എലാസിഗ്: കിഴക്കൻ തുർക്കിയിൽ ശക്തമായ ഭൂകമ്പത്തിൽ 18 പേർ മരിക്കുകയും നൂറുകണക്കിന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു. 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ 30 പേരെ കാണാതായി.
കിഴക്കൻ പ്രവിശ്യയായ എലസിഗിലെ പട്ടണമായ സിവ്രീസിലാണ് പ്രഭവകേന്ദ്രം. ദുരിത ബാധിതരെ സഹായിക്കാനുള്ള എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് പ്രസിഡന്‍റ് റെജബ് തയ്യിബ് എര്‍ദോഗന്‍ പറഞ്ഞു. ജനങ്ങള്‍ക്കൊപ്പം സര്‍ക്കാരുണ്ടെന്ന് പ്രസിഡന്‍റ് ഉറപ്പ് നല്‍കി.
പ്രാദേശിക സമയം ഇന്നലെ രാത്രി 8.55 നാണ് ഭൂചലനം ഉണ്ടായത്. ആളുകള്‍ പരിഭ്രാന്തരായി പുറത്തേക്കിറങ്ങിയോടി.