ലോകത്ത് 3,17,87,504 പേര്‍ക്ക് കൊവിഡ് ബാധിച്ചതായി റിപ്പോര്‍ട്ട്. മരണസംഖ്യ 9,75,541 കടന്നു. 2,34,02,708 പേര് രോഗമുക്തരായി. കൊവിഡ് കൂടുതല്‍ നാശം വിതച്ച അമേരിക്കയില്‍ 70,97,937 പേര്‍ക്ക് രോഗം ബാധിച്ചു. 2,05,471 പേര് മരിച്ചു. രാജ്യത്ത് രണ്ട് ലക്ഷത്തിലേറെ പേര് രോഗം ബാധിച്ച് മരിച്ചത് ഏറെ വേദനയുണ്ടാക്കുന്നതായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു.
ഇത്തവണയും ചൈനയാണ് വൈറസ് ലോകത്ത് പടരാന്‍ കരണമെന്ന നിലപാട് ട്രംപ് ആവര്‍ത്തിച്ചു. വൈറ്റ് ഹൗസില്‍ മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. അമേരിക്ക കഴിഞ്ഞാല്‍ രണ്ടാം സ്ഥാനത്ത് ഇന്ത്യയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 56,46,010 പേര്‍ക്ക് രോഗം ബാധിച്ചു. 90,021 ഇന്ത്യയില്‍ മരിച്ചെന്നാണ് കണക്ക്.