മോസ്‌കോ: ഇറ്റലിയിൽ സ്‌പുട്‌നിക് 5 വാക്‌സിൻ നിർമിക്കാനൊരുങ്ങി സ്വിസ് ആസ്ഥാനമായുള്ള അഡിയെൻ ഫാർമ ആൻഡ് ബയോടെക് കമ്പനി.
റഷ്യൻ ഡയറക്‌റ്റ് ഇൻവെസ്‌റ്റ്‌മെന്‍റ് ഫണ്ടും(ആർഡിഐഎഫ്) അഡിയെൻ ഫാർമ ആൻഡ് ബയോടെക് കമ്പനിയുമായി സഹകരിച്ചാണ് വാക്‌സിൻ നിർമിക്കുന്നതെന്ന് ആർഡിഐഎഫ് ചീഫ് എക്‌സിക്യൂട്ടീവ് കിറിൽ ഡിമിട്രീവ് അറിയിച്ചു. കൊവിഡ് വാക്‌സിൻ നിർമാണം പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു. മാർച്ച് അവസാനത്തോടെ ഇറ്റലി ഉൾപ്പെടെ പത്ത് രാജ്യങ്ങളിലായി 20 സഹകരണ പദ്ധതികൾ ആർഡിഐഎഫ് പ്രഖ്യാപിക്കുമെന്നും ചീഫ് എക്‌സിക്യൂട്ടീവ് അറിയിച്ചു.