റിയോ ഡി ജനീറോ : ക്രിസ്മസ് വരാറായി. കുട്ടികള്‍ക്ക് സമ്മാനങ്ങളുമായി സാന്താക്ലോസും. വെള്ളത്തിനടിയിലെ സാന്താക്ലോസ് എന്ന് കേട്ടിട്ടുണ്ടോ. ബ്രസീലില്‍ അങ്ങനെയൊരു സാന്താക്ലോസ് ഉണ്ട്. സമുദ്ര ഗവേഷണത്തിന്റെ പ്രാധാന്യവും അവബോധവും വളര്‍ത്തുന്നതിന് വേണ്ടിയാണ് ഈ സാന്താക്ലോസ് എത്തുന്നത്.
ടൂറിസ്റ്റുകളെ ആകര്‍ഷിക്കുക എന്ന ലക്ഷ്യം കൂടിയുണ്ട് ഈ സാന്തക്ക്. കുട്ടികളെയാണ് സാന്താ കൂടുതല്‍ ആകര്‍ഷിക്കുന്നത്. ഈ വര്‍ഷം അവസാനം വരെ സാന്താ സന്ദര്‍ശകരെ ആകര്‍ഷിക്കുന്നതിനായി ഇതേ വേഷത്തില്‍ തന്നെയാണ് അക്വേറിയത്തില്‍ ഉണ്ടാവുക. രണ്ട് വര്‍ഷമായി ഇവിടെ ജോലി ചെയ്യുന്ന വോള്‍മര്‍ ഡി അഗ്യുവര് സാല്‍വഡോര്‍ ആണ് ക്രിസ്മസ് അപ്പൂപ്പനായി എത്തുന്നത്.