ബീജിങ്: ലോകത്തെ കൊറോണ വൈറസ് ബാധിതരുടെ എണ്ണം ഉയരുന്നതായി റിപ്പോർട്ട്. ഹോങ്കോങ്ങില്‍ 26 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. മകാവോ ദ്വീപില്‍ 10 പേര്‍ക്കും, തായ്‌വാനില്‍ 17 പേര്‍ക്കും വൈറസ് ബാധയേറ്റിട്ടുണ്ട്. ചൈനീസ് ആരോഗ്യമന്ത്രാലയമാണ് രോഗ ബാധിതരുടെ എണ്ണം പുറത്തുവിട്ടത്. ചൈനയിലെ മത്സ്യ- മാംസ വിതരണ കേന്ദ്രമായ വുഹാന്‍ നഗരത്തില്‍ നിന്ന് പ്രചരിച്ച വൈറസ് ബാധയേറ്റ് ചൈനയില്‍ മാത്രം ഇതുവരെ 811 പേരാണ് മരണപ്പെട്ടത്. ലോകവ്യാപകമായി ഇന്ത്യയടക്കം 23 രാജ്യങ്ങളിലാണ് ഇതുവരെ രോഗം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അതിനിടെ ചൈനയില്‍ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 2,656 ആയി. ഇതില്‍ 2,147 പേരും ഹുബൈ പ്രവിശ്യയിലുള്ളവരാണ്. നിരീക്ഷണത്തിലുണ്ടായിരുന്ന 600 രോഗികള്‍ വീട്ടിലേക്ക് മടങ്ങി. നിലവില്‍ 1,88,183 പേരാണ് രാജ്യത്ത് നിരീക്ഷണത്തിലുള്ളത്. രോഗം പടരുന്ന സാഹചര്യത്തില്‍ ചൈനയില്‍ കടുത്ത നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. വ്യക്തിശുചിത്വം പാലിക്കണമെന്നും, പൊതുപരിപാടികള്‍ സംഘടിപ്പിക്കുകയോ, അവയില്‍ പങ്കെടുക്കുകയോ ചെയ്യരുതെന്ന് ജനങ്ങള്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഹോങ്കോങ്ങില്‍ 26 പേര്‍ക്ക് കൊറോണ; തായ്‌വാനില്‍ 17 - കൊറോണ വൈറസ് ലേറ്റസ്‌റ്റ് വാര്‍ത്ത
വൈറസ് ബാധയേറ്റ് ചൈനയില്‍ മാത്രം ഇതുവരെ 811 പേരാണ് മരണപ്പെട്ടത്. ലോകവ്യാപകമായി ഇന്ത്യയടക്കം 23 രാജ്യങ്ങളിലാണ് ഇതുവരെ രോഗം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ചൈനയില്‍ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 2,656 ആയി.
ബീജിങ്: ലോകത്തെ കൊറോണ വൈറസ് ബാധിതരുടെ എണ്ണം ഉയരുന്നതായി റിപ്പോർട്ട്. ഹോങ്കോങ്ങില്‍ 26 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. മകാവോ ദ്വീപില്‍ 10 പേര്‍ക്കും, തായ്‌വാനില്‍ 17 പേര്‍ക്കും വൈറസ് ബാധയേറ്റിട്ടുണ്ട്. ചൈനീസ് ആരോഗ്യമന്ത്രാലയമാണ് രോഗ ബാധിതരുടെ എണ്ണം പുറത്തുവിട്ടത്. ചൈനയിലെ മത്സ്യ- മാംസ വിതരണ കേന്ദ്രമായ വുഹാന്‍ നഗരത്തില്‍ നിന്ന് പ്രചരിച്ച വൈറസ് ബാധയേറ്റ് ചൈനയില്‍ മാത്രം ഇതുവരെ 811 പേരാണ് മരണപ്പെട്ടത്. ലോകവ്യാപകമായി ഇന്ത്യയടക്കം 23 രാജ്യങ്ങളിലാണ് ഇതുവരെ രോഗം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അതിനിടെ ചൈനയില്‍ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 2,656 ആയി. ഇതില്‍ 2,147 പേരും ഹുബൈ പ്രവിശ്യയിലുള്ളവരാണ്. നിരീക്ഷണത്തിലുണ്ടായിരുന്ന 600 രോഗികള്‍ വീട്ടിലേക്ക് മടങ്ങി. നിലവില്‍ 1,88,183 പേരാണ് രാജ്യത്ത് നിരീക്ഷണത്തിലുള്ളത്. രോഗം പടരുന്ന സാഹചര്യത്തില്‍ ചൈനയില്‍ കടുത്ത നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. വ്യക്തിശുചിത്വം പാലിക്കണമെന്നും, പൊതുപരിപാടികള്‍ സംഘടിപ്പിക്കുകയോ, അവയില്‍ പങ്കെടുക്കുകയോ ചെയ്യരുതെന്ന് ജനങ്ങള്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.
https://www.aninews.in/news/world/asia/26-cases-of-coronavirus-confirmed-in-hong-kong-17-in-taiwan20200209120941/
Conclusion: