ന്യൂഡൽഹി: കൊവിഡ് പകർച്ചവ്യാധിയെ പ്രതിരോധിക്കാൻ ആഗോളതലത്തിലാണ് രാജ്യത്തേക്ക് സഹായം എത്തിക്കൊണ്ടിരിക്കുന്നത്. ഇതിന്‍റെ ഭാഗമായി 105 വെന്‍റിലേറ്ററുകൾ, 7,50,000 മാസ്‌കുകൾ / റെസ്‌പിറേറ്ററുകൾ, മറ്റ് മെഡിക്കൽ ഉപകരണങ്ങൾ എന്നിവയുൾപ്പെടെയുള്ള വിമാനം ശനിയാഴ്‌ച രാവിലെ കസാക്കിസ്ഥാനിൽ നിന്നും ന്യൂഡൽഹിയിൽ എത്തി. രാജ്യത്തിന് നൽകിയ പിന്തുണയ്‌ക്ക് വിദേശകാര്യ മന്ത്രാലയം വക്താവ് അരിന്ദം ബാഗ്‌ചി കസാക്കിസ്ഥാന് നന്ദി അറിയിച്ചു. രാജ്യത്തിന് നൽകിയ സഹായം സ്വാഗതം ചെയ്യുന്നുവെന്നും വീണ്ടും സഹകരണം തുടരണമെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
Also Read: ഇന്ത്യയ്ക്ക് വൈദ്യസഹായവുമായി സ്വിറ്റ്സർലൻഡും നെതർലൻഡും
വെള്ളിയാഴ്‌ച കസാക്കിസ്ഥാനിൽ നിന്ന് 5.6 ദശലക്ഷം മാസ്‌കുകൾ / റെസ്‌പിറേറ്ററുകൾ എന്നിവ ഇന്ത്യയിലേക്ക് എത്തിയതിന് പിന്നാലെയാണ് വീണ്ടും കൊവിഡ് സഹായമെത്തിക്കുന്നത്. കൊവിഡിന്‍റെ രണ്ടാം തരംഗം നേരിടുന്ന സാഹചര്യത്തിൽ യുഎസ്, റഷ്യ, യുകെ എന്നിവയുൾപ്പെടെ നിരവധി രാജ്യങ്ങൾ രാജ്യത്തിന് പിന്തുണ അറിയിച്ചുകൊണ്ട് മുന്നോട്ട് വരുന്നുണ്ട്. കഴിഞ്ഞ ദിവസമാണ് ബ്രിട്ടീഷ് ഓക്സിജൻ കമ്പനിയിൽ നിന്ന് 1,200 ഓക്സിജൻ സിലിണ്ടറുകളാണ് യുകെ ഇന്ത്യയിലേക്ക് അയച്ചത്.
കൂടുതൽ വായനയ്‌ക്ക്: ഇന്ത്യയിലേക്ക് വീണ്ടും വൈദ്യസഹായമെത്തിച്ച് യുകെ