കൊളംബോ: രാജ്യത്ത് പതിറ്റാണ്ടുകളായി തുടരുന്ന ആഭ്യന്തര യുദ്ധത്തിൽ കാണാതായ ഇരുപതിനായിരത്തിലധികം പേർ മരിച്ചതായി ശ്രീലങ്കൻ പ്രസിഡന്‍റ് ഗോതബയ രാജപക്സെ. തിങ്കളാഴ്ച കൊളംബോയിൽ യുഎൻ റസിഡന്‍റ് കോ-ഓർഡിനേറ്റർ ഹനാ സിംഗറുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് രാജപക്സെ ഇക്കാര്യം വ്യക്തമാക്കിയത്.
കാണാതായവരിൽ ഭൂരിഭാഗം പേരെയും ലിബറേഷൻ ടൈഗേഴ്‌സ് ഓഫ് തമിഴ് ഈലം (എൽടിടിഇ) ബന്ധികളാക്കിയതായാണ് വിവരം. അവർ മരണപ്പെട്ടതായി കരുതപ്പെടുന്നു. കാണാതായവരുടെ കുടുംബങ്ങൾ ഇത് സാക്ഷ്യപ്പെടുത്തുന്നു. എന്നിരുന്നാലും, അവർക്ക് എന്താണ് സംഭവിച്ചതെന്ന് കുടുംബാംഗങ്ങൾക്കറിയില്ല. അതിനാൽ അവരെ കാണാതായതായി അവകാശപ്പെടുന്നു. മരണ സർട്ടിഫിക്കറ്റ് നൽകാൻ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
ശ്രീലങ്കൻ നിയമപ്രകാരം മരണ സർട്ടിഫിക്കറ്റ് ഇല്ലെങ്കിൽ കുടുംബങ്ങൾക്ക് മരിച്ചയാളുടെ വസ്തുവകകൾ, ബാങ്ക് അക്കൗണ്ടുകൾ എന്നിവ ലഭിക്കില്ല. 26 വർഷത്തെ പോരാട്ടത്തിന് ശേഷം 2009 മെയ് മാസത്തിലാണ് ശ്രീലങ്കൻ സൈന്യം തമിഴ് പുലികളെ പരാജയപ്പെടുത്തിയത്. ഈ സമയത്ത് രാജ്യത്തിന്‍റെ പ്രതിരോധ സെക്രട്ടറിയായിരുന്ന രാജപക്സെ യുദ്ധം അവസാനിപ്പിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചിരുന്നു.
ശ്രീലങ്കൻ ആഭ്യന്തര യുദ്ധത്തിൽ കാണാതായവർ മരിച്ചു: ഗോതബായ രാജപക്സെ
26 വർഷത്തെ പോരാട്ടത്തിന് ശേഷം 2009 മെയ് മാസത്തിലാണ് ശ്രീലങ്കൻ സൈന്യം തമിഴ് പുലികളെ പരാജയപ്പെടുത്തിയത്.
കൊളംബോ: രാജ്യത്ത് പതിറ്റാണ്ടുകളായി തുടരുന്ന ആഭ്യന്തര യുദ്ധത്തിൽ കാണാതായ ഇരുപതിനായിരത്തിലധികം പേർ മരിച്ചതായി ശ്രീലങ്കൻ പ്രസിഡന്‍റ് ഗോതബയ രാജപക്സെ. തിങ്കളാഴ്ച കൊളംബോയിൽ യുഎൻ റസിഡന്‍റ് കോ-ഓർഡിനേറ്റർ ഹനാ സിംഗറുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് രാജപക്സെ ഇക്കാര്യം വ്യക്തമാക്കിയത്.
കാണാതായവരിൽ ഭൂരിഭാഗം പേരെയും ലിബറേഷൻ ടൈഗേഴ്‌സ് ഓഫ് തമിഴ് ഈലം (എൽടിടിഇ) ബന്ധികളാക്കിയതായാണ് വിവരം. അവർ മരണപ്പെട്ടതായി കരുതപ്പെടുന്നു. കാണാതായവരുടെ കുടുംബങ്ങൾ ഇത് സാക്ഷ്യപ്പെടുത്തുന്നു. എന്നിരുന്നാലും, അവർക്ക് എന്താണ് സംഭവിച്ചതെന്ന് കുടുംബാംഗങ്ങൾക്കറിയില്ല. അതിനാൽ അവരെ കാണാതായതായി അവകാശപ്പെടുന്നു. മരണ സർട്ടിഫിക്കറ്റ് നൽകാൻ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
ശ്രീലങ്കൻ നിയമപ്രകാരം മരണ സർട്ടിഫിക്കറ്റ് ഇല്ലെങ്കിൽ കുടുംബങ്ങൾക്ക് മരിച്ചയാളുടെ വസ്തുവകകൾ, ബാങ്ക് അക്കൗണ്ടുകൾ എന്നിവ ലഭിക്കില്ല. 26 വർഷത്തെ പോരാട്ടത്തിന് ശേഷം 2009 മെയ് മാസത്തിലാണ് ശ്രീലങ്കൻ സൈന്യം തമിഴ് പുലികളെ പരാജയപ്പെടുത്തിയത്. ഈ സമയത്ത് രാജ്യത്തിന്‍റെ പ്രതിരോധ സെക്രട്ടറിയായിരുന്ന രാജപക്സെ യുദ്ധം അവസാനിപ്പിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചിരുന്നു.
Blank
Conclusion: