രാജ്യത്ത് തോക്ക് ഉപയോഗം നിയന്ത്രിക്കാനുള്ള നിയമത്തിൽ ഉടൻ മാറ്റം വരുത്തുമെന്ന് ന്യൂസിലൻഡ് പ്രധാനമന്ത്രി ജസീന്താ അർഡേൺ ഉറപ്പു നൽകി. തോക്ക് ഉപയോഗം നിയന്ത്രിക്കുന്ന നിയമത്തിൽ മാറ്റം വരുത്തേണ്ടത് അനിവാര്യമാണ്. എന്തായാലും മാറ്റം കൊണ്ട് വരും. നിയമം ഭേദഗതി ചെയ്യുന്നതിനായി കാബിനറ്റ് മന്ത്രിമാരുമായി ചർച്ച നടത്തും. ശക്തമായ ഭാഷയിലായിരുന്നു അർഡേണിന്‍റെ വാർത്താ സമ്മേളനത്തിലെ പ്രഖ്യാപനം. തോക്ക് നിയന്ത്രണത്തിൽ കാര്യക്ഷമമായ നിയമങ്ങൾ ഇല്ലാത്ത രാജ്യങ്ങളിലൊന്നാണ് ന്യൂസിലന്‍ഡ്.
ആക്രമണം നടക്കുന്നതിന് ഒമ്പത് മിനിറ്റുകൾക്ക് മുമ്പ് തനിക്കും മറ്റ് 29 പേർക്കും ആക്രമണത്തെക്കുറിച്ച് അറിയിച്ചു കൊണ്ട് ഇ-മെയിൽ സന്ദേശം ലഭിച്ചിരുന്നു. എന്നാൽ സ്ഥലവും മറ്റും വെളിപ്പെടുത്താഞ്ഞതിനാൽ ഉടൻ നടപടി എടുക്കാൻ സാധിച്ചില്ലെന്നും അർഡേൺ കൂട്ടിച്ചേർത്തു. കഴിഞ്ഞ ദിവസം ന്യൂസിലൻഡിലെ ക്രൈസ്റ്റ് ചര്‍ച്ചില്‍ രണ്ട് മുസ്ലീം പള്ളികളിൽ നടന്ന വെടിവയ്പ്പിൽ അഞ്ച് ഇന്ത്യക്കാരുൾപ്പടെ 50 പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്.