ETV Bharat / international

സിറിയയില്‍ വീണ്ടും ബോംബ് സ്‌ഫോടനം; ഏഴ് പേർ കൊല്ലപ്പെട്ടു - Turkey border

കുർദിഷ് നഗരമായ കമിഷ്‌ലിയില്‍ ഒരേസമയം മൂന്ന് കാർ ബോംബുകൾ പൊട്ടിത്തെറിക്കുകയായിരുന്നു

സിറിയയില്‍ വീണ്ടും ബോംബ് സ്‌ഫോടനം
author img

By

Published : Nov 12, 2019, 5:02 AM IST

തുര്‍ക്കി: വടക്കുകിഴക്കൻ സിറിയയില്‍ മൂന്ന് ബോംബ് സ്‌ഫോടനങ്ങളിലായി ഏഴ് പേർ മരിച്ചു. 70 പേര്‍ക്ക് പരിക്കേറ്റു. കുർദിഷ് നഗരമായ കമിഷ്‌ലിയില്‍ ഒരേസമയം മൂന്ന് കാർ ബോംബുകൾ പൊട്ടിത്തെറിക്കുകയായിരുന്നു. രണ്ട് ബോംബുകള്‍ സ്ഥാപിച്ചിരുന്നത് വാണിജ്യ ജില്ലയിലും മറ്റൊന്ന് ഒരു ഹോട്ടലിനടുത്തുമാണ്. സ്‌ഫോടനത്തിന്‍റെ ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റ് ഗ്രൂപ്പ് ഏറ്റെടുത്തു. രണ്ട് പുരോഹിതന്മാരെ കൊല്ലുകയായിരുന്നു ലക്ഷ്യമെന്ന് ഇസ്ലാമിക് സ്റ്റേറ്റ് ഗ്രൂപ്പ് അറിയിച്ചു. ഇസ്ലാമിക് സ്റ്റേറ്റ് ലിങ്ക്ഡ് ആമാക് വാർത്താ ഏജൻസി പുരോഹിതന്മാരുടെ തിരിച്ചറിയൽ കാർഡിന്‍റെ പകർപ്പും ഫോട്ടോയും പേരും പോസ്റ്റ് ചെയ്തു.

സിറിയയുടെ വടക്കുകിഴക്കൻ ഭാഗത്തുള്ള അർദ്ധ സ്വയംഭരണ കുർദിഷ് മേഖലയാണ് കമിഷ്‌ലി. അടുത്തിടെ അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് അമേരിക്കൻ സൈന്യത്തെ പിൻവലിച്ചതിനെത്തുടർന്ന് ഈ പ്രദേശം ചര്‍ച്ചാവിഷയമായിരുന്നു.

Intro:Body:

https://www.aninews.in/news/world/middle-east/3-bomb-blasts-kill-7-in-northeast-syrian-town-near-turkey-border20191112040249/

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.