മനില: ഫിലിപ്പീന്‍സില്‍ 1392 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 424,297 ആയി. 27 പേര്‍ കൂടി മരിച്ചതോടെ രാജ്യത്തെ കൊവിഡ് മരണ നിരക്ക് 8242 ആയി. കഴിഞ്ഞ ദിവസം 328 പേര്‍ കൂടി രോഗവിമുക്തി നേടിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതുവരെ 387,266 പേരാണ് രാജ്യത്ത് കൊവിഡില്‍ നിന്നും രോഗവിമുക്തി നേടിയത്. ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ ആസ്‌ട്രാസെനിക്കയില്‍ നിന്നും 2 മില്ല്യണ്‍ ഡോസ് കൊവിഡ് വാക്‌സിന്‍ വാങ്ങിക്കാനായി വെള്ളിയാഴ്‌ച കരാറില്‍ ഒപ്പുവെക്കുമെന്ന് കൊവിഡ് നാഷണല്‍ ആക്ഷന്‍ പ്ലാന്‍ ഇംപ്ലിമെന്‍റര്‍ കാര്‍ലിറ്റോ ഗാല്‍വേസ് വ്യക്തമാക്കി. മൂന്ന് മുതല്‍ അഞ്ച് വര്‍ഷത്തിനുള്ളില്‍ 70 മില്ല്യണോളം ജനങ്ങള്‍ക്ക് വാക്‌സിന്‍ നല്‍കാനാണ് സര്‍ക്കാറിന്‍റെ ലക്ഷ്യം.
ഫിലിപ്പീന്‍സില്‍ 1392 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു
ആസ്‌ട്രാസെനിക്കയില്‍ നിന്നും 2 മില്ല്യണ്‍ ഡോസ് കൊവിഡ് വാക്‌സിന്‍ വാങ്ങിക്കാനായി വെള്ളിയാഴ്‌ച സര്‍ക്കാര്‍ കരാറില്‍ ഒപ്പുവെക്കും.