കാബൂൾ: വടക്കൻ കുണ്ടുസ് പ്രവിശ്യയിലെ നാലു ദിവസം നീണ്ട ഏറ്റുമുട്ടലിൽ 44 താലിബാൻ തീവ്രവാദികൾ കൊല്ലപ്പെട്ടു. അഫ്‌ഗാൻ സൈനികരുമായുണ്ടായ ഏറ്റുമുട്ടലിൽ 37 തീവ്രവാദികൾക്ക് പരിക്കേറ്റതായും ഡെപ്യൂട്ടി കമാൻഡർ ജനറൽ ആദം ഖാൻ മാറ്റിൻ പറഞ്ഞു. നാല് ദിവസമായി താലിബാൻ ഉപരോധിച്ചിരുന്ന ഇയാം സാഹിബ് ജില്ലയിലെ രണ്ട് താവളങ്ങൾ അഫ്‌ഗാൻ സൈന്യം തിരിച്ചുപിടിച്ചു. അതേസമയം, താലിബാൻ തങ്ങളുടെ തന്ത്രപരമായ പരിധികളിൽ നിന്ന് പിന്മാറിയിരുന്നുവെന്നും തീവ്രവാദികളിൽ നിന്നും സൈന്യത്തിന് നഷ്‌ടപ്പെട്ട മേഖലകൾ തിരിച്ചുപിടിച്ചതായും പ്രദേശവാസികൾ പറഞ്ഞു.
അഫ്‌ഗാനിസ്ഥാനില്‍ സൈന്യവുമായുള്ള ഏറ്റുമുട്ടലിൽ 44 താലിബാൻ തീവ്രവാദികൾ കൊല്ലപ്പെട്ടു
37 പേർക്ക് പരിക്ക്. നാല് ദിവസമായി താലിബാൻ ഉപരോധിച്ചിരുന്ന ഇയാം സാഹിബ് ജില്ലയിലെ രണ്ട് താവളങ്ങൾ അഫ്‌ഗാൻ സൈന്യം തിരിച്ചുപിടിച്ചു