽഫെയർ (ടിഎച്ച്എൽ) പുറത്തുവിട്ടിട്ടില്ല. എന്നാല്‍ മരിച്ചത് പ്രായമായ വ്യക്തിയാണെന്നാണ് സൂചന.
മരണം നിര്‍ഭാഗ്യകരമാണ്. എന്നാല്‍ അപ്രതീക്ഷിതമല്ലെന്നാണ് ടി.എച്ച്.എല്ലിന്‍റെ പ്രതികരണം. പ്രായമായ ആളുകളില്‍ കൊവിഡ്-19 രോഗം ഗുരുതരമായി പടരുന്നതായി ഫിന്‍ലാന്‍ഡ് പ്രധാനമന്ത്രി സൗളി നിനിസ്റ്റോ വ്യക്തമാക്കി. 521 കേസുകളാണ് ശനിയാഴ്ച്ച റിപ്പോര്‍ട് ചെയ്തത്. അപകട സാധ്യത ഉയര്‍ന്നവരെ മാത്രമാണ് പരിശോധിക്കുന്നത് എന്ന് ആരോഗ്യ ഉദ്യോഗസ്ഥര്‍ അറിയിച്ചു. രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. അതിര്‍ത്തികളും അടച്ചിട്ടുണ്ട്.