ETV Bharat / international

പാകിസ്ഥാനിലെ ഭീകരാക്രമണത്തില്‍ പങ്കില്ലെന്ന് ബലൂച് ലിബറേഷന്‍ ആര്‍മി - പാകിസ്ഥാനിലെ ഭീകരാക്രമണം

കറാച്ചിയിലെ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിന് നേരെ കഴിഞ്ഞ ദിവസം ഉണ്ടായ ആക്രമണത്തില്‍ നാല് ഭീകരര്‍ ഉള്‍പ്പെടെ 11 പേര്‍ കൊല്ലപ്പെട്ടിരുന്നു. ആക്രമണത്തില്‍ പങ്കില്ലെന്ന് ബിഎല്‍എ വക്‌താവ് അസദ് ബലൂച് വ്യക്തമാക്കി

PSE  Baloch Liberation Army  BLA  Karachi attack  Karachi Stock Exchange  terror attack  BLA denies attack on PSE  No connection with Monday's attack on PSE, says BLA  പാകിസ്ഥാനിലെ ഭീകരാക്രമണം  പങ്കില്ലെന്ന് ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മി  പങ്കില്ലെന്ന് ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മി  പാകിസ്ഥാനിലെ ഭീകരാക്രമണം  ബലൂച് ലിബറേഷന്‍ ആര്‍മി
പാകിസ്ഥാനിലെ ഭീകരാക്രമണം; പങ്കില്ലെന്ന് ബലൂച് ലിബറേഷന്‍ ആര്‍മി
author img

By

Published : Jul 1, 2020, 2:48 PM IST

ഇസ്ലാമാബാദ്: പാകിസ്ഥാനിലെ സ്റ്റോക് എക്‌സ്‌ചേഞ്ച് കെട്ടിടത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ പങ്കില്ലെന്ന് ബലൂച് ലിബറേഷന്‍ ആര്‍മി. ബിഎല്‍എ വക്‌താവ് അസദ് ബലൂചാണ് മാധ്യമങ്ങള്‍ക്കായിപ്രസ്‌താവനയിറക്കിയത്. ആക്രമണത്തില്‍ അതൃപ്‌തി പ്രകടിപ്പിച്ച അദ്ദേഹം ബലൂച് ലിബറേഷന്‍ ആര്‍മിയുടെ പേര് ഉപയോഗിച്ചവരെ സംഘടനയില്‍ നിന്ന് പുറത്താക്കിയതായി വ്യക്തമാക്കി.

ആക്രമണം നടത്തിയ ആള്‍ ബിഎല്‍എയില്‍ അംഗമല്ലെന്നും അസദ് ബലൂച് കൂട്ടിച്ചേര്‍ത്തു. നേരത്തെ സ്റ്റോക് എക്‌സ്‌ചേഞ്ചില്‍ നടന്ന ആക്രമണത്തിന്‍റെ ഉത്തരാവദിത്തം ബിഎല്‍എ ഏറ്റെടുത്തിരുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ബലൂചിസ്ഥാന്‍ പ്രവിശ്യയ്‌ക്ക് സ്വാതന്ത്ര്യം ആവശ്യപ്പെട്ട് വര്‍ഷങ്ങളായി കലാപം നടത്തുകയാണ് ബിഎല്‍എ സംഘം. സിന്ധുമായി അതിര്‍ത്തി പങ്കിടുന്ന പ്രവിശ്യയാണ് ബലൂചിസ്ഥാന്‍. ആക്രമണത്തില്‍ പങ്കെടുത്തുവെന്ന് അവകാശപ്പെട്ട നാല് പേരുടെ ഫോട്ടോയും സംഘം മാധ്യമങ്ങള്‍ക്കായി നല്‍കി.

അഫ്‌ഗാന്‍ അതിര്‍ത്തിയില്‍ താവളമടിച്ചിരിക്കുന്ന ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മി കറാച്ചിയില്‍ നിരവധി ഭീകരാക്രമണങ്ങള്‍ നടത്തിയിട്ടുണ്ട്. 2018ല്‍ ചൈനീസ് കോണ്‍സുലേറ്റിന് നേരെയുണ്ടായ ആക്രമണത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടിരുന്നു. കറാച്ചിയിലെ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിന് നേരെ തിങ്കളാഴ്‌ച ഉണ്ടായ ആക്രമണത്തില്‍ നാല് ആക്രമികളടക്കം 11 പേര്‍ മരിച്ചിരുന്നു. കെട്ടിടത്തില്‍ അതിക്രമിച്ച് കയറിയ ഭീകരര്‍ ജീവനക്കാര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.