ഇസ്ലാമാബാദ്: ചൈനീസ് നിർമിത കൊവിഡ് വാക്‌സിന്‍റെ മൂന്നാം ഘട്ട പരീക്ഷണം പാകിസ്ഥാനിൽ ആരംഭിച്ചു. വാക്‌സിൻ 8000 മുതൽ 10000 വരെ ആളുകളിൽ പരീക്ഷിക്കുമെന്നും ആറ് മാസത്തിനുള്ളിൽ അന്തിമ ഫലം പ്രതീക്ഷിക്കാമെന്നും പാകിസ്ഥാൻ നാഷണൽ ഹെൽത്ത് ഇൻസ്‌റ്റിറ്റ്യൂട്ട് എക്‌സിക്യൂട്ടീവ് ഡയറക്‌ടർ ആമീർ ഇക്രം വാർത്താ സമ്മേളനത്തിൽ അറിയിച്ചു. പരീക്ഷണം വിജയമായാൽ പൊതുജനങ്ങൾക്ക് നൽകി തുടങ്ങും. മൃഗങ്ങളിൽ പരീക്ഷിച്ച് വിജയിച്ച വാക്‌സിനിൽ നല്ല പ്രതീക്ഷ ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വാക്‌സിൻ പരീക്ഷണം വിജയമായാൽ അത് പാകിസ്ഥാന് മാത്രമല്ല ലോകത്തിനാകെ നേട്ടമാകുമെന്ന് പ്രധാനമന്ത്രിയുടെ ആരോഗ്യകാര്യ ഉപദേഷ്‌ടാവ് ഫൈസൽ സുൽത്താൻ മാധ്യമങ്ങളോട് പറഞ്ഞു. നാഷണൽ ഹെൽത്ത് ഇൻസ്‌റ്റിറ്റ്യൂട്ടിന്‍റെ മേൽനോട്ടത്തിലായിരിക്കും പരീക്ഷണം. പാകിസ്ഥാനിൽ 306,000ൽ അധികം കൊവിഡ് കേസുകൾ ആണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇതുവരെ 6420 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്.
ചൈനീസ് കൊവിഡ് വാക്‌സിൻ: മൂന്നാം ഘട്ട പരീക്ഷണം പാകിസ്ഥാനിൽ ആരംഭിച്ചു - pakistan
വാക്‌സിൻ 8000 മുതൽ 10000 വരെ ആളുകളിൽ പരീക്ഷിക്കും. ആറ് മാസത്തിനുള്ളിൽ അന്തിമ ഫലം.