മറ്റ് രാജ്യങ്ങളെ ആക്രമിക്കുന്ന തീവ്രവാദ സംഘടനകളെ പാകിസ്ഥാൻ സംരക്ഷിക്കുന്നതെന്തിനെന്ന ആരോപണമുയർത്തി പാകിസ്ഥാൻ പീപ്പിൾ പാർട്ടി ചെയർമാൻ ബിലവൽ ഭൂട്ടോ. സിന്ധ് അസംബ്ലിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മൂന്ന് തവണ രാജ്യം തിരഞ്ഞടുത്ത പ്രധാനമന്ത്രിയെ സർക്കാർ ജയിലിലിട്ടു. പക്ഷെ നിരോധിത സംഘടനകള്‍ നിരന്തരം അക്രമണങ്ങള്‍ പാക് മണ്ണിലും മറ്റു രാജ്യങ്ങളിലും അഴിച്ചു വിടുകയാണ്, ഇതെന്ത് വിരോധാഭാസമാണ്", ബിലാവല്‍ ഭൂട്ടോ സര്‍ദാരി കുറ്റപ്പെടുത്തി. പാകിസ്ഥാന്‍റെ മണ്ണിൽ നിന്നുകൊണ്ട് മറ്റ് രാജ്യങ്ങളെ ആക്രമിക്കുന്ന രീതിയിലുള്ള പ്രവർത്തനങ്ങൾ നടത്തുന്നവരെ വച്ച് പൊറുപ്പിക്കില്ലെന്ന് ഇമ്രാൻ ഖാൻ ഈയിടെ പ്രഖ്യാപിച്ചിരുന്നു. എന്നാൽ തൊട്ടു പിന്നാലെയാണ് ഭീകരാക്രമണങ്ങൾ അരങ്ങേറിയത്. എന്നിട്ടും ഇമ്രാൻ ഖാൻ മൗനം പാലിക്കുകയാണെന്നും ബിലവൽ പ്രതികരിച്ചു.
ഇമ്രാൻഖാന്‍റെ പാർട്ടിയിൽ നിന്നുള്ള മൂന്നിൽ കൂടുതൽ മന്ത്രിമാർക്ക് ഇത്തരം നിരോധിച്ച തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടെന്നും ബിലവൽ ആരോപിച്ചു. പാകിസ്ഥാൻ മുന്‍ പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോയുടെയും പാകിസ്ഥാൻ മുൻ പ്രസിഡന്‍റ് ആസിഫ് അലി സര്‍ദാരിയുടെയും പുത്രനാണ് ബിലവല്‍.