വാഷിങ്ടൺ: ജോൺസൺ ആൻഡ് ജോൺസൺ കൊവിഡ് വാക്സിന്‍റെ വിലക്ക് നീക്കി യുഎസ്. സെന്‍റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ ഉപദേശക സമിതി വാക്സിൻ ഉപയോഗം പുനരാരംഭിക്കാൻ ശുപാർശ ചെയ്തിരുന്നു. ഈ വാക്സിന്‍ അപകടസാധ്യതകളെ മറികടക്കാന്‍ സഹായിക്കുമെന്നും രോഗപ്രതിരോധ ശേഷി വർധിപ്പിക്കുമെന്നും സെന്‍റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ ഉപദേശക സമിതിയായ ദി ഹിൽ അറിയിച്ചു.
വാക്സിന്‍റെ ഉപയോഗം രക്തകട്ട പിടിക്കാന്‍ കാരണമാകുന്നു എന്ന കാരണത്താൽ ഉപയോഗം നിർത്തിവെച്ചിരിക്കുകയായിരുന്നു. ക്ലോട്ടിംഗ് സിൻഡ്രോം ബാധിച്ച 15 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവ കൂടുതൽ സ്ത്രീകളിൽ സംഭവിക്കുന്നു.
18 നും 49 നും ഇടയിൽ പ്രായമായ സ്ത്രീകളിൽ 13 കേസുകൾ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. രോഗബാധിതരുടെ ശരാശരി പ്രായം 37 ആണ്. 30 നും 39 നും ഇടയിൽ പ്രായമുള്ള സ്ത്രീകളിലാണ് അപകടസാധ്യത കൂടുതലുള്ളത്.വാക്സിന്‍ സ്വീകരിച്ച 8 ദശലക്ഷം അമേരിക്കക്കാരിൽ മൂന്ന് മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.തീവ്രപരിചരണ വിഭാഗത്തിൽ നാലുപേരുൾപ്പെടെ ഏഴ് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
"ജനങ്ങളുടെ സുരക്ഷയാണ് ഞങ്ങൾക്ക് പ്രധാനം. ഞങ്ങളുടെ വിപുലമായ സുരക്ഷാ നിരീക്ഷണത്തിന്‍റെ ഉദാഹരണമായിരുന്നു ഈ താൽക്കാലിക നിർത്തിവെക്കൽ. എഫ്ഡിഎയുടെയും അവലോകനത്തെ അടിസ്ഥാനമാക്കിയും ആരോഗ്യ വിദഗ്ധരുമായി കൂടിയാലോചിച്ചുമാണ് നിലവിലുള്ള വിലക്ക് ഇല്ലാതാക്കുന്നത്", എന്ന് ആക്ടിംഗ് എഫ്ഡിഎ കമ്മീഷണർ എംഡി ജാനറ്റ് വുഡ്കോക്ക് പറഞ്ഞു