ETV Bharat / international

കുടുംബത്തെ സൈന്യം തട്ടികൊണ്ടുപോയെന്ന ആരോപണവുമായി മുൻ താലിബാൻ വക്താവ്

സഹോദരൻ ഇമ്രാൻ ഖാന്‍റെ പാർട്ടിയുടെ ഭാഗമാണെന്നും പാകിസ്ഥാൻ തെഹ്രീക് ഇൻ ഇൻസാഫും സഫി തഹസിൽ മന്ത്രിസഭയിലെ അംഗവുമാണെന്നും വെളിപ്പെടുത്തിയ എഹ്സാനുല്ല തനിക്ക് നീതി ഉറപ്പാക്കണമെന്ന് പ്രധാനമന്ത്രിയോട് അഭ്യർത്ഥിച്ചു

author img

By

Published : Apr 6, 2020, 8:59 PM IST

ehsanullah letter Imran khan  peshawar army school attacker  taliban spokeman imran khan  ehsanullah ehsan  ehsanullah family kidnapped  മുൻ താലിബാൻ വക്താവ്  ഇമ്രാൻ ഖാന്‍  പാകിസ്ഥാൻ തെഹ്രീക് ഇൻ ഇൻസാഫ്
മുൻ താലിബാൻ വക്താവ്

ന്യൂഡൽഹി: പാകിസ്ഥാൻ സൈന്യം തന്‍റെ കുടുംബത്തിലെ പത്ത് അംഗങ്ങളെ തട്ടിക്കൊണ്ടുപോയതായി മുൻ തെഹ്രീക്ക്-ഇ-താലിബാൻ വക്താവ് എഹ്സനുല്ല എഹ്സാൻ. കഴിഞ്ഞ ഫെബ്രുവരിയിൽ ഇയാൾ സുരക്ഷാ ഏജൻസികളുടെ കസ്റ്റഡിയിൽ നിന്ന് മോചിപ്പിക്കപ്പെട്ടിരുന്നു.

പാകിസ്ഥാൻ സൈന്യം മുഹമ്മദ് ജില്ലയിലെ പിതാവിന്‍റെ വീട് ആക്രമിക്കുകയും പിതാവ് ഷേർ മുഹമ്മദിനെയും സഹോദരൻ ആസാദ് ഷാഫിക്കിനെയും തട്ടിക്കൊണ്ടുപോയതായും ഇഹ്‌സനുല്ല പറഞ്ഞു. അദ്ദേഹത്തിന്‍റെ രണ്ട് സഹോദരന്മാരായ ഹശ്മത്ത് ഖാൻ, ഷൗക്കത്ത് ഖാൻ എന്നിവരെ ചിത്രാലിലെ കടയിൽ നിന്ന് അറസ്റ്റ് ചെയ്തു.

തന്‍റെ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും തന്‍റെ പ്രവർത്തനങ്ങളുമായി യാതൊരു ബന്ധവുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സഹോദരൻ ഇമ്രാൻ ഖാന്‍റെ പാർട്ടിയുടെ ഭാഗമാണെന്നും പാകിസ്ഥാൻ തെഹ്രീക് ഇൻ ഇൻസാഫും സഫി തഹസിൽ മന്ത്രിസഭയിലെ അംഗവുമാണെന്നും വെളിപ്പെടുത്തിയ എഹ്സാനുല്ല തനിക്ക് നീതി ഉറപ്പാക്കണമെന്ന് പ്രധാനമന്ത്രിയോട് അഭ്യർത്ഥിച്ചു.

മലാല യൂസഫ്സായിക്കും പെഷവാർ ആർമി പബ്ലിക് സ്കൂളിനും നേരെയുള്ള ഭീകരാക്രമണത്തിന് ഉത്തരവാദിയായ എഹ്സനുല്ല മൂന്ന് വർഷം മുമ്പ് പാകിസ്ഥാൻ സൈന്യത്തിന് മുന്നിൽ കീഴടങ്ങിയിരുന്നു. ഫെബ്രുവരിയിൽ, മറ്റ് പാകിസ്താൻ തീവ്രവാദികൾക്കെതിരെ നൽകിയ വിശ്വസനീയമായ വിവരങ്ങൾക്ക് പകരമായി പാകിസ്ഥാൻ സുരക്ഷാ സ്ഥാപനം ഇയാളെ മോചിപ്പിക്കുകയായിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.