ബെയ്‌ജിങ്: ചൈനയില്‍ 25 പേർ കൊല്ലപ്പെട്ട വാതക സ്ഫോടനവുമായി ബന്ധപ്പെട്ട് എട്ട് പേര്‍ കസ്റ്റഡിയില്‍. കസ്റ്റഡിയില്‍ എടുത്തവരില്‍ കമ്പനിയുടെ ജനറല്‍ മാനേജറും ഉള്‍പ്പെടും. ചൈനയിലെ ഹ്യൂബ പ്രവിശ്യയില്‍ ഞായറാഴ്‌ചയാണ് വാതക പൈപ്പ് പൊട്ടിത്തെറിച്ച് 25 പേര്‍ മരിച്ചത്.
അപകടത്തില്‍ 100ല്‍ അധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും നിരവധി കെട്ടിടങ്ങള്‍ തകരുകയും ചെയ്തു. ഗ്യാസ് ഓപ്പറേറ്റർ വാതക പൈപ്‌ലൈൻ പരിശോധന വേണ്ടവിധം നടത്തിയില്ലെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി.