ETV Bharat / international

കോളജ് ഫുട്ബോള്‍ മത്സരത്തിന് പോയ സംഘം ചെറുവിമാനം തകര്‍ന്ന് മരിച്ചു - വിമാനം തകര്‍ന്ന് അപകടം

വിമാനത്തില്‍ ആറ് പേരാണുണ്ടായിരുന്നത്. ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചയാളും മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

US plane crash six killed  വിമാനം തകര്‍ന്ന് അപകടം  യുഎസില്‍ ചെറുവിമാനം തകര്‍ന്ന് അപകടം
കോളജ് ഫുട്ബോള്‍ മത്സരത്തിന് പോയ സംഘം ചെറുവിമാനം തകര്‍ന്ന് മരിച്ചു
author img

By

Published : Dec 29, 2019, 8:50 AM IST

വാഷിങ്ടണ്‍: കോളജ് ഫുട്ബോള്‍ മത്സരത്തിന് പോയ സംഘം ചെറുവിമാനം തകര്‍ന്ന് മരിച്ചു. ടേക്ക് ഓഫ് ചെയ്തതിന് തൊട്ടു പിന്നാലെ പാര്‍ക്കിങ് സ്ഥലത്ത് ഇടിച്ചാണ് അപകടം ഉണ്ടായത്. വിമാനത്തില്‍ ആറ് പേരാണുണ്ടായിരുന്നത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് എവിയേഷന്‍ അഡ്മിനിസ്ട്രേഷന്‍ അറിയിച്ചു.

ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചയാളും മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. വിമാനം ഇടിച്ച ഉടന്‍ തന്നെ തീ പടരുകയായിരുന്നു. വിമാനത്തിന്‍റെ അവശിഷ്ടങ്ങള്‍ തെറിച്ച് വീണ് പാര്‍ക്ക് ചെയ്തിരുന്ന കാറിലുണ്ടായിരുന്ന ഒരാള്‍ക്കും അതിന് സമീപത്തുണ്ടായിരുന്ന മറ്റൊരാള്‍ക്കും പരിക്കുണ്ട്. ഇവരും ആശുപത്രിയില്‍ ചികിത്സയിലാണ്. മരിച്ചവരില്‍ ഒരാള്‍ ഡബ്ല്യുഡി‌എസ്‌യു-ടിവിയുടെ സ്പോര്‍ട്സ് റിപ്പോര്‍ട്ടറാണ്. നേരത്തെ ഇഎസ്പിഎന്‍ റിപ്പോര്‍ട്ടറായിരുന്നു അവര്‍. ടീം പരിശീലകരില്‍ ഒരാളുടെ മരുമകളും കൂടിയാണ് റിപ്പോര്‍ട്ടര്‍ മക്കാര്‍ഡ്.

Intro:Body:Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.